പത്മപ്രിയ

Padmapriya
Date of Birth:
തിങ്കൾ, 28 February, 1983

പത്മപ്രിയ ജാനകിരാമൻ എന്ന പത്മപ്രിയ ‘സീനു വാസന്തി ലക്ഷ്മി’ എന്ന തെലുങ്ക് സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് വന്നത്. അതിനുശേഷം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി കുറെയേറെ ചിത്രങ്ങളിൽ അഭിനയിച്ചു. കാഴ്ച, കറുത്ത പക്ഷികൾ, പഴശ്ശിരാജ എന്നീ മലയാളം ചിത്രങ്ങളിലെ അഭിനയത്തിന് നിരവധി പുരസ്ക്കാരങ്ങൾ നേടുകയും ചെയ്തു.

1980 ൽ ജാനകിരാമൻ-വിജയ ദമ്പതികളുടെ മകളായി ഡൽഹിയിൽ ജനനം. ആർമി ഓഫീസറായിരുന്ന പിതാവിനോടൊപ്പം നിരവധി സ്ഥലങ്ങളിൽ താമസിച്ച പത്മപ്രിയയുടെ സ്കൂൾ പഠനം പഞ്ചാബിലും ആന്ധ്രയിലുമായിരുന്നു. പിന്നീട് ബികോം, എം.ബി.എ. എന്നീ ബിരുദങ്ങൾ കരസ്ഥമാക്കിയ പത്മപ്രിയ ജി ഇ എന്ന മൾട്ടിനാഷണൽ കമ്പനിയിൽ ജോലിക്കു ചേർന്നു. ജി ഇ യിൽ നിന്നും വിട്ട് സിംഫണിയിൽ ചേർന്ന പത്മപ്രിയ ബാംഗ്ലൂരിലേക്ക് താമസം മാറി. 2001ൽ മിസ്സ് ആന്ധ്രാപ്രദേശ് പട്ടം നേടിയ പത്മപ്രിയ ബാംഗ്ലൂരിൽ വച്ച് മോഡലിംഗിൽ ശ്രദ്ധ പതിപ്പിക്കുകയും അതുവഴി സിനിമാരംഗത്ത് എത്തിച്ചേരുകയും ചെയ്തു.

നാട്യ ബ്രഹ്മ ശ്രീ രാമമൂർത്തിയുടെ കീഴിൽ ഭരതനാട്യം അഭ്യസിച്ച പത്മപ്രിയ 200 ൽ അധികം വേദികളിൽ നൃത്തം ചെയ്തിട്ടുണ്ട്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
അമൃതം സിബി മലയിൽ 2004
കാഴ്ച ലക്ഷ്മി ബ്ലെസ്സി 2004
രാജമാണിക്യം മല്ലി അൻവർ റഷീദ് 2005
യെസ് യുവർ ഓണർ മായ വി എം വിനു 2006
അശ്വാരൂഡൻ സീതാലക്ഷ്മി ജയരാജ് 2006
കറുത്ത പക്ഷികൾ പൂങ്കൊടി കമൽ 2006
വടക്കുംനാഥൻ മീര ബാലരാമ പിഷാരടി ഷാജൂൺ കാര്യാൽ 2006
ഭാർഗവചരിതം മൂന്നാം ഖണ്ഡം സോഫിയ ജോമോൻ 2006
ടൈം ഷാജി കൈലാസ് 2007
വീരാളിപ്പട്ട് പൂജ കുക്കു സുരേന്ദ്രൻ 2007
അഞ്ചിൽ ഒരാൾ അർജുനൻ പവിത്ര പി അനിൽ 2007
പരദേശി പി ടി കുഞ്ഞുമുഹമ്മദ് 2007
നാലു പെണ്ണുങ്ങൾ കുഞ്ഞുപെണ്ണ് അടൂർ ഗോപാലകൃഷ്ണൻ 2007
കേൾക്കാത്ത ശബ്ദം - ഡബ്ബിംഗ് വസന്ത് 2007
പച്ചമരത്തണലിൽ ലിയോ തദേവൂസ് 2008
മൈ മദേഴ്സ് ലാപ്‌ടോപ്പ് പായൽ രൂപേഷ് പോൾ 2008
കേരളവർമ്മ പഴശ്ശിരാജ നീലി ടി ഹരിഹരൻ 2009
ഭൂമി മലയാളം ഫൗസിയ ടി വി ചന്ദ്രൻ 2009
കഥ പറയും തെരുവോരം സുനിൽ 2009
ഭാര്യ സ്വന്തം സുഹൃത്ത് വേണു നാഗവള്ളി 2009

അതിഥി താരം

Submitted 15 years 5 months ago by Dileep Viswanathan.