കെ കെ നിഷാദ്

K K Nishad
Date of Birth:
Wednesday, 26 April, 1978
നിഷാദ്
ആലപിച്ച ഗാനങ്ങൾ: 41

1978 ഏപ്രിൽ 26ന് ടി എൻ കൃഷ്ണൻ കുട്ടിയുടെയും എം വി ശാരദയുടെയും മകനായി കോഴിക്കോട് ജനിച്ചു. കോഴിക്കോട് ഗവണ്മെന്റ് മോഡൽ ഹയർസെക്കന്ററി സ്ക്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം ഗവണ്മെന്റ് ആർട്സ് കോളേജിൽ നിന്നും പ്രീഡിഗ്രിയും, ദേവഗിരി സെന്റ് ജോസഫ് കോളേജിൽ നിന്നും ഗണിതത്തിൽ എം എസ് സി ബി എഡ്ഡും കഴിഞ്ഞു.

ചേലന്നൂർ സുകുമാരൻ, ശിവൻ, ശ്രീധരൻ മുണ്ടങ്ങാട്, പാല സി കെ രാമചന്ദ്രൻ, നലിൻ മൂൽജി, ദത്താത്രേയ വേലങ്കാർ എന്നിവരായിരുന്നു സംഗീതത്തിൽ നിഷാദിന്റെ ഗുരുക്കന്മാർ.2001ൽ കൈരളി സ്വരലയ യേശുദാസ് അവാർഡ് ലഭിച്ച നിഷാദിന് സിനിമയിൽ പാടുവാൻ അവസരം കൊടുക്കുന്നത് സംവിധായകൻ രാജസേനനാണ്.നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന രാജസേനൻ ചിത്രത്തിലാണ് നിഷാദ് ആദ്യമായി പിന്നണി ഗായകനായത്. തുടർന്ന് സ്വപ്നം കൊണ്ടു തുലാഭാരം, മാമ്പഴക്കാലം, തിരക്കഥ, വികൃതി എന്നിവയുൾപ്പെടെ മുപ്പതോളം സിനിമകളിൽ പാടി. സിഡ്നി ഓപ്പറ ഹൗസിൽ നിഷാദ് പെർഫോമൻസ് ചെയ്തിട്ടുണ്ട്.

അവാർഡുകൾ- കൈരളി സ്വരലയ യേശുദാസ് അവാർഡ്, ബദ്ര മിനി സ്ക്രീൻ അവാർഡ്, GMMA അവാർഡ്, വയലാർ അവാർഡ്, എൻ പി അബു അവാർഡ്, ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ് .

നിഷാദിന്റെ ഭാര്യ സവിജ നിഷാദ്. മക്കൾ ആദിത്യ നിഷാദ്, അയൻ നിഷാദ്

വിലാസം- Swaralayam, P.O.Parambil Bazar, Kozhikode -673012

നിഷാദിന്റെ ഇമെയിൽ വിലാസമിവിടെ | ഫേസ്ബുക്ക് പ്രൊഫൈലിവിടെ

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
കളരിയ്ക്കും നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എസ് രമേശൻ നായർ ബെന്നി - കണ്ണൻ 2002
പുത്തൂരം വീട്ടിലെ നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എസ് രമേശൻ നായർ ബെന്നി - കണ്ണൻ 2002
പൂക്കുലയേന്തി പൂവൊളി ചിന്തി വരും വരുന്നു വന്നു യൂസഫലി കേച്ചേരി ഔസേപ്പച്ചൻ 2003
ഓർമ്മകളേ വിട പറയൂ സ്വപ്നം കൊണ്ടു തുലാഭാരം എസ് രമേശൻ നായർ ഔസേപ്പച്ചൻ 2003
ഒരു ചെമ്പകപ്പൊൻ സിംഹക്കുട്ടി(ഗംഗോത്രി-ഡബ്ബിംഗ്) സിജു തുറവൂർ കീരവാണി 2003
പച്ചക്കിളീ പാട് കണ്ണിനും കണ്ണാടിക്കും എസ് രമേശൻ നായർ എം ജയചന്ദ്രൻ വകുളാഭരണം 2004
കണ്ടു കണ്ടു കൊതി കൊണ്ടു (M) മാമ്പഴക്കാലം ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ ദർബാരികാനഡ 2004
മഞ്ചാടിക്കൊമ്പിലിന്നൊരു (M) ലോകനാഥൻ ഐ എ എസ് കൈതപ്രം എം ജയചന്ദ്രൻ 2005
സലാം സലാം സാമി സർക്കാർ ദാദ ഗിരീഷ് പുത്തഞ്ചേരി, ബീയാർ പ്രസാദ് എം ജയചന്ദ്രൻ 2005
സു സു (കള്ള് പാട്ട്) സർക്കാർ ദാദ ബീയാർ പ്രസാദ്, ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ 2005
ഓമനേ പൊന്നേ ബോയ് ഫ്രണ്ട് കൈതപ്രം എം ജയചന്ദ്രൻ ഗംഭീരനാട്ട 2005
മയങ്ങി പോയി (M) നോട്ടം കൈതപ്രം എം ജയചന്ദ്രൻ ബേഗഡ 2006
ആലോലം കണ്മണിപ്പൊന്നേ - M രാത്രിമഴ കൈതപ്രം രമേഷ് നാരായൺ 2006
പാലപ്പൂവിതളിൽ തിരക്കഥ റഫീക്ക് അഹമ്മദ് ശരത്ത് 2008
കർമ്മണ്യേ പാസഞ്ചർ ബിജിബാൽ 2009
എന്റേതാകുമ്പോൾ അയ്യോ പാവം - ഡബ്ബിംഗ് സിജു തുറവൂർ ജി വി പ്രകാശ്കുമാർ 2009
പ്രിയതമേ അയ്യോ പാവം - ഡബ്ബിംഗ് സിജു തുറവൂർ ജി വി പ്രകാശ്കുമാർ 2009
ഓ വാനമേ പുള്ളിമാൻ കൈതപ്രം ശരത്ത് 2010
വെറുതെ ഒന്നു കാണുവാൻ ചാന്ദ്‌നി-ആൽബം എം ഡി രാജേന്ദ്രൻ മുരളി കൃഷ്ണ 2010
പ്രണയനിലാവിന്റെ കുളിരുള്ള ഒരു നാൾ വരും മുരുകൻ കാട്ടാക്കട എം ജി ശ്രീകുമാർ 2010

പാട്ടുകളുടെ ശബ്ദലേഖനം

ഗാനലേഖനം

തലക്കെട്ട് സംവിധാനം വര്‍ഷം
ലോകനാഥൻ ഐ എ എസ് പി അനിൽ 2005

ഗാനലേഖനം

തലക്കെട്ട് സംവിധാനം വര്‍ഷം
ലോകനാഥൻ ഐ എ എസ് പി അനിൽ 2005
Submitted 17 years 4 months ago by mrriyad.
Contributors:
ContributorsContribution
പ്രൊഫൈൽ ഫോട്ടോസ്