മലേഷ്യ ഭാസ്കർ

Malaysia Bhaskar
Date of Death:
Thursday, 23 October, 2025

1955 -ൽ മലേഷ്യയിലാണ് ഭാസ്കർ ജനിച്ചത്. 1980 -കളിലാണ് അദ്ദേഹം സിനിമാരംഗത്തേയ്ക്ക് എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ സംഘട്ടന സംവിധാന സഹായിയായാണ് ഭാസ്കറിന്റെ തുടക്കം. താമസിയാതെ അദ്ദേഹം സ്വതന്ത്രമായി സംഘട്ടന സംവിധാനം തുടങ്ങി.

സംവിധായകരായ ഭരതൻ, ഐ.വി. ശശി, ഷാജി കൈലാസ്, സിദ്ദിഖ്-ലാൽ, ഫസിൽ, സിബി മലയിൽ തുടങ്ങിയ സംവിധായകരുടെ സിനിമകളിലാണ് മലേഷ്യ ഭാസ്കർ മലയാളത്തിൽ കൂടുതൽ പ്രവർത്തിച്ചിട്ടുള്ളത്. ചിലമ്പ്, റാംജി റാവ് സ്പീക്കിംഗ്, മൃഗയ, പുറപ്പാട്, കോട്ടയം കുഞ്ഞച്ചൻ, താഴ്വാരം, സാമ്രാജ്യം, വിഷ്ണുലോകം, ഗോഡ്‌ഫാദർ,ബോഡി ഗാർഡ് എന്നിവയുൾപ്പെടെ നൂറിലധികം മലയാള സിനിമകളിൽ അദ്ദേഹം സംഘട്ടന സംവിധാനം നിർവഹിച്ചു. കൂടാതെ നിരവധി തമിഴ്, തെലുഗു, കന്നഡ സിനിമകളിലും സ്റ്റണ്ട് മാസ്റ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ഒരു തമിഴ് സിനിമ നിർമ്മിക്കുവാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കിടെയിലായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് ഭാസ്കർ മരണപ്പെടുന്നത്. മലേഷ്യയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

സംഘട്ടനം

സംഘട്ടനം

തലക്കെട്ട് സംവിധാനം വര്‍ഷം
പ്രേതം ഉണ്ട് സൂക്ഷിക്കുക മുഹമ്മദ് അലി, ഷഫീർ ഖാൻ 2017
ബോഡി ഗാർഡ് സിദ്ദിഖ് 2010
തെക്കേക്കര സൂപ്പർഫാസ്റ്റ് താഹ 2004
അമൃതം സിബി മലയിൽ 2004
കേരളാഹൗസ് ഉടൻ വില്പനയ്ക്ക് താഹ 2003
കൈ എത്തും ദൂരത്ത് ഫാസിൽ 2002
ദേശം ബിജു വി നായർ 2002
ആല പി കെ രാധാകൃഷ്ണൻ 2002
ലയം എം കെ മുരളീധരൻ 2001
ഫോർട്ട്കൊച്ചി ബെന്നി പി തോമസ്‌ 2001
ഈ മഴ തേന്മഴ കെ കെ ഹരിദാസ് 2000
ഗാന്ധിയൻ ഷാർവി 2000
പ്രിയം വാസുദേവ് സനൽ 2000
ഫ്രണ്ട്സ് സിദ്ദിഖ് 1999
മൈ ഡിയർ കരടി സന്ധ്യാ മോഹൻ 1999
ജനനായകൻ നിസ്സാർ 1999
പാറശ്ശാല പാച്ചൻ പയ്യന്നൂർ പരമു പി വേണു 1999
സ്വസ്ഥം ഗൃഹഭരണം അലി അക്ബർ 1999
ചന്ദാമാമ മുരളീകൃഷ്ണൻ ടി 1999
ആലിബാബയും ആറര കള്ളന്മാരും സതീഷ് മണർകാട്, ഷാജി 1998
Submitted 15 years 6 months ago by danildk.