അയിരൂർ സദാശിവൻ

Ayiroor Sadasivan
Date of Birth:
Thursday, 19 January, 1939
Date of Death:
Thursday, 9 April, 2015
സംഗീതം നല്കിയ ഗാനങ്ങൾ: 6
ആലപിച്ച ഗാനങ്ങൾ: 25

"അമ്മേ, അമ്മേ, അവിടുത്തെ മുമ്പില്‍ ഞാനാര്, ദൈവമാര്" എന്ന ഗാനം വയലാര്‍ രാമവര്‍മ സത്യത്തില്‍ സിനിമയ്ക്കുവേണ്ടി എഴുതിയതായിരുന്നില്ല. രാഘവപ്പറമ്പിലെ സ്വന്തം അമ്മയ്ക്കായി അദ്ദേഹം എഴുതി സമര്‍പ്പിച്ച ആ വരികള്‍ 1972-ല്‍ "ചായം" എന്ന ചിത്രത്തിനുവേണ്ടി ഉപയോഗിച്ചപ്പോള്‍ അതിന് ശബ്ദം നല്‍കാനുള്ള ഭാഗ്യം പത്തനംതിട്ട അയിരൂര്‍ ഗ്രാമക്കാരനായ സദാശിവനെ തേടിയെത്തുകയായിരുന്നു.

സദാശിവന്റെ മുത്തച്ഛന്‍ കൃഷ്ണന്‍ ആചാരി കൊട്ടാരം ചിത്രകാരനും കഥകളി ഭാഗവതരുമായിരുന്നു. അച്ഛന്റെ അനുജന്‍ കുഞ്ഞിരാമ ഭാഗവതരും പ്രശസ്തന്‍. അച്ഛന്റെ രണ്ട് സഹോദരിമാര്‍ സംഗീതാധ്യാപികമാര്‍. ആണ്ടിപ്പിള്ള ഭാഗവതരില്‍നിന്ന് സംഗീതത്തിന്റെ ആദ്യക്ഷരങ്ങള്‍ കുറിച്ച സദാശിവന്‍ സ്‌കൂള്‍ ഫൈനല്‍ കഴിഞ്ഞ് തിരുവനന്തപുരത്തുള്ള കെ.എസ്. കുട്ടപ്പന്‍ ഭാഗവതരുടെ വീട്ടില്‍ താമസിച്ച് സംഗീതാഭ്യസനം നടത്തി.

1982-ല്‍ ചലച്ചിത്രപരിഷത്ത് കമ്മിറ്റി ഏര്‍പ്പെടുത്തിയ വിലക്കാണ് സദാശിവനെയും ഒപ്പം ബ്രഹ്മാനന്ദനെയും സിനിമയ്ക്ക് വെളിയിലേക്ക് നയിച്ചത്. ബോംബെ മലയാളി അസോസിയേഷന്‍ നടത്തിയ ഒരു സ്റ്റാര്‍നൈറ്റുമായി ബന്ധപ്പെട്ട വിവാദമാണ് ഇരുവരുടെയും വിലക്കില്‍ കലാശിച്ചത്. പരിഷത്തിനെ ധിക്കരിച്ചു എന്നതായിരുന്നു ആരോപണം. വിലക്കിനെത്തുടര്‍ന്ന് സദാശിവന്‍ കുടുംബത്തെയും കൂട്ടി നാട്ടിലേക്ക് തിരിക്കുകയായിരുന്നു. ബ്രഹ്മാനന്ദന്‍ രണ്ടുകൊല്ലം കൂടി നിന്നുവെങ്കിലും കൂടുതൽ ചലച്ചിത്രങ്ങളിൽ പാടിയില്ല. ആകാശവാണിയില്‍ സംഗീതസംവിധായകനും ഓഡിഷന്‍ കമ്മിറ്റി അംഗവുമാണ് സദാശിവൻ.

2015 ഏപ്രിൽ 9 നു ആലപ്പുഴയിൽ വച്ചുണ്ടായ ഒരു വാഹനാപകടത്തിൽ അദ്ദേഹം മരിച്ചു.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
മനുഷ്യൻ ഹാ മനുഷ്യൻ ഉദ്യോഗപർവം(നാടകം) വയലാർ രാമവർമ്മ ജി ദേവരാജൻ
ജോലി തരൂ ഉദ്യോഗപർവം(നാടകം) വയലാർ രാമവർമ്മ ജി ദേവരാജൻ
ഉദയസൗഭാഗ്യതാരകയോ അജ്ഞാതവാസം ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കാംബോജി 1973
കൊച്ചുരാമാ കരിങ്കാലീ അജ്ഞാതവാസം ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ 1973
ശ്രീവത്സം മാറിൽ ചാർത്തിയ ചായം വയലാർ രാമവർമ്മ ജി ദേവരാജൻ 1973
അമ്മേ അമ്മേ അവിടുത്തെ മുൻപിൽ ചായം വയലാർ രാമവർമ്മ ജി ദേവരാജൻ 1973
പ്രാണനാഥയെനിക്കു നൽകിയ ധർമ്മയുദ്ധം പി ഭാസ്ക്കരൻ ജി ദേവരാജൻ കാംബോജി 1973
പാലം കടക്കുവോളം കലിയുഗം വയലാർ രാമവർമ്മ ജി ദേവരാജൻ 1973
മൊഞ്ചത്തിപ്പെണ്ണെ നിൻ ചുണ്ട് മരം യൂസഫലി കേച്ചേരി ജി ദേവരാജൻ 1973
മന്മഥനാം കാമുകാ നായകാ പഞ്ചവടി ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ 1973
ചന്ദനക്കുറിചാര്‍ത്തി അലകൾ മങ്കൊമ്പ് ഗോപാലകൃഷ്ണൻ വി ദക്ഷിണാമൂർത്തി 1974
അങ്കത്തട്ടുകളുയർന്ന നാട് അങ്കത്തട്ട് വയലാർ രാമവർമ്മ ജി ദേവരാജൻ ഹംസധ്വനി, ആരഭി 1974
തങ്കഭസ്മക്കുറി(പാരഡി) രഹസ്യരാത്രി വയലാർ രാമവർമ്മ എം കെ അർജ്ജുനൻ 1974
ഗോപകുമാരാ ശ്രീകൃഷ്ണാ രഹസ്യരാത്രി വയലാർ രാമവർമ്മ എം കെ അർജ്ജുനൻ 1974
ശകുന്തളേ ഓ മിസ് ശകുന്തളേ രാജഹംസം വയലാർ രാമവർമ്മ ജി ദേവരാജൻ 1974
അല്ലിമലർതത്തേ ശാപമോക്ഷം പി ഭാസ്ക്കരൻ ജി ദേവരാജൻ 1974
കസ്തൂരിഗന്ധികൾ പൂത്തുവോ സേതുബന്ധനം ശ്രീകുമാരൻ തമ്പി ജി ദേവരാജൻ സാരംഗ, ശുദ്ധധന്യാസി, മോഹനം, ശ്രീരഞ്ജിനി, അമൃതവർഷിണി, ആഭേരി 1974
അഹം ബ്രഹ്മാസ്മി അതിഥി വയലാർ രാമവർമ്മ ജി ദേവരാജൻ 1975
ഗാനമധു വീണ്ടും വീണ്ടും കല്യാണസൗഗന്ധികം പി ഭാസ്ക്കരൻ പുകഴേന്തി 1975
ഭഗവാൻ ഭഗവാൻ കൊട്ടാരം വില്ക്കാനുണ്ട് വയലാർ രാമവർമ്മ ജി ദേവരാജൻ 1975

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
കവരിമാനിനെ കണ്ടു കൊതിച്ചു വിപഞ്ചിക എം ജി സദാശിവൻ കെ ജെ യേശുദാസ് 1984
കലമ്പൊറ്റക്കാട്ടിലെ ചിലമ്പിട്ട വിപഞ്ചിക എം ജി സദാശിവൻ കെ എസ് ചിത്ര 1984
മാരിവില്ലേ നീയെനിക്ക് സ്വന്തം വിപഞ്ചിക എം ജി സദാശിവൻ കെ ജെ യേശുദാസ് 1984
ഇതിലേ പോകും കാറ്റിനു പോലും വിപഞ്ചിക എം ജി സദാശിവൻ അയിരൂർ സദാശിവൻ 1984
മോഹങ്ങൾ കൊണ്ടു ഞാനൊരു നീലാംബരി - ആൽബം തോമസ് സാമുവൽ കെ ജെ യേശുദാസ് 2007
അഴകായ് വിരിയും നീലാംബരി നീലാംബരി - ആൽബം തോമസ് സാമുവൽ കെ ജെ യേശുദാസ് 2007