ശശി മണ്ണാർക്കാട്
Sasi Mannarkkad
Date of Death:
Wednesday, 3 April, 2024
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സ്വദേശിയാണ് ശശി മണ്ണാർക്കാട്. 2009 -ൽ പാസഞ്ചർ എന്ന സിനിമയിൽ അസോസിയേറ്റ് ആർട്ട് ഡയറക്ടറായിട്ടാണ് അദ്ദേഹം ചലച്ചിത്രമേഖലയിൽ അരങ്ങേറുന്നത്. അതിനുശേഷം അപ്പോത്തിക്കിരി, പ്രെയ്സ് ദി ലോർഡ്, അതിരൻ, ഈശോ.. എന്നിവയുൾപ്പെടെ പതിഞ്ചോളം സിനിമകളിൽ അദ്ദേഹം അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായി പ്രവർത്തിച്ചു.
സിനിമയുടെ ഓരോ ഫ്രെയിമിലും ഭംഗി നിറയ്ക്കാൻ പരിശ്രമിച്ചിരുന്ന ഈ കലാകാരൻ, തന്റെ തൊഴിലിനോടുള്ള അർപ്പണബോധം എന്നും കാത്തുസൂക്ഷിച്ചു. ജീവിതത്തിന്റെ പകുതിയോളം കാലം ചലച്ചിത്ര മേഖലയ്ക്കായി മാറ്റിവെച്ച ഇദ്ദേഹം, 2024 ഏപ്രിലിൽ അന്തരിച്ചു.
Assi Art Direction
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ഈശോ | നാദിർഷാ | 2022 |
| നോ വേ ഔട്ട് | നിധിൻ ദേവീദാസ് | 2022 |
| വീകം | സാഗർ ഹരി | 2022 |
| ഗാർഡിയൻ | സതീഷ് പോൾ | 2021 |
| ഇളയരാജ | മാധവ് രാംദാസൻ | 2019 |
| ജനാധിപൻ | തൻസീർ മുഹമ്മദ് | 2019 |
| അതിരൻ | വിവേക് | 2019 |
| വികൃതി | എംസി ജോസഫ് | 2019 |
| വള്ളിക്കുടിലിലെ വെള്ളക്കാരന്‍ | ഡഗ്ലസ് ആൽഫ്രഡ് | 2018 |
| പാവാട | ജി മാർത്താണ്ഡൻ | 2016 |
| സാരഥി | ഗോപാലൻ മനോജ് | 2015 |
| പ്രെയ്സ് ദി ലോർഡ് | ഷിബു ഗംഗാധരൻ | 2014 |
| അപ്പോത്തിക്കിരി | മാധവ് രാംദാസൻ | 2014 |
Asso Art Direction
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| പാസഞ്ചർ | രഞ്ജിത്ത് ശങ്കർ | 2009 |