അഭയദേവ്
| Attachment | Size |
|---|---|
| Image icon Abhayadev - M3DB | 650.37 KB |
മലയാള സിനിമയിലെ ആദ്യ താരാട്ടുപാട്ടുകളുടെ ജന്മി.
1913 ജൂണ്‍ 25-ആം തീയതി കോട്ടയം പള്ളത്ത് കരിമാലില്‍ കേശവപിള്ളയുടെയും കല്യാണിയമ്മയുടെയും മകനായി ജനിച്ചു. ഹിന്ദി, സംസ്കൃതം, മലയാളം ഭാഷകളില്‍ പാണ്ഡിത്യം നേടി. ഹിന്ദി പ്രചാരകനായി പ്രവര്‍ത്തിച്ചു. ഹിന്ദി പ്രചാരസഭയുടെ രാഷ്ട്രഭാഷ വിശാരദ്, മദ്രാസ് യൂണിവേഴ്സിറ്റിയുടെ ഹിന്ദി വിദ്വാന്‍ പരീക്ഷകള്‍ വിജയിച്ചു.ഗാനരചയിതാവ്, തിരക്കഥാകൃത്ത്, നടന്‍ എന്നീ നിലകളില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ അപൂര്‍വ്വ പ്രതിഭയാണ് അഭയദേവ് എന്ന അയ്യപ്പന്‍പിള്ള. ആദ്യ കവിതാസമാഹാരമായ രാഗമാലിക പതിനേഴാം വയസ്സില്‍ പ്രസിദ്ധപ്പെടുത്തി. 1940-ൽ വിശ്വഭാരതി എന്നൊരു ഹിന്ദിമാസികയുടെ പ്രസിദ്ധീകരണം ആരംഭിച്ചു. ഏക്താരാ, ഭുമികന്യാസീത, ഗുരുപൂജ തുടങ്ങിയ കൃതികൾ ഹിന്ദിയിൽനിന്നും മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. ജീവിക്കാൻ മറന്നുപോയ സ്ത്രീ, അവൻ വീണ്ടും വരുന്നു എന്നീ മലയാളകൃതികളുടെ ഹിന്ദിവിവർത്തനവും നിർവഹിച്ചിട്ടുണ്ട്. 50 ൽ അധികം ചലചിത്രങ്ങൾക്കും നിരവധി നാടകങ്ങൾക്കും ഗാനങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹത്തിൻറെ മുഖ്യ കൃതി ഹിന്ദി-മലയാളം ബൃഹത് നിഘണ്ടു ആണ്. മലയാളത്തിലെ അഞ്ചാമത്തെ ചിത്രവും ഉദയാ സ്റ്റുഡിയോയുടെ ആദ്യ ചിത്രവുമായ വെള്ളിനക്ഷത്രത്തിന് ഗാനമെഴുതിക്കൊണ്ട് 1949ല്‍ ചലച്ചിത്രരംഗത്തെത്തി. സീത എന്ന ചിത്രത്തിലെ പാട്ടുപാടി ഉറക്കാം ഞാന്‍ എന്ന ഗാനമാണ് ഏറെ ശ്രദ്ധേയം. 45 മലയാള ചിത്രങ്ങള്‍ക്ക് വേണ്ടി 421 ഗാനങ്ങള്‍ രചിച്ചു. നൂറോളം അന്യഭാഷാ ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തു. 1995 ല്‍ മലയാള ചലച്ചിത്ര ലോകത്തിനു നൽകിയ അഭൗമായ സംഭവനകൾക് ഇദ്ദേഹത്തിന് ജെ സി ഡാനിയോല്‍ പുരസ്കാരം നൽകി മലയാള ചലച്ചിത്ര ലോകം ആദരിച്ചു.
ഭാര്യ: പാറുക്കുട്ടിയമ്മ. രണ്ട് ആണ്‍മക്കള്‍. ഗായകന്‍ അമ്പിളിക്കുട്ടന്‍ അഭയദേവിന്റെ കൊച്ചുമകനാണ്. 2000 ജൂലൈ 27ന് അന്തരിച്ചു.
തിരക്കഥ എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ഗരുഢൻ | സി വി രാജേന്ദ്രൻ | 1982 |
| ആറു മണിക്കൂർ | ദേവരാജ് , മോഹൻ | 1978 |
| ശാന്തി നിവാസ് | സി എസ് റാവു | 1962 |
സംഭാഷണം എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| രണ്ടും രണ്ടും അഞ്ച് | കെ വിജയന്‍ | 1985 |
| തെന്നൽ തേടുന്ന പൂവ് | രേലങ്കി നരസിംഹ റാവു | 1984 |
| സാഗരസംഗമം | കെ വിശ്വനാഥ് | 1984 |
| പ്രൊഫസർ ജാനകി | ആർ സി ശക്തി | 1983 |
| മുരടൻ | സിദ്ധലിംഗയ്യ | 1983 |
| തീജ്വാല | എസ് വി രാജേന്ദ്രസിംഗ് ബാബു | 1983 |
| ശിവ മഹിമ | എച്ച് കൃഷ്ണമൂർത്തി | 1981 |
| ബാലനാഗമ്മ | കെ ശങ്കർ | 1981 |
| സപ്തപദി | കെ വിശ്വനാഥ് | 1981 |
| തിരകൾ എഴുതിയ കവിത | കെ ബാലചന്ദര്‍ | 1980 |
| ശങ്കരാഭരണം | കെ വിശ്വനാഥ് | 1980 |
| ആറു മണിക്കൂർ | ദേവരാജ് , മോഹൻ | 1978 |
| മിശിഹാചരിത്രം | എ ഭീംസിംഗ് | 1978 |
| വേളാങ്കണ്ണി മാതാവ് | കെ തങ്കപ്പൻ | 1977 |
| സീതാ സ്വയംവരം | ബാപ്പു | 1976 |
| പെണ്ണും പൊന്നും | രാമചന്ദ്ര റാവു | 1974 |
| ജീവിത സമരം | സത്യൻ ബോസ് | 1971 |
| അർദ്ധരാത്രി | പി സാംബശിവ റാവു | 1969 |
| ശാന്തി നിവാസ് | സി എസ് റാവു | 1962 |
ഗാനരചന
അഭയദേവ് എഴുതിയ ഗാനങ്ങൾ
| Contributors | Contribution |
|---|---|
ഓഡിയോ വേർഷൻ വായിച്ച് റെക്കോർഡ് ചെയ്തു |