കെ എസ് ജോർജ്

K S George
Date of Birth:
Thursday, 2 December, 1926
Date of Death:
Sunday, 19 June, 1988
ആലപിച്ച ഗാനങ്ങൾ: 31

ഒന്നരദശാബ്ദത്തിലേറേ മലയാളനാടകപ്രേമികളുടെ മനം കവർന്ന ഗായകനായിരുന്നു കെ എസ് ജോർജ്ജ്. ആലപ്പുഴ ചെറിയ ഉണ്ണിത്താൻ ഭാഗവതരിൽ നിന്നും സംഗീതത്തിൽ ശിക്ഷണം നേടിയ ജോർജ്ജ്, ആലപ്പുഴയിലെ ഒരു തൊഴിലാളി കുടുംബത്തിലാണ് ജനിച്ചത്. വീപ്ലവഗാനങ്ങളിലൂടെ നാടകലോകത്ത് വിരാജിച്ച അദ്ദേഹം , വക്കീൽ രാജഗോപാലൻ നായറും ജനാർദ്ദനക്കുറുപ്പും രാജാമണിയുമായി ഒരുമിച്ചാരംഭിച്ച ‘കെ പി എ സി‘യിലെ ഗായനകായിട്ടാണ് നാടകലോകത്തേക്ക് വന്നത്. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി ‘ , സർവ്വ്വേക്കല്ല് തുടങ്ങിയ നാടകങ്ങളിലെ ഗാനങ്ങൾ മലയാളികൾ മറക്കില്ല. പിന്നീട് കൈലാസ് പിക്സ്ചേഴ്സിന്റെ നാരായണൻ എന്ന നിർമാതാവ് ‘കാലം മാറൂന്നു‘ എന്ന സിനിമയിലൂടെ ജോർജ്ജ്, സിനിമാലോകത്തെത്തി. അതേ സിനിമയിലെ , സുലോചനയുടെ കൂടെ ആലപിച്ച ‘ആ മലർ പോയ്കയിൽ ‘ എന്ന ഗാനം പ്രശസ്തമായി. 1989 ഇൽ അദ്ദേഹം അന്തരിച്ചു.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ബലികുടീരങ്ങളേ വിശറിക്കു കാറ്റു വേണ്ട വയലാർ രാമവർമ്മ ജി ദേവരാജൻ ശങ്കരാഭരണം
മാൻ കിടാവേ വിശറിക്കു കാറ്റു വേണ്ട വയലാർ രാമവർമ്മ ജി ദേവരാജൻ
ഏഴാം കടലിന്നക്കരെ വിശറിക്കു കാറ്റു വേണ്ട വയലാർ രാമവർമ്മ ജി ദേവരാജൻ
ഇല്ലിമുളം കാടുകളിൽ മുടിയനായ പുത്രൻ (നാടകം ) ഒ എൻ വി കുറുപ്പ് ജി ദേവരാജൻ ശങ്കരാഭരണം
ചില്ലുമേടയിലിരുന്നെന്നെ (പാമ്പുകൾക്ക് മാളമുണ്ട്...) അശ്വമേധം (നാടകം) വയലാർ രാമവർമ്മ കെ രാഘവൻ
തലയ്ക്കു മീതേ അശ്വമേധം (നാടകം) വയലാർ രാമവർമ്മ കെ രാഘവൻ സിന്ധുഭൈരവി
പൊന്നരിവാളമ്പിളിയില് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (നാടകം) ഒ എൻ വി കുറുപ്പ് ജി ദേവരാജൻ ശങ്കരാഭരണം 1952
മാരിവില്ലിൻ തേന്മലരേ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (നാടകം) ഒ എൻ വി കുറുപ്പ് ജി ദേവരാജൻ മോഹനം 1952
ഏലയിലേ പുഞ്ചവയലേലയിലെ കാലം മാറുന്നു ഒ എൻ വി കുറുപ്പ് ജി ദേവരാജൻ 1955
ആ മലർപ്പൊയ്കയിൽ കാലം മാറുന്നു ഒ എൻ വി കുറുപ്പ് ജി ദേവരാജൻ 1955
മാനത്തൂന്നൊരു കാലം മാറുന്നു ഒ എൻ വി കുറുപ്പ് ജി ദേവരാജൻ 1955
ഓഹോ... താതിനന്താ കാലം മാറുന്നു ഒ എൻ വി കുറുപ്പ് ജി ദേവരാജൻ 1955
വാസന്തരാവിന്റെ വാതില്‍ ചതുരംഗം വയലാർ രാമവർമ്മ ജി ദേവരാജൻ 1959
കാറ്റേ വാ കടലേ വാ (D) ചതുരംഗം വയലാർ രാമവർമ്മ ജി ദേവരാജൻ 1959
കടലിനക്കരെ ചതുരംഗം വയലാർ രാമവർമ്മ ജി ദേവരാജൻ 1959
കതിരണിഞ്ഞൂ ചതുരംഗം വയലാർ രാമവർമ്മ ജി ദേവരാജൻ 1959
ജനനീ ജനനീ ജനനീ ചതുരംഗം വയലാർ രാമവർമ്മ ജി ദേവരാജൻ 1959
തിന്നക്കം തെയ്യക്കം തകതൈത മുടിയനായ പുത്രൻ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1961
എല്ലാരും തട്ടണ് മുട്ടണ് മുടിയനായ പുത്രൻ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1961
കണ്ണിനകത്തൊരു കണ്ണുണ്ട് ലൈലാ മജ്‌നു പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1962