നിരഞ്ജന അനൂപ്
Niranjana Anoop
Date of Birth:
Saturday, 6 February, 1999
അനൂപിന്റെയും നാരായണിയുടെയും മകളായി കോഴിക്കോട് ജനിച്ചു. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുള്ള നിരഞ്ജന ചെറുപ്പം മുതലേ ക്ലാസിക്കൽ നൃത്തം അഭ്യസിച്ചിട്ടുണ്ട്. മുത്തച്ഛൻ മുല്ലശ്ശേരി രാജുവിന്റെ സുഹൃത്തായിരുന്ന സംവിധായകൻ രഞ്ജിത്താണ് നിരഞ്ജനയെ സിനിമാഭിനയരംഗത്തേയ്ക്ക് എത്തിക്കുന്നത്.
2015 ൽ രഞ്ജിത്ത് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലോഹം ആയിരുന്നു നിരഞ്ജനയുടെ ആദ്യ സിനിമ. തുടർന്ന് c/o സൈറ ബാനു, പുത്തൻപണം, ഇര, ബിടെക്, ചതുർമുഖം എന്നിവയുൾപ്പെടെ പതിനഞ്ചോളം സിനിമകളിൽ നിരഞ്ജന അഭിനയിച്ചു.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ലോഹം | രഞ്ജിത്ത് ബാലകൃഷ്ണൻ | 2015 | |
| ഗൂഢാലോചന | ഫിദ | തോമസ് സെബാസ്റ്റ്യൻ | 2017 |
| c/o സൈറ ബാനു | അരുന്ധതി | ആന്റണി സോണി സെബാസ്റ്റ്യൻ | 2017 |
| പുത്തൻപണം | മിയ | രഞ്ജിത്ത് ബാലകൃഷ്ണൻ | 2017 |
| കല വിപ്ലവം പ്രണയം | ആയിച്ചുമ്മ | ജിതിൻ ജിത്തു | 2018 |
| ഇര | സൈജുസ് | 2018 | |
| ബിടെക് | അനന്യ വിശ്വനാഥൻ | മൃദുൽ എം നായർ | 2018 |
| കിംഗ് ഫിഷ് | അനൂപ് മേനോൻ | 2020 | |
| ചതുർമുഖം | സഫിയ | രഞ്ജീത്ത് കമല ശങ്കർ , സലിൽ വി | 2021 |
| ബർമുഡ | ടി കെ രാജീവ് കുമാർ | 2022 | |
| എങ്കിലും ചന്ദ്രികേ... | ചന്ദ്രിക | ആദിത്യൻ ചന്ദ്രശേഖർ | 2023 |
| അവൾ | ജയരാജ് | 2023 | |
| ടർബോ | വൈശാഖ് | 2024 | |
| പല്ലൊട്ടി 90's കിഡ്സ് | ഉണ്ണിയുടെ ഫ്രണ്ട് | ജിതിൻ രാജ് | 2024 |
| ദി സീക്രട്ട് ഓഫ് വിമൻ | പ്രജേഷ് സെൻ | 2025 | |
| പടക്കളം | ജീവിക | മനു സ്വരാജ് | 2025 |
| വലതുവശത്തെ കള്ളൻ | ജീത്തു ജോസഫ് | 2026 |