പൗളി വൽസൻ

Pouly Valsan

നാടകരംഗത്ത് നിന്നും സിനിമയിലേക്കെത്തിയ അഭിനേത്രി. പി ജെ ആന്റണിയുടെ നാടകങ്ങളിൽ താരമായിരുന്ന പൗളി വൽസൻ അക്കാലത്തെ പ്രഗത്ഭ നാടകനടിയായി പേരെടുത്തിരുന്നു. പൗളിവത്സൻ താരമായും മലയാളസിനിമയിൽ മെഗാസ്റ്റാർ ആയി മാറിയ മമ്മൂട്ടി ജൂനിയർ ആർട്ടിസ്റ്റായും തിയറ്ററിൽ ഒരുമിച്ച് വർക്ക് ചെയ്തിരുന്ന കാലമുണ്ടായിരുന്നു എന്ന് മമ്മൂട്ടി ഓർക്കുന്നു. തിലകൻ, പി ജെ ആന്റണി എന്നിവരുടെ നാടകക്കളരിയിലാണ് പൗളി വത്സൻ കൂടുതലും അഭിനയിച്ചു വന്നിരുന്നത്. 2018-ൽ ഈ മ യൗ എന്ന ചിത്രത്തിൽ പെണ്ണമ്മ എന്ന കഥാപാത്രത്തിലൂടെ മികച്ച സ്വഭാവനടിയ്ക്കുള്ള സംസ്ഥാനസർക്കാരിന്റെ അവാർശിനു പൗളി വൽസൻ അർഹയായി.

കടപ്പാട് : സിബി ജോസ് ചാലിശേരി

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
അണ്ണൻ തമ്പി അൻവർ റഷീദ് 2008
ബ്യൂട്ടിഫുൾ വി കെ പ്രകാശ് 2011
അന്നയും റസൂലും കുഞ്ഞമ്മ രാജീവ് രവി 2013
5 സുന്ദരികൾ മോളി ചേച്ചി ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിക് അബു, അമൽ നീരദ്, അൻവർ റഷീദ് 2013
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ജി മാർത്താണ്ഡൻ 2013
മംഗ്ളീഷ് വെറോണിക്ക സലാം ബാപ്പു പാലപ്പെട്ടി 2014
ഇയ്യോബിന്റെ പുസ്തകം ത്രേസ്യാച്ചേട്ടത്തി അമൽ നീരദ് 2014
പ്രെയ്സ് ദി ലോർഡ്‌ കാർത്ത്യായനി ഷിബു ഗംഗാധരൻ 2014
സാരഥി ആശുപത്രിയിലെ രോഗിയുടെ ബന്ധു ഗോപാലൻ മനോജ്‌ 2015
അച്ഛാ ദിൻ ജി മാർത്താണ്ഡൻ 2015
ഗപ്പി ജോൺപോൾ ജോർജ്ജ് 2016
വെൽക്കം ടു സെൻട്രൽ ജെയിൽ സുന്ദർദാസ് 2016
കാപ്പിരിത്തുരുത്ത്‌ സഹീർ അലി 2016
ലീല ഏലിയാമ്മ രഞ്ജിത്ത് ബാലകൃഷ്ണൻ 2016
പാ.വ വേലക്കാരി സൂരജ് ടോം 2016
പരീത് പണ്ടാരി ഗഫൂർ ഇല്ല്യാസ് 2017
c/o സൈറ ബാനു രാധമ്മ ആന്റണി സോണി സെബാസ്റ്റ്യൻ 2017
പൈപ്പിൻ ചുവട്ടിലെ പ്രണയം ഡോമിൻ ഡിസിൽവ 2017
ഈ.മ.യൗ പെണ്ണമ്മ ലിജോ ജോസ് പെല്ലിശ്ശേരി 2018
ഇബ്‌ലീസ് കണ്ണാരി രോഹിത് വി എസ് 2018

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
അമർ അക്ബർ അന്തോണി നാദിർഷാ 2015

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
സൗദി വെള്ളക്ക തരുൺ മൂർത്തി 2022