താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Abhayadev-Lyricist
Date of Birth:
Wednesday, 25 June, 1913
Date of Death:
Sunday, 16 July, 2000
AttachmentSize
Image icon Abhayadev - M3DB 650.37 KB
എഴുതിയ ഗാനങ്ങൾ: 438
സംഭാഷണം: 19
തിരക്കഥ: 3

മലയാള സിനിമയിലെ ആദ്യ താരാട്ടുപാട്ടുകളുടെ ജന്മി.

1913 ജൂണ്‍ 25-ആം തീയതി കോട്ടയം പള്ളത്ത് കരിമാലില്‍ കേശവപിള്ളയുടെയും കല്യാണിയമ്മയുടെയും മകനായി ജനിച്ചു. ഹിന്ദി, സംസ്കൃതം, മലയാളം ഭാഷകളില്‍ പാണ്ഡിത്യം നേടി. ഹിന്ദി പ്രചാരകനായി പ്രവര്‍ത്തിച്ചു. ഹിന്ദി പ്രചാരസഭയുടെ രാഷ്ട്രഭാഷ വിശാരദ്, മദ്രാസ് യൂണിവേഴ്സിറ്റിയുടെ ഹിന്ദി വിദ്വാന്‍ പരീക്ഷകള്‍ വിജയിച്ചു.ഗാനരചയിതാവ്, തിരക്കഥാകൃത്ത്, നടന്‍ എന്നീ നിലകളില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ അപൂര്‍വ്വ പ്രതിഭയാണ് അഭയദേവ് എന്ന അയ്യപ്പന്‍പിള്ള. ആദ്യ കവിതാസമാഹാരമായ രാഗമാലിക പതിനേഴാം വയസ്സില്‍ പ്രസിദ്ധപ്പെടുത്തി. 1940-ൽ വിശ്വഭാരതി എന്നൊരു ഹിന്ദിമാസികയുടെ പ്രസിദ്ധീകരണം ആരംഭിച്ചു. ഏക്താരാ, ഭുമികന്യാസീത, ഗുരുപൂജ തുടങ്ങിയ കൃതികൾ ഹിന്ദിയിൽനിന്നും മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. ജീവിക്കാൻ മറന്നുപോയ സ്ത്രീ, അവൻ വീണ്ടും വരുന്നു എന്നീ മലയാളകൃതികളുടെ ഹിന്ദിവിവർത്തനവും നിർവഹിച്ചിട്ടുണ്ട്. 50 ൽ അധികം ചലചിത്രങ്ങൾക്കും നിരവധി നാടകങ്ങൾക്കും ഗാനങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹത്തിൻറെ മുഖ്യ കൃതി ഹിന്ദി-മലയാളം ബൃഹത്‌ നിഘണ്ടു ആണ്. മലയാളത്തിലെ അഞ്ചാമത്തെ ചിത്രവും ഉദയാ സ്റ്റുഡിയോയുടെ ആദ്യ ചിത്രവുമായ വെള്ളിനക്ഷത്രത്തിന് ഗാനമെഴുതിക്കൊണ്ട് 1949ല്‍ ചലച്ചിത്രരംഗത്തെത്തി. സീത എന്ന ചിത്രത്തിലെ പാട്ടുപാടി ഉറക്കാം ഞാന്‍ എന്ന ഗാനമാണ് ഏറെ ശ്രദ്ധേയം. 45 മലയാള ചിത്രങ്ങള്‍ക്ക് വേണ്ടി 421 ഗാനങ്ങള്‍ രചിച്ചു. നൂറോളം അന്യഭാഷാ ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തു. 1995 ല്‍ മലയാള ചലച്ചിത്ര ലോകത്തിനു നൽകിയ അഭൗമായ സംഭവനകൾക് ഇദ്ദേഹത്തിന് ജെ സി ഡാനിയോല്‍ പുരസ്കാരം നൽകി മലയാള ചലച്ചിത്ര ലോകം ആദരിച്ചു.

ഭാര്യ: പാറുക്കുട്ടിയമ്മ. രണ്ട് ആണ്‍മക്കള്‍. ഗായകന്‍ അമ്പിളിക്കുട്ടന്‍ അഭയദേവിന്റെ കൊച്ചുമകനാണ്. 2000 ജൂലൈ 27ന് അന്തരിച്ചു.

തിരക്കഥ എഴുതിയ സിനിമകൾ

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
രണ്ടും രണ്ടും അഞ്ച് കെ വിജയന്‍ 1985
തെന്നൽ തേടുന്ന പൂവ് രേലങ്കി നരസിംഹ റാവു 1984
സാഗരസംഗമം കെ വിശ്വനാഥ് 1984
തീജ്വാല എസ് വി രാജേന്ദ്രസിംഗ് ബാബു 1983
പ്രൊഫസർ ജാനകി ആർ സി ശക്തി 1983
മുരടൻ സിദ്ധലിംഗയ്യ 1983
ശിവ മഹിമ എച്ച് കൃഷ്ണമൂർത്തി 1981
ബാലനാഗമ്മ കെ ശങ്കർ 1981
സപ്തപദി കെ വിശ്വനാഥ് 1981
തിരകൾ എഴുതിയ കവിത കെ ബാലചന്ദര്‍ 1980
ശങ്കരാഭരണം കെ വിശ്വനാഥ് 1980
ആറു മണിക്കൂർ ദേവരാജ് , മോഹൻ 1978
മിശിഹാചരിത്രം എ ഭീംസിംഗ് 1978
വേളാങ്കണ്ണി മാതാവ് കെ തങ്കപ്പൻ 1977
സീതാ സ്വയംവരം ബാപ്പു 1976
പെണ്ണും പൊന്നും രാമചന്ദ്ര റാവു 1974
ജീവിത സമരം സത്യൻ ബോസ് 1971
അർദ്ധരാത്രി പി സാംബശിവ റാവു 1969
ശാന്തി നിവാസ് സി എസ് റാവു 1962

ഗാനരചന

അഭയദേവ് എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
ശോകവികലമേ വെള്ളിനക്ഷത്രം പരമുദാസ്, ബി എ ചിദംബരനാഥ് 1949
ആഹാ മോഹനമേ വെള്ളിനക്ഷത്രം ബി എ ചിദംബരനാഥ് 1949
രാഗരമ്യമേ വെള്ളിനക്ഷത്രം ബി എ ചിദംബരനാഥ് സാവിത്രി ആലപ്പുഴ 1949
ആലോലാമല വെള്ളിനക്ഷത്രം ഉദയ സ്റ്റുഡിയോ ഓർക്കെസ്ട്ര ഗായക പീതാംബരം 1949
തൃക്കൊടി തൃക്കൊടി വെള്ളിനക്ഷത്രം ബി എ ചിദംബരനാഥ് ചെറായി അംബുജം 1949
പോരിനായിറങ്ങുവിൻ വെള്ളിനക്ഷത്രം ബി എ ചിദംബരനാഥ് 1949
ജീവിതവാടി വെള്ളിനക്ഷത്രം ബി എ ചിദംബരനാഥ്, ഗായക പീതാംബരം 1949
ആശാഹീനം വെള്ളിനക്ഷത്രം ബി എ ചിദംബരനാഥ് ഗായക പീതാംബരം 1949
എവം നിരവധി വെള്ളിനക്ഷത്രം ബി എ ചിദംബരനാഥ് ചെറായി അംബുജം 1949
പ്രേമമനോഹരമേ വെള്ളിനക്ഷത്രം വി ദക്ഷിണാമൂർത്തി ഗായക പീതാംബരം, ചെറായി അംബുജം 1949
കലിതകലാമയ ചേച്ചി ജി കെ വെങ്കിടേശ് കവിയൂർ രേവമ്മ 1950
ഒരു വിചാരം ചേച്ചി ജി കെ വെങ്കിടേശ് പി കലിംഗറാവു, മോഹന കുമാരി 1950
ചിരകാലമനോഭാവം ചേച്ചി ജി കെ വെങ്കിടേശ് പി കലിംഗറാവു, മോഹന കുമാരി 1950
വരിക വരിക ചേച്ചി ജി കെ വെങ്കിടേശ് രേവമ്മ 1950
അതിദൂരെയിരുന്നകതാര് ചേച്ചി ജി കെ വെങ്കിടേശ് 1950
വരുമോയെൻ പ്രിയ മാനസൻ ചേച്ചി ജി കെ വെങ്കിടേശ് ടി എ ലക്ഷ്മി 1950
ചുടുചിന്തതന്‍ ചിതയില്‍ ചേച്ചി ജി കെ വെങ്കിടേശ് പി കലിംഗറാവു, മോഹന കുമാരി 1950
ആശ തകരുകയോ ചേച്ചി ജി കെ വെങ്കിടേശ് കവിയൂർ രേവമ്മ 1950
ഓ പൊന്നുഷസ്സ് വന്നു ചേർന്നിതാ ചേച്ചി ജി കെ വെങ്കിടേശ് മോഹന കുമാരി 1950
നീ മാത്രമിന്നു ചാരേ ചേച്ചി ജി കെ വെങ്കിടേശ് മോഹന കുമാരി 1950
Submitted 17 years 5 months ago by Kiranz.
Contributors:
ContributorsContribution
ഓഡിയോ വേർഷൻ വായിച്ച് റെക്കോർഡ് ചെയ്തു
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.