വാസന്തരാവിന്റെ വാതില്‍

വാസന്തരാവിന്റെ വാതില്‍ തുറന്നുവരും
വാടാമലര്‍ക്കിളിയേ - കിളിയേ
വാടാമലര്‍ക്കിളിയേ
നീയെന്റെ മനസ്സിന്റെ ചാരത്തു വന്നിരുന്നു
കൂടൊന്നു കൂട്ടിയല്ലോ... കൂടൊന്നു കൂട്ടിയല്ലോ
(വാസന്തരാവിന്റെ....)

ആ....ആ......
കൂട്ടില്‍ തനിച്ചിരുന്നു ഞാനെത്ര വിളിച്ചിട്ടും
കൂട്ടാക്കിയില്ലല്ലോ - വരാന്‍ കൂട്ടാക്കിയില്ലല്ലോ
കൊന്നപ്പൂങ്കണി കണ്ടു വന്നിട്ടെനിക്കൊരു
കൈനീട്ടമില്ലല്ലോ... കൈനീട്ടമില്ലല്ലോ
(വാസന്തരാവിന്റെ...)

ഓമല്‍ക്കിനാവുകളില്‍.... ഓണനിലാവുകളില്‍ (2)
ഒന്നിച്ചു കോര്‍ത്തെടുത്ത കല്യാണമാലയുമായ്
എന്നൊന്നുവന്നീടും... വീട്ടിലെന്നൊന്നുവന്നീടും (2)
പൂമുല്ലപ്പന്തലിട്ട പൂമുറ്റത്തൊരിക്കലാ
പൂമാലനല്‍കാം ഞാന്‍ പൂമാലനല്‍കാം ഞാന്‍ (2)
(വാസന്തരാവിന്റെ....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Vaasantharaavinte

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
കടലിനക്കരെ കെ എസ് ജോർജ്, ശാന്ത പി നായർ
കാറ്റേ വാ കടലേ വാ (F) എം എൽ വസന്തകുമാരി
ഓടക്കുഴലും കൊണ്ടോടി വരൂ എം എൽ വസന്തകുമാരി
പെണ്ണിന്റെ ചിരിയും പട്ടം സദൻ, ടി എസ് കുമരേശ്
കതിരണിഞ്ഞൂ കെ എസ് ജോർജ്, ശാന്ത പി നായർ
ഒരു പനിനീർപ്പൂ വസന്ത ഗോപാലകൃഷ്ണൻ
ജനനീ ജനനീ ജനനീ കെ എസ് ജോർജ്, കോറസ്, കെ പി എ സി സുലോചന
ജന്മാന്തരങ്ങളില്‍ പുഷ്പിച്ച ജി ദേവരാജൻ
കാറ്റേ വാ കടലേ വാ (D) കെ എസ് ജോർജ്, എം എൽ വസന്തകുമാരി
Submitted 17 years 3 months ago by ജിജാ സുബ്രഹ്മണ്യൻ.