അടൂർ ഭാസി

Adoor Bhasi
Date of Birth:
ചൊവ്വ, 1 March, 1927
Date of Death:
Thursday, 29 March, 1990
എഴുതിയ ഗാനങ്ങൾ: 1
ആലപിച്ച ഗാനങ്ങൾ: 22
സംവിധാനം: 3
സംഭാഷണം: 1

മലയാള ചലച്ചിത്ര നടൻ​. ശുദ്ധഹാസ്യത്തിലൂടെ ഹാസ്യത്തമ്പുരാനായി മാറിയ പ്രതിഭയാണ് അടൂർ ഭാസി.

പ്രശസ്ത ഹാസ്യസാഹിത്യകാരൻ ഇ വി കൃഷ്ണപിള്ളയുടെയും ബി മഹേശ്വരിയമ്മയുടെയും നാലാമത്തെ മകനായി അടൂർ പെരിങ്ങനാട്ട് ചെറുതെങ്ങിലഴികത്ത് തറവാട്ടിലാണ് കെ ഭാസ്കരൻ നായർ എന്ന അടൂർ ഭാസി ജനിച്ചത്.

കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ടെക്‌സ്റ്റൈൽ ടെക്നോളജി പഠിച്ച അടൂർ ഭാസി കുറച്ചുകാലം മധുരൈ മിൽസ് ലിമിറ്റഡിൽ ജോലി ചെയ്തു. അവിടെ നിന്നും പത്രപ്രവർത്തനമേഖലയിലേക്ക് ചുവട് മാറ്റി ചവുട്ടിയ അദ്ദേഹം വീരകേസരി, സഖി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. അതിനിടെ നാടകത്തിൽ രംഗപ്രവേശം ചെയ്ത അടൂർ ഭാസി പിന്നീട് ആകാശവാണിയിലും ജോലി നോക്കി. ഇതിനൊക്കെ ശേഷമാണ് തന്റെ യഥാർത്ഥതട്ടകം സിനിമയാണെന്ന് അദ്ദേഹം സ്വയം തിരിച്ചറിഞ്ഞത്.

നസീർ, സത്യൻ എന്നിവർക്കൊപ്പം ത്യാഗസീമ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പക്ഷെ ആ ചിത്രം പുറത്തിറങ്ങിയില്ല. അതിനുശേഷം 1953ൽ വിമൽ കുമാർ സംവിധാനം ചെയ്ത തിരമാല എന്ന ചിത്രത്തിൽ നല്ലൊരു വേഷം ചെയ്യാൻ വിളിച്ചെങ്കിലും അഭിനയിക്കാൻ അവിടെയെത്തിയപ്പോൾ അദ്ദേഹത്തെ ഒരു അപ്രധാനവേഷത്തിൽ ഒതുക്കി. അതോടെ സിനിമ ഉപേക്ഷിച്ച അടൂർ ഭാസിയെ പിന്നെ സിനിമ തേടി വരികയായിരുന്നു.

1961ൽ രാമു കര്യാട്ടിന്റെ മുടിയനായ പുത്രനിൽ കരയോഗം കൃഷ്ണൻ നായർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അടൂർ ഭാസിയുടെ പ്രകടനം സിനിമയിൽ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതായിരുന്നു. ഹാസ്യത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ ലഭിച്ച എല്ലാ വേഷങ്ങളെയും ഗംഭീരമാക്കി ഭാസി തന്റെ ജൈത്രയാത്ര തുടർന്നു.

അഭിനയത്തിനു പുറമേ സംവിധായകന്റെ വേഷവും അടൂർ ഭാസി അണിഞ്ഞിട്ടുണ്ട്. ആദ്യപാഠം എന്ന ചിത്രത്തിലൂടെയായിരുന്നു സംവിധാകനായുള്ള അരങ്ങേറ്റം. പിന്നീട് അച്ചാരം അമ്മിണി ഓശാരം ഓമന, രഘുവംശം, മല്ലനും മാതേവനും തുടങ്ങിയ ചിത്രങ്ങളുടെ സംവിധാനം നിർവ്വഹിച്ചു. കൂടാതെ നിരവിധി ചിത്രങ്ങളിൽ ഗായകനായും അദ്ദേഹം തിളങ്ങി.

ഒരിടവേളയ്ക്ക് ശേഷം ബാലചന്ദ്രമേനോന്റെ ഏപ്രിൽ 18 എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ തിരിച്ചെത്തിയ അദ്ദേഹം, ആ ചിത്രത്തിലെ അഴിമതി നാറാപിള്ള എന്ന കഥാപാത്രത്തിലൂടെ 1984ലെ മികച്ച സഹനടനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി.

അവിവാഹിതനായിരുന്ന അടൂർ ഭാസി 1990 മാർച്ച് 29ന് വൃക്ക രോഗത്തെ തുടർന്ന് അന്തരിച്ചു.

കൗതുകങ്ങൾ/നേട്ടങ്ങൾ

  • ചട്ടക്കാരി, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ എന്നീ ചിത്രങ്ങൾക്ക് മികച്ച നടനുള്ള അവാർഡും രാഗം എന്ന ചിത്രത്തിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡും ലഭിച്ചു.
  • പ്രേംനസീറിനൊപ്പമാണ് ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളത്. ഒരുകാലത്ത് പ്രേംനസീർ ചിത്രങ്ങളിൽ ഭാസി ഒരു അവിഭാജ്യ ഘടകമായിരുന്നു.
  • അടൂർ ഭാസിയുടെ ജോഡിയായി ഏറ്റവും കൂടുതൽ തവണ അഭിനയിച്ചിട്ടുള്ളത് ശ്രീലതയാണ്.
  • തിരുവനന്തപുരം കോർപ്പറേഷനിലേക്ക് വഴുതക്കാട് വാർഡിൽ നിന്നും ആർ എസ് പി സ്ഥാനാർത്ഥിയായി അദ്ദേഹം ഒരിക്കൽ മത്സരിച്ചെങ്കിലും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.
  • ആഭരണഭ്രമത്തിനു പേരുകേട്ട അടൂർ ഭാസി പ്രതിഫലത്തിന്റെ കാര്യത്തിൽ കർക്കശക്കാരനായിരുന്നു.

അവലംബം: ചിത്രഭൂമി (2012 ജൂൺ 7)

സംവിധാനം ചെയ്ത സിനിമകൾ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ത്യാഗസീമ 1951
തിരമാല കടക്കാരൻ പി ആർ എസ് പിള്ള, വിമൽകുമാർ 1953
ജ്ഞാനസുന്ദരി മൈക്കിൾ കെ എസ് സേതുമാധവൻ 1961
മുടിയനായ പുത്രൻ കൃഷ്ണൻ നായർ രാമു കാര്യാട്ട് 1961
ലൈലാ മജ്‌നു പി ഭാസ്ക്കരൻ 1962
വേലുത്തമ്പി ദളവ മല്ലൻ പിള്ള ജി വിശ്വനാഥ്, എസ് എസ് രാജൻ 1962
വിയർപ്പിന്റെ വില അന്തോണി മാപ്പിള എം കൃഷ്ണൻ നായർ 1962
ഭാഗ്യജാതകം ഭാഗവതർ പി ഭാസ്ക്കരൻ 1962
സത്യഭാമ ഹരിണിയുടെ സഹോദരൻ എം എസ് മണി 1963
നിണമണിഞ്ഞ കാൽ‌പ്പാടുകൾ പോറ്റി എൻ എൻ പിഷാരടി 1963
മൂടുപടം വാളാങ്കി കിട്ടൻ രാമു കാര്യാട്ട് 1963
സുശീല കെ എസ് സേതുമാധവൻ 1963
അമ്മയെ കാണാൻ സംഗമേശ്വരയ്യർ പി ഭാസ്ക്കരൻ 1963
ചിലമ്പൊലി പീതാംബരൻ ജി കെ രാമു 1963
കളഞ്ഞു കിട്ടിയ തങ്കം കുട്ടൻ നായർർ എസ് ആർ പുട്ടണ്ണ 1964
കുട്ടിക്കുപ്പായം എം കൃഷ്ണൻ നായർ 1964
ഭർത്താവ് എം കൃഷ്ണൻ നായർ 1964
അൾത്താര കപ്യാർ ചാണ്ടി പി സുബ്രഹ്മണ്യം 1964
ആ‍റ്റം ബോംബ് ബട്ലർ ചൂ പി സുബ്രഹ്മണ്യം 1964
ദേവാലയം വൈദ്യരുടെ ശിങ്കിടി എസ് രാമനാഥൻ, എൻ എസ് മുത്തുകുമാർ 1964

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
മദനോത്സവം എൻ ശങ്കരൻ നായർ 1978

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
കല്ലുപാലത്തിൽ ആദ്യകിരണങ്ങൾ അഭയദേവ് വി ദക്ഷിണാമൂർത്തി 1964
ശങ്ക വിട്ടു വരുന്നല്ലോ ആദ്യകിരണങ്ങൾ പി ഭാസ്ക്കരൻ കെ രാഘവൻ 1964
കണ്ണൂര് ധർമ്മടം ആദ്യകിരണങ്ങൾ പി ഭാസ്ക്കരൻ കെ രാഘവൻ 1964
ആനച്ചാൽ നാട്ടിലുള്ള ആദ്യകിരണങ്ങൾ പി ഭാസ്ക്കരൻ കെ രാഘവൻ 1964
മഞ്ജുളഭാഷിണി ആദ്യകിരണങ്ങൾ പി ഭാസ്ക്കരൻ കെ രാഘവൻ 1964
കടുവാപ്പെട്ടി നമ്മുടെ പെട്ടി സ്ഥാനാർത്ഥി സാറാമ്മ വയലാർ രാമവർമ്മ എൽ പി ആർ വർമ്മ 1966
കുരുവിപ്പെട്ടി നമ്മുടെ പെട്ടി സ്ഥാനാർത്ഥി സാറാമ്മ വയലാർ രാമവർമ്മ എൽ പി ആർ വർമ്മ 1966
സിന്ദാബാദ് സിന്ദാബാദ് സ്ഥാനാർത്ഥി സാറാമ്മ വയലാർ രാമവർമ്മ എൽ പി ആർ വർമ്മ 1966
ഉത്തരമഥുരാപുരി കാട്ടുകുരങ്ങ് കുമാരനാശാൻ ജി ദേവരാജൻ 1969
കല്ലുകുളങ്ങര കല്ലാട്ടുവീട്ടിലെ കാട്ടുകുരങ്ങ് പി ഭാസ്ക്കരൻ ജി ദേവരാജൻ 1969
ശ്യാമളം ഗ്രാമരംഗം കാട്ടുകുരങ്ങ് പി ഭാസ്ക്കരൻ ജി ദേവരാജൻ 1969
ഒരു രൂപാ നോട്ടു കൊടുത്താൽ ലോട്ടറി ടിക്കറ്റ് ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി 1970
തള്ള് തള്ള് തള്ള് തള്ള് പന്നാസുവണ്ടീ ആഭിജാത്യം പി ഭാസ്ക്കരൻ എ ടി ഉമ്മർ 1971
മാന്യൻമാരേ മഹതികളേ ശക്തി വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി 1972
ചിഞ്ചില്ലം ചിലും ചിലും വിദ്യാർത്ഥികളേ ഇതിലേ ഇതിലേ വയലാർ രാമവർമ്മ എം ബി ശ്രീനിവാസൻ 1972
ഓശാകളി മുട്ടിനുതാളം ചായം വയലാർ രാമവർമ്മ ജി ദേവരാജൻ 1973
ചിയ്യാം ചിയ്യാം ചിന്ധിയാം തെക്കൻ കാറ്റ് പി ഭാസ്ക്കരൻ എ ടി ഉമ്മർ 1973
വെളുത്തവാവിനും മക്കൾക്കും ചക്രവാകം വയലാർ രാമവർമ്മ ശങ്കർ ഗണേഷ് 1974
നാണം മറയ്ക്കാന്‍ മറന്നവരെ സ്വർണ്ണവിഗ്രഹം മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം ബി ശ്രീനിവാസൻ 1974
അങ്ങാടിമരുന്നുകൾ ഞാൻ അമൃതവാഹിനി അടൂർ ഭാസി എ ടി ഉമ്മർ 1976

ഗാനരചന

അടൂർ ഭാസി എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
അങ്ങാടിമരുന്നുകൾ ഞാൻ അമൃതവാഹിനി എ ടി ഉമ്മർ അടൂർ ഭാസി, ശ്രീലത നമ്പൂതിരി 1976

അസോസിയേറ്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
തച്ചോളി ഒതേനൻ എസ് എസ് രാജൻ 1964

അസിസ്റ്റന്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
വേലുത്തമ്പി ദളവ ജി വിശ്വനാഥ്, എസ് എസ് രാജൻ 1962