രതീഷ് വേഗ

Ratheesh Vegha-Music Director-Music Programmer
എഴുതിയ ഗാനങ്ങൾ: 3
സംഗീതം നല്കിയ ഗാനങ്ങൾ: 100
ആലപിച്ച ഗാനങ്ങൾ: 5
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

സംഗീതസംവിധായകൻ രതീഷ് വേഗയുടെ ചിത്രംജിംഗിൾസിൽത്തുടങ്ങി ചലച്ചിത്രസംഗീതപാതയിൽ വിജയം വരിച്ച സംഗീത സംവിധായകനാണ് രതീഷ് മേനോൻ എന്ന രതീഷ് വേഗ.കല്യാൺ സിൽക്സ്,ജോസ്കോ,എംസി ആർ മുണ്ടുകൾ,ജോയ് ആലൂക്കാസ് തുടങ്ങിയ പ്രധാന ബ്രാൻഡുകളുടെ മനോഹരങ്ങളായ പരസ്യ ജിംഗിളുകൾക്ക് പിന്നിൽ രതീഷിന്റെ കരങ്ങളുണ്ട്. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് സംഗീതത്തിലെ ബിരുദപഠനത്തിനു ശേഷം സൗണ്ട് എഞ്ചിനീയറിംഗും പഠിച്ചു.കർണ്ണാടക സംഗീതത്തിൽ വോക്കലിസ്റ്റായി മാറാനുള്ള തയ്യാറെടുപ്പിനിടെയാണ് സംഗീതസംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. തൃശ്ശൂർ ആർ വൈദ്യനാഥ ഭാഗവതരിൽ നിന്നും കർണ്ണാടക സംഗീത പാഠങ്ങൾ തുടർന്ന് പഠിക്കുന്നു.

രണ്ട് വർഷത്തോളം ഏഷ്യാനെറ്റിൽ നടത്തിയ സംഗീത ഷോ രതീഷിന് പ്രൊഫഷണൽ സംഗീതത്തിലെ പല പുത്തൻ പരിചയങ്ങൾക്കും അത് വഴി ചലച്ചിത്ര സംഗീതം പിറവിയെടുക്കുന്ന എല്ലാ മേഖലകളെയും വിശദമായി മനസിലാക്കാനും സാധിച്ചു. പ്രമുഖ കീബോർഡ് പ്രോഗ്രാമറും സംഗീത സംവിധായകനുമായ ഗോപി സുന്ദറിനെ ഈ അവസരത്തിൽ പരിചയപ്പെട്ടത് സംഗീതസംവിധാനത്തിലേക്ക് തിരിയാൻ രതീഷിനെ പ്രേരിപ്പിക്കുകയായിരുന്നു.തുടക്കത്തിൽ ജിംഗിളുകൾക്കൊപ്പം സംഗീത ആൽബങ്ങളും ഈണമിട്ട് പുറത്തിറക്കി. വ്യത്യസ്തമായി ചെയ്ത അയ്യപ്പഭക്തിഗാനം ആൽബവും "കഫെ ലൗ" എന്ന ആൽബവും ഏറെ ഹിറ്റായതോടെ രതീഷിന് ചലച്ചിത്രഗാനരംഗത്തേക്കുള്ള വഴി തെളിഞ്ഞു. കഫേ ലൗ എന്ന ആൽബം ശ്രദ്ധിച്ച ചലച്ചിത്ര നിർമ്മാതാവ് മിലൻ ജലീൽ ആണ് തന്റെ ചിത്രമായ "കോക്ക്ടെയിൽ"ലെ ഗാനങ്ങൾ ഈണമിടാൻ രതീഷിനെ ക്ഷണിക്കുന്നത്. വിജയ് യേശുദാസും തുളസി യതീന്ദ്രനും ചേർന്ന് ആലപിച്ച കോക്ക്ടെയ്ലിലെ "നീയാം തണലിന്" എന്ന ഗാനവും മറ്റ് ഗാനങ്ങളും ടോപ്പ് ചാർട്ടിൽ ഇടം നേടിയതോടെ മിലന്റെ തന്നെ അടുത്ത ചിത്രമായ "എഗൈൻ കാസർഗോഡ് കാദർഭായി"യിലേക്കും സംഗീതം ചെയ്യാൻ രതീഷിന് അവസരം ലഭിച്ചു. 2011ൽ പുറത്തിറങ്ങിയ ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലെ ഗാനങ്ങൾ സൂപ്പർഹിറ്റായി മാറിയതോടെ രതീഷ് വേഗ ഏറെ ശ്രദ്ധേയനായി മാറി.2012ൽ പുറത്തിറങ്ങുമെന്ന് കരുതുന്ന മമ്മൂട്ടിച്ചിത്രമായ "കള്ളക്കാമുക"ന്റെ സംഗീതവും രതീഷ് വേഗയാണ് നിർവ്വഹിക്കുന്നത്.

അവലംബം : ഹിന്ദു ആർട്ടിക്കിൾ

കഥ

ചിത്രം സംവിധാനം വര്‍ഷം
തൃശൂർ പൂരം രാജേഷ് മോഹനൻ 2019

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
തൃശൂർ പൂരം രാജേഷ് മോഹനൻ 2019

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
തൃശൂർ പൂരം രാജേഷ് മോഹനൻ 2019

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
എഗൈൻ കാസർഗോഡ് എഗൈൻ കാസർഗോഡ് കാദർഭായ് വയലാർ ശരത്ചന്ദ്രവർമ്മ രതീഷ് വേഗ 2010
കറുപ്പാന കണ്ണഴകി ആടുപുലിയാട്ടം മോഹൻ രാജൻ രതീഷ് വേഗ 2016
കലിപ്പ് സോങ്ങ് മരുഭൂമിയിലെ ആന രതീഷ് വേഗ രതീഷ് വേഗ 2016
പോട് രാജാ അച്ചായൻസ് മോഹൻരാജ് രതീഷ് വേഗ 2017
അകലെ വിരിയുമൊരു തൃശൂർ പൂരം ജ്യോതിഷ് ടി കാശി രതീഷ് വേഗ 2019

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
നീയാം തണലിനു കോക്ക്ടെയ്ൽ സന്തോഷ് വർമ്മ വിജയ് യേശുദാസ്, തുളസി യതീന്ദ്രൻ 2010
പറയാതാരോ കോക്ക്ടെയ്ൽ അനിൽ പനച്ചൂരാൻ സയനോര ഫിലിപ്പ് 2010
*പാൽക്കടൽ എഗൈൻ കാസർഗോഡ് കാദർഭായ് വയലാർ ശരത്ചന്ദ്രവർമ്മ മനീഷ കെ എസ് , സംഗീത ശ്രീകാന്ത് 2010
എഗൈൻ കാസർഗോഡ് എഗൈൻ കാസർഗോഡ് കാദർഭായ് വയലാർ ശരത്ചന്ദ്രവർമ്മ ഹരിചരൺ ശേഷാദ്രി, രതീഷ് വേഗ 2010
പാൽക്കടൽ എഗൈൻ കാസർഗോഡ് കാദർഭായ് വയലാർ ശരത്ചന്ദ്രവർമ്മ ബെന്നി ദയാൽ 2010
പറയരുതേ എഗൈൻ കാസർഗോഡ് കാദർഭായ് വയലാർ ശരത്ചന്ദ്രവർമ്മ വിനീത് ശ്രീനിവാസൻ, തുളസി യതീന്ദ്രൻ 2010
പറയരുതേ നീ ആരോടും എഗൈൻ കാസർഗോഡ് കാദർഭായ് വയലാർ ശരത്ചന്ദ്രവർമ്മ തുളസി യതീന്ദ്രൻ 2010
രാപ്പൂവിനും നിൻ നാണം ബ്യൂട്ടിഫുൾ അനൂപ് മേനോൻ പ്രദീപ് ചന്ദ്രകുമാർ, തുളസി യതീന്ദ്രൻ, ബാലു തങ്കച്ചൻ 2011
മഴനീർത്തുള്ളികൾ - F ബ്യൂട്ടിഫുൾ അനൂപ് മേനോൻ തുളസി യതീന്ദ്രൻ ശ്രീ 2011
മൂവന്തിയായ് അകലെ ബ്യൂട്ടിഫുൾ അനൂപ് മേനോൻ വിജയ് യേശുദാസ് 2011
മഴനീർ തുള്ളികൾ - M ബ്യൂട്ടിഫുൾ അനൂപ് മേനോൻ ഉണ്ണി മേനോൻ ശ്രീ 2011
നിൻവിരൽ തുമ്പിൽ ബ്യൂട്ടിഫുൾ അനൂപ് മേനോൻ ഗായത്രി 2011
കൺ തുറന്നൊരു കല്യാണി മുല്ലശ്ശേരി മാധവൻ‌കുട്ടി നേമം പി.ഓ. അനിൽ പനച്ചൂരാൻ മംത മോഹൻദാസ് 2012
ഇഷ്ടസ്വപ്നമിനിയരികത്തോ മുല്ലശ്ശേരി മാധവൻ‌കുട്ടി നേമം പി.ഓ. അനിൽ പനച്ചൂരാൻ വിജയ് യേശുദാസ് 2012
കണ്ണാരം പൊത്തിക്കളിച്ചിടാം മുല്ലശ്ശേരി മാധവൻ‌കുട്ടി നേമം പി.ഓ. അനിൽ പനച്ചൂരാൻ കെ ജെ യേശുദാസ്, തുളസി യതീന്ദ്രൻ 2012
കണ്മണി നിന്നെ ഞാൻ നമുക്ക് പാർക്കാൻ അനൂപ് മേനോൻ വിജയ് യേശുദാസ് 2012
കണ്ണാടി കള്ളങ്ങൾ നമുക്ക് പാർക്കാൻ അനൂപ് മേനോൻ വിജയ് യേശുദാസ് 2012
വനമുല്ലയിൽ നമുക്ക് പാർക്കാൻ അനൂപ് മേനോൻ സുജാത മോഹൻ, പ്രദീപ് ചന്ദ്രകുമാർ 2012
വനമുല്ലയിൽ വെയിലണഞ്ഞു നമുക്ക് പാർക്കാൻ അനൂപ് മേനോൻ പ്രദീപ് ചന്ദ്രകുമാർ 2012
ആരോഹണം അവരോഹണം റൺ ബേബി റൺ റഫീക്ക് അഹമ്മദ് വിജയ് യേശുദാസ് 2012

സ്കോർ

പശ്ചാത്തല സംഗീതം

സിനിമ സംവിധാനം വര്‍ഷം
ദി റിയൽ കേരള സ്റ്റോറി ജെ കെ എൻ 2025
ഏകദന്ത മഹേഷ് പാറയിൽ 2021
ഇളയരാജ മാധവ് രാംദാസൻ 2019
ആടുപുലിയാട്ടം കണ്ണൻ താമരക്കുളം 2016
യാനം മഹായാനം കണ്ണൻ സൂരജ് 2016
ഡേവിഡ് & ഗോലിയാത്ത് രാജീവ് നാഥ് 2013
ലോക്പാൽ ജോഷി 2013
ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് മനോജ് - വിനോദ് 2012
റൺ ബേബി റൺ ജോഷി 2012
പോപ്പിൻസ് വി കെ പ്രകാശ് 2012
ഉലകം ചുറ്റും വാലിബൻ രാജ്ബാബു 2011
ബ്യൂട്ടിഫുൾ വി കെ പ്രകാശ് 2011
കോക്ക്ടെയ്ൽ അരുൺ കുമാർ അരവിന്ദ് 2010

Music Programmer

തലക്കെട്ട് സംവിധാനം വര്‍ഷം
ആടുപുലിയാട്ടം കണ്ണൻ താമരക്കുളം 2016
Submitted 15 years 9 months ago by Kiranz.