ചിറയിൻകീഴ് രാമകൃഷ്ണൻ നായർ

Chirayinkeezh Ramakrishnan Nair
Date of Birth:
Thursday, 1 August, 1929
Date of Death:
തിങ്കൾ, 10 January, 1994
എഴുതിയ ഗാനങ്ങൾ: 74
കഥ: 2
സംഭാഷണം: 4
തിരക്കഥ: 1

നിരവധി മലയാളചിത്രങ്ങൾക്ക് ഗാനരചന നിർവ്വഹിച്ചിട്ടുള്ള ഗാനരചയിതാവും തിരക്കഥാകൃത്തുമാണ് ചിറയിൻകീഴ് രാമകൃഷ്ണൻ നായർ.(1 ആഗസ്റ്റ് 1929 – 10 ജനുവരി 1994) മുപ്പതോളം മലയാളചിത്രങ്ങൾക്കായി തൊണ്ണൂറിലധികം ഗാനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.

തമിഴ്‌നാട്‌ നാഗര്‍കോവില്‍ ലക്ഷ്മിപുരം കോളേജ്‌, മദ്രാസ്‌ പ്രസിഡന്‍സി കോളേജ്‌ എന്നിവിടങ്ങളിലെ അദ്ധ്യാപകനായിരുന്നു രാമകൃഷ്ണന്‍ നായര്‍.
പ്രേം നസീറിന്റെ നിര്‍ബന്ധപ്രകാരമാണ്‌ രാമകൃഷ്ണന്‍നായര്‍ ആദ്യ സിനിമഗാനം രചിക്കുന്നത്‌. ദേവരാജന്‍ മാഷിന്റെ ഈണത്തില്‍ ഇന്നലെ ഇന്ന് എന്ന സിനിമയ്ക്കുവേണ്ടി രചിച്ച 'സ്വർണ്ണയവനികക്കുള്ളിലെ സ്വപ്ന നാടകം..' എന്ന ഗാനമാണ്‌ ആദ്യ രചന. തുടർന്ന് അമർഷം, കടത്തനാട്ട് മാക്കം, കല്പവൃക്ഷം എന്നിവയുൾപ്പെടെ നിരവധി സിനിമകൾക്ക് ഗാനരചന നിർവഹിച്ചു. പ്രശസ്ത സംഗീത സംവിധായകന്‍ ദേവരാജന്‍, എ.റ്റി. ഉമ്മര്‍, എം.കെ അര്‍ജുനന്‍, ദക്ഷിണാമൂര്‍ത്തി, എം.സ്‌ വിശ്വനാഥന്‍, തുടങ്ങിയവര്‍ക്കുവേണ്ടി രാമകൃഷ്ണന്‍ നായര്‍ തൂലിക ചലിപ്പിച്ചിട്ടുണ്ട്. കൊടുമുടികൾ എന്ന സിനിമയ്ക്ക് തിരക്കഥ, സംഭാഷണം നിർവഹിച്ച അദ്ദേഹം ചില ചലച്ചിത്രങ്ങൾക്ക് കഥ, സംഭാഷണം രചിച്ചിട്ടുണ്ട്.കിലുങ്ങാത്ത ചങ്ങലകൾ എന്ന ചിത്രത്തിൽ സംഭാഷണം രചിച്ചതിനോടൊപ്പം ഒരു വേഷവും അദ്ദേഹം അഭിനയിച്ചു.

നിർഭാഗ്യവശാൽ അസുഖബാധിതനായ അദ്ദേഹത്തിന് കൂടുതൽ കാലം ഈ രംഗത്ത് സജീവമായി തുടരാനായില്ല. നീണ്ടുനിന്ന ചികിത്സക്കിടയിലും 1985 വരെ ഗാനങ്ങൾ എഴുതിയിട്ടുള്ള രാമകൃഷ്ണൻ നായർ 1994 ജനുവരി 10 -ന് തന്റെ അറുപത്തിനാലാം വയസ്സിൽ അന്തരിച്ചു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
കിലുങ്ങാത്ത ചങ്ങലകൾ സി എൻ വെങ്കട്ട് സ്വാമി 1981

കഥ

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
കൊടുമുടികൾ ജെ ശശികുമാർ 1981

ഗാനരചന

ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
സ്വർണ്ണയവനികക്കുള്ളിലെ ഇന്നലെ ഇന്ന് ജി ദേവരാജൻ കെ ജെ യേശുദാസ് ശുഭപന്തുവരാളി 1977
വാതിൽ തുറക്കൂ അമർഷം ജി ദേവരാജൻ കെ ജെ യേശുദാസ് 1978
പവിഴമല്ലി അമർഷം ജി ദേവരാജൻ പി ജയചന്ദ്രൻ, പി മാധുരി 1978
കൂടി നിൽക്കും അമർഷം ജി ദേവരാജൻ പി സുശീല, പി മാധുരി, സംഘവും 1978
ഐലസാ ഐലസാ അമർഷം ജി ദേവരാജൻ പി ജയചന്ദ്രൻ, സംഘവും 1978
മേടമാസക്കുളിരിലാരെ നീ അഷ്ടമുടിക്കായൽ വി ദക്ഷിണാമൂർത്തി ഷെറിൻ പീറ്റേഴ്‌സ് 1978
നീട്ടിയ കൈകളിൽ കടത്തനാട്ട് മാക്കം ജി ദേവരാജൻ കെ ജെ യേശുദാസ് 1978
ആയില്യം കാവിലമ്മേ വിടതരിക കടത്തനാട്ട് മാക്കം ജി ദേവരാജൻ കെ ജെ യേശുദാസ് 1978
കാലമാം അശ്വത്തിന്‍ കടത്തനാട്ട് മാക്കം ജി ദേവരാജൻ കെ ജെ യേശുദാസ് 1978
അനന്തമാം ചക്രവാളം കനൽക്കട്ടകൾ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ് സിന്ധുഭൈരവി 1978
കൊച്ചീലഴിമുഖം തീപിടിച്ചു കല്പവൃക്ഷം വി ദക്ഷിണാമൂർത്തി അമ്പിളി, ജയശ്രീ, കോറസ് 1978
പുലരിയിൽ നമ്മെ വിളിച്ചുണർത്തും കല്പവൃക്ഷം വി ദക്ഷിണാമൂർത്തി അമ്പിളി, കോറസ് 1978
കല്യാണസൗഗന്ധികപ്പൂ തേടി കല്പവൃക്ഷം വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ് 1978
ആയിരം രാത്രി പുലര്‍ന്നാലും നിനക്കു ഞാനും എനിക്കു നീയും വി ദക്ഷിണാമൂർത്തി പി ജയചന്ദ്രൻ 1978
കള്ളടിക്കും പൊന്നളിയാ നിനക്കു ഞാനും എനിക്കു നീയും വി ദക്ഷിണാമൂർത്തി പി ജയചന്ദ്രൻ, കെ പി ബ്രഹ്മാനന്ദൻ 1978
പാദസരമണിയുന്ന നിവേദ്യം ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി 1978
ഭൂമിയിലിറങ്ങിയ പൂതനമാരേ രാജു റഹിം എം കെ അർജ്ജുനൻ പി ജയചന്ദ്രൻ 1978
ഒരേ മേടയിൽ ഒരേ ശയ്യയിൽ സുന്ദരിമാരുടെ സ്വപ്നങ്ങൾ എം എസ് വിശ്വനാഥൻ പി സുശീല, പി ജയചന്ദ്രൻ 1978
പതിനാറു വയസ്സുള്ള പനിനീർച്ചോല സുന്ദരിമാരുടെ സ്വപ്നങ്ങൾ എം എസ് വിശ്വനാഥൻ എൽ ആർ ഈശ്വരി, ബി എസ് ശശിരേഖ 1978
ജന്മം നേടിയതെന്തിനു സീത സുന്ദരിമാരുടെ സ്വപ്നങ്ങൾ എം എസ് വിശ്വനാഥൻ പി സുശീല, വാണി ജയറാം 1978