നളിനി

Nalini

പഴയകാല നൃത്ത സംവിധായകൻ വൈക്കം മൂർത്തിയുടെ മകൾ. 1981 ൽ റിലീസായ അഗ്നിശരം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. ഇടവേള എന്ന ചിത്രത്തിലൂടെ നായിക പദവിയിൽ. കെ ജി ജോർജ് സംവിധാനം ചെയ്ത ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്കാണു ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം. തമിഴിലും തെലുങ്കിലും സജീവമായിരുന്ന നളിനി, തമിഴ് നടൻ രാമരാജനെ വിവാഹം ചെയ്തു. വിവാഹ ശേഷം അഭിനയ രംഗത്തു നിന്നും മാറി നിന്ന നളിനി, 2000 നു ശേഷം തിരികെയെത്തി.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഇതിലെ വന്നവർ ദേവിയുടെ നാട്ടിലെ വീട്ടുജോലിക്കാരി പി ചന്ദ്രകുമാർ 1980
അഗ്നിശരം ശ്രീദേവി എ ബി രാജ് 1981
കാട്ടുപോത്ത് പി ഗോപികുമാർ 1981
ഇടവേള മോളു മോഹൻ 1982
ശ്രീ അയ്യപ്പനും വാവരും സൽമ എൻ പി സുരേഷ് 1982
നവംബറിന്റെ നഷ്ടം രേഖ പി പത്മരാജൻ 1982
കൂലി ലേഖ പി അശോക് കുമാർ 1983
ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് ലേഖ / ശാന്തമ്മ കെ ജി ജോർജ്ജ് 1983
മൗനരാഗം നീന അമ്പിളി 1983
ഒരു മാടപ്രാവിന്റെ കഥ സിന്ധു ആലപ്പി അഷ്‌റഫ്‌ 1983
എന്റെ പൊന്നുമോൾ കെ വിജയന്‍ 1985
ആവനാഴി ഉഷ ഐ വി ശശി 1986
വാർത്ത വാസന്തി ഐ വി ശശി 1986
ഒരു യുഗസന്ധ്യ സുമതി മധു 1986
സ്നേഹമുള്ള സിംഹം മായ എസ് മേനോൻ സാജൻ 1986
നിമിഷങ്ങൾ മായ രാധാകൃഷ്ണൻ 1986
അടിമകൾ ഉടമകൾ ദേവൂട്ടി ഐ വി ശശി 1987
ഭൂമിയിലെ രാജാക്കന്മാർ ലക്ഷ്മി തമ്പി കണ്ണന്താനം 1987
വൈകി ഓടുന്ന വണ്ടി പി കെ രാധാകൃഷ്ണൻ 1987
സമർപ്പണം - ഡബ്ബിംഗ് പി വാസു 1987