എം ജി ശ്രീകുമാർ

MG Sreekumar
Date of Birth:
Saturday, 25 May, 1957
സംഗീതം നല്കിയ ഗാനങ്ങൾ: 82
ആലപിച്ച ഗാനങ്ങൾ: 1,094

ഗായകൻ അഭിനേതാവ്

1957 മെയ് 25 നു ജനനം. മലയാളത്തിലും ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി മൂവായിരത്തിനു മേൽ ഗാനങ്ങൾ ആലപിച്ചു.1983 ഇല്‍ റിലീസ് ചെയ്ത കൂലി എന്ന ചിത്രത്തില്‍ പരേതനായ യുവ കവി ജി ഇന്ദ്രന്റെ വരികള്‍ പാടി ആണു ശ്രീകുമാര്‍ ചലച്ചിത്ര പിന്നണി ഗാനരംഗത്തെത്തിയത്. കൂലി എന്ന ചിത്രത്തില്‍ വെള്ളിക്കൊലുസോടേ കളിയാടും അഴകേ നിന്‍ ഗാനങ്ങളില്‍ ഞാനാണാദി താളം എന്ന വരികള്‍ പാടി സിനിമാ രംഗത്ത് തുടക്കം കുറിച്ചു.

യേശുദാസ് എന്ന ഗന്ധര്‍വ്വ ഗായകന്‍ പിന്നണി ഗാനരംഗം വാഴുന്ന കാലത്ത് കണ്ണീര്‍
പൂവിന്റെ കവിളില്‍ തലോടി, നാദ രൂപിണീ തുടങ്ങിയ ഗാനങ്ങളിലൂടെ പുതിയൊരു ശബ്ദം മലയാളിയെ കേള്‍പ്പിച്ച ശ്രീകുമാർ ജനപ്രിയ ഗായകനാണ്.

ശ്രീകുമാറിന്റെ അച്ഛന്‍ മലബാര്‍ ഗോപാലന്‍ നായര്‍ സംഗീതഞ്ജനായിരുന്നു. അമ്മ
ഹരികഥാകാലക്ഷേപക്കാരി എന്ന നിലയില്‍ പ്രശസ്ത. കരമന സ്കൂളിലും മോഡല്‍ സ്കൂളിലും പാട്ടു ടീച്ചറായി ജോലി ചെയ്തിരുന്നു. ചേട്ടന്‍ എം ജി രാധാകൃഷ്ണന്‍ സംഗീതഞ്ജനും സംഗീത സംവിധായകനും ആയിരുന്നു. ചേച്ചി ഡോ.ഓമനക്കുട്ടി വിമന്‍സ് കോളേജില്‍ സംഗീത പ്രൊഫസര്‍. അങ്ങനെ സംഗീതം നിറഞ്ഞു നിന്ന വീട്ടില്‍ ആണു വളര്‍ന്നത്. ചേര്‍ത്തല ഗോപാലന്‍ നായരുടെ കീഴില്‍ ആറു വര്‍ഷം പാട്ടു പഠിച്ചു. നെയ്യാറ്റിന്‍കര വാസുദേവന്റെ കീഴിലും കുറേ നാള്‍ പഠിച്ചു. എന്നാലും പ്രധാന ഗുരു ചേട്ടന്‍ എം
ജി രാധാകൃഷ്ണന്‍ ആയിരുന്നു.

അച്ഛനെയാണെനിക്കിഷ്ടം , ചതുരംഗം, താണ്ഡവം, കാഞ്ചീവരം എന്നീ ചിത്രങ്ങൾക്ക് സംഗീതമൊരുക്കി.രണ്ടു തവണ മികച്ച ഗായകനുള്ള ദേശീയ അവാർഡും മൂന്നു തവണ സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്.
ഭാര്യ : ലേഖ
ഫേസ്ബുക്ക്

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
എന്റെ സത്യാന്വേഷണ പരീക്ഷകൾ കുക്കു സുരേന്ദ്രൻ 2015

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
അർദ്ധനാരി ഡോ സന്തോഷ് സൗപർണിക 2012

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ഓടക്കുഴലേ ഓടക്കുഴലേ ലളിതഗാനങ്ങൾ ബിഹാഗ്, ആനന്ദഭൈരവി, മോഹനം, ആഭേരി
തൃച്ചംബരത്തിലെ തൃത്താപ്പൂവുകൾ ലളിതഗാനങ്ങൾ
വെറുമൊരു മുളം തണ്ടിൽ ലളിതഗാനങ്ങൾ ഗിരീഷ് പുത്തഞ്ചേരി നടേഷ് ശങ്കർ
ബ്രഹ്മകമലദള യുഗങ്ങളിലുണരും ലളിതഗാനങ്ങൾ
ഒരു പിടി അവിലിന്റെ ലളിതഗാനങ്ങൾ കളർകോട് ചന്ദ്രൻ എം ജി രാധാകൃഷ്ണൻ പന്തുവരാളി
ഹല്ലേലൂയ ഹല്ലേലൂയ മോചനം -ക്രിസ്ത്യൻ ടോമിൻ ജെ തച്ചങ്കരി
ആരാധിച്ചീടാം തിരുവചനം ചിറ്റൂർ ഗോപി ടോമിൻ ജെ തച്ചങ്കരി
മനസ്സും മനസ്സും ഒന്നുചേർന്നാൽ ഓർമ്മക്കായ്(ആൽബം) ഈസ്റ്റ് കോസ്റ്റ് വിജയൻ എം ജയചന്ദ്രൻ
സാന്ത്വനം അരുളുന്ന സാന്നിദ്ധ്യം ഓർമ്മക്കായ്(ആൽബം) ഈസ്റ്റ് കോസ്റ്റ് വിജയൻ എം ജയചന്ദ്രൻ
ഇനിയെന്നു കാണും സഖീ പ്രണയത്തിൻ ഓർമ്മക്കായ്
അറിഞ്ഞിരുന്നില്ല ഞാൻ സ്വന്തം ഈസ്റ്റ് കോസ്റ്റ് വിജയൻ എം ജയചന്ദ്രൻ
മധുമഴ പെയ്യുന്ന രാവിൽ ആകാശവാണി ഗാനങ്ങൾ മഹാദേവൻ തമ്പി എം ജി രാധാകൃഷ്ണൻ
കന്നി നിലാവിന് ആകാശവാണി ഗാനങ്ങൾ എസ് രമേശൻ നായർ എം ജി രാധാകൃഷ്ണൻ
നിറഞ്ഞൊരോർമ്മയിൽ സഖീ ആകാശവാണി ഗാനങ്ങൾ എസ് രമേശൻ നായർ എം ജി രാധാകൃഷ്ണൻ
ഒരു മിന്നൽ മിന്നിയതീ കണ്ണിലോ ആകാശവാണി ഗാനങ്ങൾ വിമല മേനോൻ എം ജി രാധാകൃഷ്ണൻ
സജ്‌നാ എന്റെ സജ്‌നാ മുത്തുഹബീബി മൊഞ്ചത്തി
സൂര്യനെ പുൽകും കരിമേഘ കള്ളിയല്ലേ നീ ആൽബം സോങ്‌സ്
കുയിലേ കുയിലേ പാടൂ ആൽബം സോങ്‌സ്
പ്രണയിനി ഞാൻ നിൻ അകലെ (ആൽബം) ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ
പോകുന്നേ ഞാനും എൻ വാഗ്ദാനം ചിറ്റൂർ ഗോപി ടോമിൻ ജെ തച്ചങ്കരി

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
സാമവേദം നാവിലുണർത്തിയ സ്വാമിയേ സ്വാമി അയ്യപ്പൻ - ആൽബം രാജീവ് ആലുങ്കൽ എം ജി ശ്രീകുമാർ
ഒരു കാതിലോല ഞാൻ കണ്ടീല ചിങ്ങമാസം - Album ബീയാർ പ്രസാദ് എം ജി ശ്രീകുമാർ, റിമി ടോമി, ശബ്നം
ചന്ദനം കാണുമ്പോൾ പൂന്താനപ്പാന ഗിരീഷ് പുത്തഞ്ചേരി എം ജി ശ്രീകുമാർ
കണ്ണാടി ചില്ലോലും കണി പമ്പ പമ്പ ഗിരീഷ് പുത്തഞ്ചേരി എം ജി ശ്രീകുമാർ
ശ്രാവണ പുലരിയിലെ പമ്പ ഗിരീഷ് പുത്തഞ്ചേരി എം ജി ശ്രീകുമാർ
അയ്യപ്പാ എൻ മനസ്സിൽ സ്വാമിക്കൊപ്പം സുരേഷ്കുമാർ പട്ടാഴി എം ജി ശ്രീകുമാർ, കോറസ്
ഉയ്യാല ലൂഗവൈയ (f) അയിത്തം ട്രഡീഷണൽ കെ എസ് ചിത്ര നീലാംബരി 1988
വലുതായൊരു മരത്തിന്റെ ചതുരംഗം ഷിബു ചക്രവർത്തി എം ജി ശ്രീകുമാർ 2002
പൂക്കണ് പൂക്കണ് ചതുരംഗം ഷിബു ചക്രവർത്തി കെ ജെ യേശുദാസ് 2002
നന്മനിറഞ്ഞവളേ കന്യാമറിയമേ ചതുരംഗം ഗിരീഷ് പുത്തഞ്ചേരി കെ എസ് ചിത്ര, കോറസ് 2002
ഹിമഗിരി നിരകൾ താണ്ഡവം കൈതപ്രം എം ജി ശ്രീകുമാർ സാരമതി, ബൗളി, നാട്ടക്കുറിഞ്ഞി 2002
കൊമ്പെട് കുഴലെട് താണ്ഡവം കൈതപ്രം എം ജി ശ്രീകുമാർ സിന്ധുഭൈരവി 2002
പാലും കുടമെടുത്ത് താണ്ഡവം കൈതപ്രം എം ജി ശ്രീകുമാർ, സരസ്വതി ശങ്കർ വകുളാഭരണം 2002
പാടാൻ നിനക്കൊരു പാട്ടു തന്നെങ്കിലും ഒരു നാൾ വരും മുരുകൻ കാട്ടാക്കട കെ എസ് ചിത്ര 2010
നാത്തൂനേ നാത്തൂനേ ഒരു നാൾ വരും മുരുകൻ കാട്ടാക്കട മോഹൻലാൽ, റിമി ടോമി 2010
ഒരു കണ്ടൻ പൂച്ച വരുന്നേ ഒരു നാൾ വരും മുരുകൻ കാട്ടാക്കട വിധു പ്രതാപ് 2010
പ്രണയനിലാവിന്റെ കുളിരുള്ള ഒരു നാൾ വരും മുരുകൻ കാട്ടാക്കട കെ കെ നിഷാദ് , പ്രീതി വാര്യർ 2010
മാവിൻ ചോട്ടിലെ ഒരു നാൾ വരും മുരുകൻ കാട്ടാക്കട ശ്വേത മോഹൻ യമുനകല്യാണി 2010
മാവിൻ ചോട്ടിലെ മണമുള്ള മധുരമായ് ഒരു നാൾ വരും മുരുകൻ കാട്ടാക്കട എം ജി ശ്രീകുമാർ യമുനകല്യാണി 2010
പാ‍ടാൻ നിനക്കൊരു പാട്ടു തന്നെങ്കിലും ഒരു നാൾ വരും മുരുകൻ കാട്ടാക്കട എം ജി ശ്രീകുമാർ, കെ എസ് ചിത്ര 2010

പാട്ടുകളുടെ ശബ്ദലേഖനം

ഗാനലേഖനം

തലക്കെട്ട് സംവിധാനം വര്‍ഷം
ലോകനാഥൻ ഐ എ എസ് പി അനിൽ 2005

ഗാനലേഖനം

തലക്കെട്ട് സംവിധാനം വര്‍ഷം
ലോകനാഥൻ ഐ എ എസ് പി അനിൽ 2005

സ്കോർ

പശ്ചാത്തല സംഗീതം

സിനിമ സംവിധാനം വര്‍ഷം
അർദ്ധനാരി ഡോ സന്തോഷ് സൗപർണിക 2012

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
മൈ ഡിയർ കരടി സന്ധ്യാ മോഹൻ 1999