രാജലക്ഷ്മി

Rajalakshmy(Singer)
Date of Birth:
Thursday, 13 October, 1983
രാജലക്ഷ്മി അഭിറാം
ആലപിച്ച ഗാനങ്ങൾ: 40

എറണാകുളം സ്വദേശിയായ രാജലക്ഷ്മി തന്റെ ഒമ്പതാം വയസ്സിൽത്തന്നെ ഗാനമേളകളിൽ സജീവമായിരുന്നു.ആയിരത്തിലധികം സംഗീത ആൽബങ്ങളിൽപ്പാടി. താൻസെൻ മ്യൂസിക്, കൊച്ചിൻ കലാഭവൻ, കൊച്ചിൻ മെലഡീസ് എന്ന് തുടങ്ങിയ സംഗീത ട്രൂപ്പുകളിൽ പാടി. ദൂരദർശനിലെ ഹംസധ്വനി എന്ന സംഗീത പരിപാടിയാണ് രാജലക്ഷ്മിയെ ശ്രദ്ധേയയാക്കിയത്. പാട്ടിന്റെ വേറിട്ട വഴികളിൽ പ്രതിഭയുടെ തിളക്കവുമായാണ് രാജലക്ഷ്മി സിനിമാ ലോകത്തെത്തിയത്. 2004 ഇൽ മികച്ച ഗായികക്കുള്ള സംസ്ഥാന നാടക അവാർഡ് " നേരറിയും നേരത്ത്" എന്ന നാടകത്തിലെ "അച്ഛന്റെ പൊൻ മണി മുത്തുറങ്ങ്" എന്ന താരാട്ടുപാട്ടിലൂടെ രാജലക്ഷ്മി കരസ്ഥമാക്കി. സ്കൂൾ കലോത്സവ വേദികളിലെ നിറസാന്നിധ്യമായിരുന്നു രാജലക്ഷ്മി. സംഗീത സംവിധായകരായ ബേണി -ഇഗ്നേഷ്യസ് ടീമിനു വേണ്ടി ട്രാക്ക് പാടിക്കോണ്ടാണ് രാജലക്ഷ്മി ചലച്ചിത്ര പിന്നണി ഗാനരംഗത്തെത്തിയത്. ജാസി ഗിഫ്റ്റിന്റെ സംഗീത സംവിധാനത്തിൻ കീഴിൽ "അശ്വാരൂഢൻ " എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര പിന്നണി ഗായികയായി രാജലക്ഷ്മിയുടേ അരങ്ങേറ്റം. "മേലെയായി മേഘം മങ്ങിയോ" എന്ന പാട്ട് ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല എങ്കിലും ഈ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷാജി എൻ കരുണിന്റെ കുട്ടിസ്രാങ്കിലെ "മനമീ" എന്ന പാട്ടിന് രാജലക്ഷ്മിക്ക് ദേശീയ അവാർഡിന്റെ അവസാന റൗണ്ട് വരെ പരിഗണിച്ചിരുന്നു എന്നത് വാർത്തയായിരുന്നു.

എം ജയചന്ദ്രന്റെ സംഗീത സംവിധാനത്തിൽ ഓർക്കുക വല്ലപ്പോഴും എന്ന ചിത്രത്തിലെ നല്ല മാമ്പൂ പാടം പൂത്തെടി പെണ്ണേ എന്ന ഗാനമാണു രാജലക്ഷ്മിക്ക് ഒരു ബ്രേക്ക് നൽകിയത്. ആനന്ദ് എന്ന പുതുമുഖ ഗായകനുമൊത്ത് പാടിയ ഈ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് "കഥ സംവിധാനം കുഞ്ചാക്കോ" എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസനൊപ്പം പാടിയ നീലക്കൂവള "മിഴി നീ പറയൂ" എന്ന പാട്ടും ശ്രദ്ധിക്കപ്പെട്ടു. ജനകൻ എന്ന ചിത്രത്തിൽ പാടിയ "ഒളിച്ചിരുന്നേ" എന്ന ഗാനത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച ഗായികക്കുള്ള അവാർഡ് ലഭ്യമായി.

തിരുവനന്തപുരം, കരകുളത്താണ് രാജലക്ഷ്മി ഭർത്താവ് അഭിരാം കൃഷ്ണനും മകൻ ആര്യനുമൊപ്പം താമസിക്കുന്നത്.

[フレーム]

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ഏഴ് വർണ്ണ ഈ ഭാർഗ്ഗവീ നിലയം ബെന്നി പി തോമസ്‌ 2002
മേലെയായ് മേഘം അശ്വാരൂഡൻ വയലാർ ശരത്ചന്ദ്രവർമ്മ ജാസി ഗിഫ്റ്റ് 2006
മേലെയായ് മേഘം (f) അശ്വാരൂഡൻ വയലാർ ശരത്ചന്ദ്രവർമ്മ ജാസി ഗിഫ്റ്റ് 2006
നല്ല മാമ്പൂ പാടം പൂത്തെടി ഓർക്കുക വല്ലപ്പോഴും ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ 2008
നീലക്കൂവളമിഴി നീ പറയൂ കഥ, സംവിധാനം കുഞ്ചാക്കോ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ 2009
മാഘ ചന്ദിരാ കുട്ടിസ്രാങ്ക് ട്രഡീഷണൽ ഐസക് തോമസ് കൊട്ടുകാപ്പള്ളി 2010
തങ്കമെയ്യോളി കുട്ടിസ്രാങ്ക് ട്രഡീഷണൽ ഐസക് തോമസ് കൊട്ടുകാപ്പള്ളി 2010
ഒളിച്ചിരുന്നേ ജനകൻ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ 2010
ഇളമാൻ മിഴിയിടറിയോ (ഫീമെയിൽ വേർഷൻ ) റിംഗ് ടോൺ അനിൽ പനച്ചൂരാൻ ഇഷാൻ ദേവ് 2010
അഴകിന്റെ അഴകോ അപ്സരസ്സോ 9 കെ കെ റോഡ് സോഹൻ റോയ് ഡോ ജി സന്തോഷ് 2010
ഇന്നു പെണ്ണിന്ന് ചൈനാ ടൌൺ സന്തോഷ് വർമ്മ ജാസി ഗിഫ്റ്റ് 2011
കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ വെനീസിലെ വ്യാപാരി ബിച്ചു തിരുമല ശ്യാം, ബിജിബാൽ 2011
ഒരുപോലെ ചിന്നും ഒരുപോലെ വിങ്ങും ഇന്നാണ് ആ കല്യാണം വയലാർ ശരത്ചന്ദ്രവർമ്മ ബിജിബാൽ 2011
കണ്ണാരൻ തുമ്പീ (F) തൽസമയം ഒരു പെൺകുട്ടി ബീയാർ പ്രസാദ് ശരത്ത് 2012
കണ്ണും കണ്ണും അച്ഛന്റെ ആൺമക്കൾ വയലാർ ശരത്ചന്ദ്രവർമ്മ ജാസി ഗിഫ്റ്റ് 2012
പ്രണയമൊരാനന്ദ യുഗ്മഗാനം (f) കലികാലം ഒ എൻ വി കുറുപ്പ് ഔസേപ്പച്ചൻ 2012
മുല്ലപ്പൂചേലുള്ള പെണ്ണാണ് കാഞ്ചി ജി എൻ പദ്മകുമാർ റോണി റാഫേൽ 2013
ദൂരേ ദൂരേ ആഴിപ്പെണ്ണിൻ(f) ഗീതാഞ്ജലി ഒ എൻ വി കുറുപ്പ് വിദ്യാസാഗർ കാപി 2013
മഴയെൻ മനസ്സിന്റെ എജൂക്കേഷൻ ലോണ്‍ കാര്യവട്ടം ശ്രീകണ്ഠൻ നായർ പായ്പ്പാട്‌ രാജു 2014
ആരാമശ്രീ പോലെ എജൂക്കേഷൻ ലോണ്‍ പൂവച്ചൽ ഖാദർ പായ്പ്പാട്‌ രാജു 2014