മന്യ
തെന്നിന്ത്യൻ ചലച്ചിത്ര നടി. ആന്ധ്രാ സ്വദേശിയും ഇംഗ്ലണ്ടിൽ ഡോക്ടറുമായ പ്രഹ്ലാദന്റെയും പത്മിനിയുടെയും മകളായി 1982 ഒക്ടോബറിൽ ജനിച്ചു. ഒമ്പത് വയസ്സുവരെ ഇംഗ്ലണ്ടിൽ വളർന്ന മന്യ പിന്നീട് ഇന്ത്യയിൽ തിരിച്ചെത്തി. Maths and statistics, Minoring in quantitative finance- എന്നീ വിഷയങ്ങളിൽ രണ്ടു ബിരുദങ്ങൾ ഉള്ളയാളാണ് മന്യ. കൂടാതെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നും എം ബിയെ യും കഴിഞ്ഞു. 1992-ൽ Kizhakke Varum Paattu എന്ന തമിഴ് സിനിമയിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു മന്യയുടെ സിനിമയിലെ തുടക്കം. അതിനു ശേഷം മോഡലിംഗിൽ പ്രവേശിച്ചു. പല പരസ്യങ്ങൾക്കുവേണ്ടിയും മോഡലായി. 2000- ത്തിൽ ജോക്കർ എന്ന മലയാള സിനിമയിലാണ് മന്യ ആദ്യമായി നായികയാകുന്നത്. തുടർന്ന് വൺ മാൻ ഷോ, രാക്ഷസ രാജാവ്, സ്വപ്നക്കൂട്, അപരിചിതൻ... എന്നിങ്ങനെ ഇരുപതോളം മലയാള സിനിമകളിൽ അഭിനയിച്ചു. തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി ഇരുപത്തിയഞ്ചോളം സിനിമകളിലും മന്യ അഭിനയിച്ചിട്ടുണ്ട്.
2008-ൽ മന്യ സത്യ പട്ടേൽ എന്നയാളെ വിവാഹം ചെയ്തുവെങ്കിലും താമസിയാതെ അവർ വിവാഹമോചിതരായി. അതിനുശേഷം വികാസ് ബാജ്പെയുമായി മന്യയുടെ വിവാഹം നടന്നു. മന്യ - വികാസ് ദമ്പതികൾക്ക് ഒരു മകളാണുള്ളത്. പേര് ഒമിഷ്ക.
അവാർഡുകൾ-
2000: Ballem Venumadhav Best Debut Actress of 1999. Film: Devaa, 1999 (Telugu)
2001: 24th Kerala Film Critics Award for Best Actress of 2000. Film: Joker, 2000 (Malayalam)
2006: Sun Feast Udaya Film Awards. Best Debut Actress. Film: Varsha, 2005 (Kannada)
2006: Sun Feast Udaya Film Awards. Best Debut Actress. Film: Shastri, 2005 (Kannada)
Other awards,
2002: Drisya Television & Audio Awards: Best Actress (Special Jury) Award. Tele-film: Kanmani, 2002 (Malayalam)
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ജോക്കർ | എ കെ ലോഹിതദാസ് | 2000 | |
| രാക്ഷസരാജാവ് | വിനയൻ | 2001 | |
| വക്കാലത്തു നാരായണൻ കുട്ടി | ടി കെ രാജീവ് കുമാർ | 2001 | |
| വൺമാൻ ഷോ | റസിയ | ഷാഫി | 2001 |
| കുഞ്ഞിക്കൂനൻ | പ്രിയലക്ഷ്മി | ശശി ശങ്കർ | 2002 |
| സ്വന്തം മാളവിക | ജഗദീഷ് ചന്ദ്രൻ | 2003 | |
| സ്വപ്നക്കൂട് | കുർജിത് | കമൽ | 2003 |
| ശിങ്കാരി ബോലോന | സതീഷ് മണർകാട് | 2003 | |
| ഉദയം | അനിത | വിനു ജോമോൻ | 2004 |
| അപരിചിതൻ | ദേവി | സഞ്ജീവ് ശിവന്‍ | 2004 |
| ധോബിവാല | ശശി ശങ്കർ | 2005 | |
| പറഞ്ഞു തീരാത്ത വിശേഷങ്ങൾ | അഞ്ജന മേനോൻ | ഹരികുമാർ | 2005 |
| കാക്കി | ബിപിൻ പ്രഭാകർ | 2007 | |
| കനൽക്കണ്ണാടി | ജയൻ പൊതുവാൾ | 2008 | |
| പതിനൊന്നിൽ വ്യാഴം | മീനാക്ഷി പിള്ള | സുരേഷ് കൃഷ്ണൻ | 2010 |
| വയലി | അലിഫ് ഷാ | 2022 |
അതിഥി താരം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| സ്വപ്നക്കൂട് | കമൽ | 2003 |