പാർവ്വതി

Parvathi Jayaram
Date of Birth:
തിങ്കൾ, 7 April, 1969
അശ്വതി ജയറാം
അശ്വതി കുറുപ്പ്

അശ്വതി കുറുപ്പ് എന്നാണ് യഥാർത്ഥ പേര്.

മലയാളസിനിമയിൽ 1986 മുതൽ 1993 വരെയുള്ള കാലഘട്ടത്തിൽ തിളങ്ങി നിന്ന താരം. 1986 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘വിവാഹിതരേ ഇതിലേ ഇതിലേ’ എന്ന ചലച്ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന പാർവ്വതി അതിനുശേഷം മലയാളസിനിമയിലെ അഭിവാജ്യഘടകമായി മാറി.

1970 ഏപ്രിൽ 4ന് രാമചന്ദ്രക്കുറുപ്പിന്റെയും,പത്മഭായിയുടെയും മൂന്നു മക്കളിൽ രണ്ടാമത്തെ മകളായി ആലപ്പുഴ ജില്ലയിലെ കവിയൂർ തിരുവല്ലയിൽ ജനിച്ചു. പാർവതിയുടെ പ്രാഥമിക വിദ്യാഭ്യാസം തിരുവല്ല ദേവസ്വം ബോർഡ് ഹയർ സെക്കൻഡറിസ്കൂളിലായിരുന്നു. പാർവതിയുടെ അമ്മ ആ സ്കൂളിൽ അദ്ധ്യാപികയായിരുന്നു. സ്കൂൾ പഠനത്തിനുശേഷം ചങ്ങനാശ്ശേരി എൻ എസ് എസ് ഹിന്ദു കോളേജിൽ നിന്നായിരുന്നു പ്രീഡിഗ്രി പഠിച്ചത്. സ്കൂൾ പഠനകാലത്തു തന്നെ നൃത്തം അഭ്യസിച്ചിരുന്ന പാർവതി നല്ലൊരു നർത്തകി കൂടിയാണ്.

പ്രീഡിഗ്രി പഠനകാലത്താണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. ലെനിൻ രാജേന്ദ്രനായിരുന്നു പാർവതിയ്ക്ക് സിനിമയിൽ അവസരം കൊടുത്തത്. പക്ഷേ ആ സിനിമ റിലീസ് ചെയ്തില്ല. അതിനുശേഷമാണ് ബാലചന്ദ്രമേനോന്റെ സിനിമയിൽ അഭിനയിക്കുന്നത്. 1986-ൽ ‘വിവാഹിതരേ ഇതിലേ ഇതിലേ’ എന്ന ബാലചന്ദ്രമേനോൻ സിനിമയിലൂടെയാണ് അശ്വതി കുറുപ്പ് പാർവ്വതിയായി മാറിയത്.

പാർവതി അറുപതിലധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അവയിൽ വളരെയധികം ശ്രദ്ധിയ്ക്കപ്പെട്ട വേഷങ്ങളാണ് അമൃതംഗമയ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, തൂവാനത്തുമ്പികൾ,വടക്കുനോക്കിയെന്ത്രം,കിരീടം. എന്നീ സിനിമകളിലേത്.

മലയാളത്തനിമയുള്ള നായികാവേഷങ്ങളിൽ തിളങ്ങിയ പാർവ്വതി പ്രശസ്ത നടൻ ജയറാമിനെ 1992-ൽ വിവാഹം കഴിച്ച് സിനിമാരംഗം വിട്ടു.

ജയറാം- പാർവതി ദമ്പതികൾക്ക് രണ്ട് കുട്ടികളാണ് ഉള്ളത്. ചലച്ചിത്രതാരവും മികച്ച ബാലനടനുള്ള ദേശീയ അവാർഡ് ജേതാവ് കാളിദാസനും, മാളവികയുമാണ് മക്കൾ.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
വിവാഹിതരെ ഇതിലെ ബാലചന്ദ്ര മേനോൻ 1986
തൂവാനത്തുമ്പികൾ രാധ പി പത്മരാജൻ 1987
അമൃതം ഗമയ ശ്രീദേവി ടി ഹരിഹരൻ 1987
എഴുതാപ്പുറങ്ങൾ സീത സിബി മലയിൽ 1987
ജാലകം ഹരികുമാർ 1987
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം ഉണ്ണിമായ ഭരതൻ 1987
ഒരു മെയ്‌മാസപ്പുലരിയിൽ വി ആർ ഗോപിനാഥ് 1987
അപരൻ സിന്ധു പി പത്മരാജൻ 1988
സംഘം അശ്വതി ജോഷി 1988
1921 ആസ്യ ഐ വി ശശി 1988
ഊഴം ഹരികുമാർ 1988
അബ്കാരി ശാരദ ഐ വി ശശി 1988
ഉത്സവപിറ്റേന്ന് കാർത്തിക ഭരത് ഗോപി 1988
ആരണ്യകം ശൈലജ ടി ഹരിഹരൻ 1988
ദിനരാത്രങ്ങൾ ട്രീസ ജോഷി 1988
വൈശാലി രാജകുമാരി ശാന്ത ഭരതൻ 1988
കുടുംബപുരാണം രമ സത്യൻ അന്തിക്കാട് 1988
വിറ്റ്നസ് ഇന്ദു വിജി തമ്പി 1988
മൃത്യുഞ്ജയം പോൾ ബാബു 1988
പൊന്മുട്ടയിടുന്ന താറാവ് സത്യൻ അന്തിക്കാട് 1988

വസ്ത്രാലങ്കാരം (പ്രധാന ആർട്ടിസ്റ്റ്)

വസ്ത്രാലങ്കാരം (പ്രധാന നടൻ)

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
തനിയാവർത്തനം സിബി മലയിൽ 1987