സന്തോഷ് ജോഗി
മലയാള ചലച്ചിത്ര നടൻ. തൃശ്ശൂർ ജില്ലയിലെ ഇരവിമംഗലത്ത് പൂരത്ത് സേതുമാധവൻറെയും കോമതിൽ മാലതിയമ്മയുടെയും മകനായി 1975 ജൂൺ 25 -ന് ജനിച്ചു. പൂനെ വ്യാസകോളേജിൽ നിന്നായിരുന്നു അദ്ദേഹം പഠനം പൂർത്തിയാക്കിയത്. സന്തോഷ് ജോഗി ആദ്യകാലങ്ങളിൽ ഇന്ത്യയിലും വിദേശത്തും വിവിധ സ്റ്റേജുകളിൽ ഗായകനായിട്ടാണ് തിളങ്ങിയത്.
സന്തോഷ് ജോഗി കുറച്ചുവർഷം ഗൾഫിൽ പ്രൊഫഷണൽ സിംഗാറയി വർക്ക് ചെയ്തു. 2004-ൽ ടു വീലർ എന്ന സിനിമയിലൂടെയാണ് അദ്ദേഹം ചലച്ചിത്രാഭിനയത്തിന് തുടക്കമിടുന്നത്. എന്നാൽ ടൂവീലർ 2007-ലാണ് റിലീസായത്. 2005-ൽ മമ്മൂട്ടി നായകനായ രാജമാണിക്യം ആണ് സന്തോഷ് ജോഗി അഭിനയച്ച് റിലീസായ ആദ്യ സിനിമ. പുലി ജന്മം, കീർത്തിചക്ര, ബിഗ് ബി, ഛോട്ടാമുബൈ, പോക്കിരി രാജ, കൃസ്ത്യൻ ബ്രദേഴ്സ്.. എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഭൂരിഭാഗം വേഷങ്ങളും വില്ലൻ വേഷങ്ങളോ സപ്പോർട്ടിംഗ് റോളുകളോ ആയിരുന്നു. 2010 ഏപ്രിലിൽ ഒരു സുഹൃത്തിന്റെ ഫ്ലാറ്റിൽ വെച്ച് സന്തോഷ് ജോഗി ആത്മഹത്യ ചെയ്തു.
സന്തോഷ് ജോഗിയുടെ ഭാര്യ ജിജി. രണ്ടു കുട്ടികളാണ് അവർക്കുള്ളത്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ഇരുവട്ടം മണവാട്ടി | വാസുദേവ് സനൽ | 2005 | |
| പൊന്മുടിപ്പുഴയോരത്ത് | ആന്റണി | ജോൺസൺ എസ്തപ്പാൻ | 2005 |
| രാജമാണിക്യം | അൻവർ റഷീദ് | 2005 | |
| ബൽറാം Vs താരാദാസ് | പൊളിറ്റിക്കൽ സെക്രട്ടറി | ഐ വി ശശി | 2006 |
| ഒരുവൻ | വിനു ആനന്ദ് | 2006 | |
| പുലിജന്മം | പ്രിയനന്ദനൻ | 2006 | |
| രാഷ്ട്രം | അനിൽ സി മേനോൻ | 2006 | |
| കീർത്തിചക്ര | മേജർ രവി | 2006 | |
| സ്മാർട്ട് സിറ്റി | ജോസ് | ബി ഉണ്ണികൃഷ്ണൻ | 2006 |
| ജൂലൈ 4 | ജോഷി | 2007 | |
| അലിഭായ് | ഷാജി കൈലാസ് | 2007 | |
| ബിഗ് ബി | ഫെലിക്സ് | അമൽ നീരദ് | 2007 |
| നസ്രാണി | ചുണ്ടൻ ബൈജു | ജോഷി | 2007 |
| ഛോട്ടാ മുംബൈ | അൻവർ റഷീദ് | 2007 | |
| കാക്കി | ബിപിൻ പ്രഭാകർ | 2007 | |
| മായാവി | സുഗുണൻ | ഷാഫി | 2007 |
| മലബാർ വെഡ്ഡിംഗ് | ചൂണ്ട സുഗുണൻ | രാജേഷ് ഫൈസൽ | 2008 |
| മുല്ല | ലാൽ ജോസ് | 2008 | |
| പോക്കിരി രാജ | വൈശാഖ് | 2010 | |
| അപൂർവരാഗം | സേതു | സിബി മലയിൽ | 2010 |