നൈല ഉഷ

Nyla Usha

മലയാള ചലച്ചിത്ര നടി. 1982 മാർച്ച് 25 ന് ഗോപകുമാറിന്റെയും ഉഷാകുമാരിയുടെയും മകളായി തിരുവനന്തപുരത്ത് ജനിച്ചു. തിരുവനന്തപുരം ഹോളി എയ്ഞ്ചത്സ് കോൺവെന്റ്, ആൾ സെയ്ന്റ്സ് കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു നൈല ഉഷയുടെ വിദ്യാഭ്യാസം. 2004 ൽ ദുബായിലേയ്ക്ക് പോയ നൈല അവിടെ Hit 96.7 Fm- ൽ റേഡിയൊ ജോക്കിയായി ജോലിയിൽ പ്രവേശിച്ചു.

2013- ലാണ് നൈല ഉഷ സിനിമയിൽ തുടക്കം കുറിയ്കുന്നത്. സലിം അഹമ്മദ് സംവിധാനം ചെയ്ത കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു ആദ്യാഭിനയം. തുടർന്ന് പുണ്യാളൻ അഗർബത്തീസ്, പ്രേതം, പൊറിഞ്ചു മറിയം ജോസ്.. എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ നൈല ഉഷ അഭിനയിച്ചു. മഴവിൽ മനോരമയിലെ Minute To Win It എന്ന പ്രോഗ്രാമുൾപ്പെടെ ചില ടെലിവിഷൻ പരിപാടികളിൽ നൈല ഹോസ്റ്റായിട്ടുണ്ട്.

നൈലയുടെ മകന്റെ പേര് ആരവ്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
കുഞ്ഞനന്തന്റെ കട സലിം അഹമ്മദ് 2013
പുണ്യാളൻ അഗർബത്തീസ് അനു രഞ്ജിത്ത് ശങ്കർ 2013
ഗാംഗ്സ്റ്റർ സന ഇബ്രാഹിം ആഷിക് അബു 2014
നാളെ രാവിലെ റോഷൻ ആൻഡ്ര്യൂസ് 2015
ഫയർമാൻ ഷെറിൻ തോമസ്‌ ദീപു കരുണാകരൻ 2015
ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ് എഫിമോള്‍ അനിൽ രാധാകൃഷ്ണമേനോൻ 2018
പൊറിഞ്ചു മറിയം ജോസ് ആലപ്പാട്ട് മറിയം ജോഷി 2019
ലൂസിഫർ അരുന്ധതി പൃഥ്വിരാജ് സുകുമാരൻ 2019
പാപ്പൻ നാൻസി എബ്രഹാം ജോഷി 2022
പ്രിയൻ ഓട്ടത്തിലാണ് പ്രിസ്കില്ല ആന്റണി സോണി സെബാസ്റ്റ്യൻ 2022
എതിരെ അമൽ കെ ജോബി 2022
ആന്റണി മായ ജോഷി 2023
കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ സനൽ വി ദേവൻ 2023
കിംഗ് ഓഫ് കൊത്ത അഭിലാഷ് ജോഷി 2023
L2 എമ്പുരാൻ അരുന്ധതി സഞ്ജീവ് പൃഥ്വിരാജ് സുകുമാരൻ 2025

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
പത്തേമാരി സലിം അഹമ്മദ് 2015