നടരാജൻ
വസ്ത്രാലങ്കാരംഗത്ത് സഹായിയായിട്ടായിരുന്നു നടരാജൻ തുടക്കം കുറിയ്ക്കുന്നത്. തമിഴ് സിനിമയിലായിരുന്നു തുടക്കം. ആ കാലത്ത് തമിഴ് സിനിമകളിൽ വസ്ത്രാലങ്കാരം നിർവഹിച്ചിരുന്ന ഗണേശനായിരുന്നു ഗുരു. 1958 -ൽ നായരു പിടിച്ച പുലിവാല് എന്ന സിനിമയിലൂടെയാണ് നടരാജൻ സ്വതന്ത്ര വസ്ത്രാലങ്കാരകനാകുന്നത്.
ആറ് പതിറ്റാണ്ടുകൾ നീണ്ട സിനിമാ ജീവിതത്തിൽ ദേശീയ പുരസ്കാരമടക്കം ഒട്ടനവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള നടരാജൻ മലയാളത്തിൽ തിക്കുറിശി, സത്യൻ, മധു, നസീർ, മമ്മൂട്ടി, മോഹൻലാൽ, ജയറാം എന്നിങ്ങനെ വിവിധ തലമുറയിൽപ്പെട്ടവർക്കൊപ്പവും മറ്റു ഭാഷകളിൽ ശിവാജി ഗണേശൻ, എം.ജി.ആർ, ജമിനി ഗണേശൻ, രജനി, കമൽ തുടങ്ങിവരുടെ ഒപ്പവും പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിൽ ഹരിഹരൻ്റെ ചിത്രങ്ങളിൽ ഒട്ടുമിക്കതിലും നടരാജനായിരുന്നു വസ്ത്രാലങ്കാരം. ഒരു വടക്കൻ വീരഗാഥ,-യിലെ വസ്ത്രാലങ്കാരത്തിന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള ദേശീയ പുരസ്‌കാരവും കേരളവർമ്മ പഴശ്ശിരാജ -യിലെ വസ്ത്രാലങ്കാരത്തിന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലുമായി എണ്ണൂറിലേറെ ചിത്രങ്ങളിൽ വസ്ത്രാലങ്കാരം നിർവഹിച്ചിട്ടുള്ള നടരാജൻ 2021 സെപ്റ്റംബറിൽ അന്തരിച്ചു.
മേക്കപ്പ് (പ്രധാന ആർട്ടിസ്റ്റ്)
ചമയം (പ്രധാന നടൻ)
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| വേലിയേറ്റം | പി ടി രാജന്‍ | 1981 |
വസ്ത്രാലങ്കാരം
വസ്ത്രാലങ്കാരം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ഏഴാമത്തെ വരവ് | ടി ഹരിഹരൻ | 2013 |
| കേരളവർമ്മ പഴശ്ശിരാജ | ടി ഹരിഹരൻ | 2009 |
| തീർത്ഥാടനം | ജി ആർ കണ്ണൻ | 2001 |
| മലരമ്പൻ | കെ എസ് ഗോപാലകൃഷ്ണൻ | 2001 |
| പ്രേം പൂജാരി | ടി ഹരിഹരൻ | 1999 |
| അഗ്നിസാക്ഷി | ശ്യാമപ്രസാദ് | 1999 |
| എന്ന് സ്വന്തം ജാനകിക്കുട്ടി | ടി ഹരിഹരൻ | 1998 |
| സൂര്യവനം | ഋഷികേശ് | 1998 |
| റെയ്ഞ്ചർ | കെ എസ് ഗോപാലകൃഷ്ണൻ | 1997 |
| കാതിൽ ഒരു കിന്നാരം | മോഹൻ കുപ്ലേരി | 1996 |
| അഗ്നിദേവൻ | വേണു നാഗവള്ളി | 1995 |
| ദാദ | പി ജി വിശ്വംഭരൻ | 1994 |
| പരിണയം | ടി ഹരിഹരൻ | 1994 |
| കളിപ്പാട്ടം | വേണു നാഗവള്ളി | 1993 |
| പന്തയക്കുതിര | അരുണ്‍ | 1992 |
| സർഗം | ടി ഹരിഹരൻ | 1992 |
| അഹം | രാജീവ് നാഥ് | 1992 |
| കിഴക്കുണരും പക്ഷി | വേണു നാഗവള്ളി | 1991 |
| ലാൽസലാം | വേണു നാഗവള്ളി | 1990 |
| ഒളിയമ്പുകൾ | ടി ഹരിഹരൻ | 1990 |
വസ്ത്രാലങ്കാരം (പ്രധാന ആർട്ടിസ്റ്റ്)
വസ്ത്രാലങ്കാരം (പ്രധാന നടൻ)
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ഒരു യാത്രാമൊഴി | പ്രതാപ് പോത്തൻ | 1997 |