കെ പി ഉദയഭാനു

K P Udayabhanu
Date of Birth:
Saturday, 6 June, 1936
Date of Death:
Sunday, 5 January, 2014
എഴുതിയ ഗാനങ്ങൾ: 1
സംഗീതം നല്കിയ ഗാനങ്ങൾ: 38
ആലപിച്ച ഗാനങ്ങൾ: 63

1936 ജൂൺ 15 നു, പാലക്കാടു ജില്ലയിലെ തരൂരിൽ, എൻ എസ് വർമ്മയുടെയും അമ്മു നേത്യാരമ്മയുടെയും മകനായി ജനിച്ച കെ പി ഉദയഭാനു, ‘നായരു പിടിച്ച പുലിവാൽ ‘ എന്ന ചിത്രത്തിലെ ‘എന്തിനിത്ര പഞ്ചസാര‘ എന്ന ഗാനം ആലപിച്ചുകോണ്ട് മലയാളസംഗീതലോകത്തിലേക്ക് കടന്നുവന്നു.

സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടുള്ള അദ്ദേഹം ആകാശവാണിയിൽ സംഗീതസംവിധായകനായിരുന്നു. ‘മനസ്സിനകത്തൊരു പെണ്ണ് ‘, ‘അനുരാഗനാടകത്തിൽ ‘, ‘പെണ്ണായിപ്പിറന്നുവെങ്കിൽ ‘ .’വെള്ളീനക്ഷത്രമേ നിന്നെ നോക്കി.’ എന്നിവ അദ്ദേഹത്തിന്റെ നല്ല ഗാനങ്ങളിൽ ചിലതുമാത്രമാണ്.

2009 ലെ പത്മശ്രീ, 2004 ലെ സംഗീതനാടക അക്കാദമി ഫെലൊഷിപ്പ് , 2003 ലെ അംബേദ്കർ അക്കാഡമി അവാർഡ് , 1995 ലെ നാഷണൽ അവാർഡ് , 1982 ലെ സംഗീതസംവിധായകനുള്ള അവാർഡ് , 1987ലെ സംഗീത നാടക അക്കാദമി അവാർഡ് എന്നിവ കരസ്ഥമാക്കിയ അദ്ദേഹം , മലയാളത്തിലെ മറന്നു തുടങ്ങിയ പഴയഗാനങ്ങളെ ഓർമ്മിപ്പിച്ചെടുക്കാനായി ‘ഓൾഡ് ഈസ് ഗോൾഡ് ‘ എന്ന മ്യൂസിക്ക് ഗ്രൂപ്പിന്റെയും സ്ഥാപിച്ചു.
സ്വാതന്ത്ര്യ സമരത്തിന്റ പ്രാധാന്യം ജനങ്ങൾക്ക് മനസ്സിലാകുവാനും അത് സംഗീതത്തിൽ കൂടി പ്രചരിപ്പിക്കുവാനും വേണ്ടി "സ്വരഭാരത് " എന്ന പേരിൽ 1993..ൽ ഒരു ദേശഭക്തിഗാനസംഘം രൂപീകരിച്ചു..ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള ദേശഭക്തിഗാനങ്ങൾ കണ്ടെത്തി അവയ്ക്കു സംഗീതം നൽകി മികച്ച ഗായകരെ ഉൾപ്പെടുത്തി ,സ്വന്തം പരിശീലനത്തിൽ കൂടി രാജ്യത്തുടനീളം പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. 2007-ൽ ഈ ഗായക സംഘം വിപുലമാക്കി "സബർമതി" എന്ന പേരിൽ പരിപാടികൾ അവതരിപ്പിക്കുന്നു...

പദ്മശ്രീ പുരസ്ക്കാര ജേതാവായ ഉദയഭാനു 2014 ജനുവരി അഞ്ചിന് അന്തരിച്ചു..

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
തങ്കക്കിനാവിന്റെ നാട്ടുകാരി ലളിതഗാനങ്ങൾ പി ഭാസ്ക്കരൻ ടി.കെ കല്ല്യാണം
എന്തിനിത്ര പഞ്ചസാര നായരു പിടിച്ച പുലിവാല് പി ഭാസ്ക്കരൻ കെ രാഘവൻ 1958
വെളുത്ത പെണ്ണേ വെളുത്ത പെണ്ണേ നായരു പിടിച്ച പുലിവാല് പി ഭാസ്ക്കരൻ കെ രാഘവൻ 1958
തേങ്ങിടല്ലേ തേങ്ങിടല്ലേ (bit) മുടിയനായ പുത്രൻ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1961
ചുടുകണ്ണീരാലെൻ ജീവിതകഥ ലൈലാ മജ്‌നു പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1962
പവനുരുക്കീ പവനുരുക്കീ ലൈലാ മജ്‌നു പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1962
താരമേ താരമേ ലൈലാ മജ്‌നു പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1962
പ്രേമമധുമാസ വനത്തിലെ ലൈലാ മജ്‌നു പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1962
ആന കേറാമലയില് പാലാട്ടു കോമൻ വയലാർ രാമവർമ്മ എം എസ് ബാബുരാജ് 1962
മനസ്സിനകത്തൊരു പെണ്ണ് പാലാട്ടു കോമൻ വയലാർ രാമവർമ്മ എം എസ് ബാബുരാജ് മാണ്ട് 1962
താമരത്തുമ്പീ വാ വാ പുതിയ ആകാശം പുതിയ ഭൂമി പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ 1962
മറക്കരുതേ മാടപ്പിറാവേ ശ്രീകോവിൽ അഭയദേവ് വി ദക്ഷിണാമൂർത്തി 1962
വന്നാട്ടെ തത്തമ്മപ്പെണ്ണേ സ്വർഗ്ഗരാജ്യം പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ 1962
വിരലൊന്നില്ലെങ്കിലും വീരനല്ലെങ്കിലും വേലുത്തമ്പി ദളവ അഭയദേവ് വി ദക്ഷിണാമൂർത്തി 1962
ഹ ഹ ഹാ ഇന്നു നല്ല ലാക്കാ വേലുത്തമ്പി ദളവ അഭയദേവ് വി ദക്ഷിണാമൂർത്തി 1962
കരുണാസാഗരമേ കാൽപ്പാടുകൾ ആർ നമ്പിയത്ത് എം ബി ശ്രീനിവാസൻ 1962
നമ്മുടെ പണ്ടത്തെ കാരണോന്മാര്‍ കാൽപ്പാടുകൾ പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ 1962
താകിന്‍ താരാരോ കാൽപ്പാടുകൾ പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ 1962
ഒരു ജാതി ഒരു മതം (ദൈവമേ കാത്തുകൊൾകങ്ങ്) കാൽപ്പാടുകൾ ശ്രീനാരായണ ഗുരു എം ബി ശ്രീനിവാസൻ 1962
തേവാഴിത്തമ്പുരാന്റെ തിരുമുമ്പില് കാൽപ്പാടുകൾ ആർ നമ്പിയത്ത് എം ബി ശ്രീനിവാസൻ 1962

ഗാനരചന

കെ പി ഉദയഭാനു എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
ഓലത്തുമ്പിൽ ഊഞ്ഞാലാ ചുണക്കുട്ടികൾ ജാനകി ദേവി 1983

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
സൂര്യനെ കാണുവാൻ കണ്ണു തുറന്നൊരു ലളിതഗാനങ്ങൾ ഒ എൻ വി കുറുപ്പ്
ഗുരുവായൂരമ്പലനട തുറന്നൂ ലളിതഗാനങ്ങൾ കോന്നിയൂർ രാധാകൃഷ്ണൻ കെ എസ് ചിത്ര
ഇലത്താളം തിമില ലളിതഗാനങ്ങൾ ഒ എൻ വി കുറുപ്പ്
മഞ്ഞിൻ മറ നീക്കി വന്നതാരോ ലളിതഗാനങ്ങൾ ഒ എൻ വി കുറുപ്പ്
സ്വാതന്ത്ര്യം താനമൃതം ലളിതഗാനങ്ങൾ ഒ എൻ വി കുറുപ്പ്
വെറ്റില തിന്നു ലളിതഗാനങ്ങൾ ഒ എൻ വി കുറുപ്പ്
ഓർമ്മകളിൽ തുമ്പി തുള്ളാൻ ലളിതഗാനങ്ങൾ ഒ എൻ വി കുറുപ്പ്
ഹേമന്തരാവിന്റെ ചില്ലയിൽ പൂവിട്ടൊരിന്ദുകലാദളം പോലെ ലളിതഗാനങ്ങൾ കെ ജയകുമാർ പട്ടണക്കാട് പുരുഷോത്തമൻ
ഏഴാമത്താങ്ങള കൺ തുറന്ന് ലളിതഗാനങ്ങൾ ഒ എൻ വി കുറുപ്പ്
കിളികൾ ചിലയ്ക്കാത്ത ലളിതഗാനങ്ങൾ ഒ എൻ വി കുറുപ്പ്
സ്വർണ്ണവർണ്ണ ചിറകുകൾ വീശി ലളിതഗാനങ്ങൾ എസ് രമേശൻ നായർ കെ എസ് ചിത്ര
ഉദയവികിരണങ്ങൾ ലളിതഗാനങ്ങൾ ഒ എൻ വി കുറുപ്പ്
എന്നിട്ടും ഓമലാൾ വന്നില്ലല്ലോ ആകാശവാണി ഗാനങ്ങൾ പി ഭാസ്ക്കരൻ പി ജയചന്ദ്രൻ വാസന്തി
പ്രിയമുള്ളവളേ പ്രിയമുള്ളവളേ ആകാശവാണി ഗാനങ്ങൾ പൂവച്ചൽ ഖാദർ എം രാധാകൃഷ്ണൻ
കായാമ്പൂ മിഴികളിൽ സാഗരം ആകാശവാണി ഗാനങ്ങൾ രവീന്ദ്രൻ ചെന്നിലോട് ജി വേണുഗോപാൽ
സുന്ദര കാശ്മീര നന്ദനത്തിൽ ദേശഭക്തി ഗാനങ്ങൾ പി ഭാസ്ക്കരൻ എം രാധാകൃഷ്ണൻ , മധു എസ് , കോറസ്
ജീവപ്രപഞ്ചത്തിൻ ശരണമയ്യപ്പ (ആൽബം ) മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ ജെ യേശുദാസ് 1975
ശബരിഗിരീശ്വര ശരണമയ്യപ്പ (ആൽബം ) കെ ജി സേതുനാഥ്‌ കെ ജെ യേശുദാസ് 1975
നിറപറ ചാർത്തിയ സമസ്യ ഒ എൻ വി കുറുപ്പ് പി സുശീല ശഹാന 1976
കിളി ചിലച്ചു സമസ്യ ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ് ദർബാരികാനഡ 1976
Submitted 17 years 4 months ago by mrriyad.
Contributors:
ContributorsContribution
Profile pic
Profile details