എം എസ് തൃപ്പൂണിത്തുറ

M S
Date of Birth:
Wednesday, 8 October, 1941
Date of Death:
Sunday, 8 March, 2026

മലയാള ചലച്ചിത്രനടൻ. 1941 ഒക്റ്റോബർ 8ന് എറണാംകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലെ തമിൾ ബ്രാഹ്മണ കുടുംബത്തിലാണ് എം എസ് തൃപ്പൂണിത്തുറ ജനിച്ചത്. "മഠത്തിപ്പറമ്പിൽ ശേഷയ്യർ വെങ്കിട്ടരാമയ്യർ" എന്നതാണ് അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. ഒരു ഗണിതാദ്ധ്യാപകനായിരുന്ന എം എസ് തന്റെ ജോലിയോടൊപ്പം അഭിനയത്തിലും വലിയ താത്പര്യമുള്ളയാളായിരുന്നു. അമച്വർ നാടകങ്ങളിലും, പ്രൊഫഷണൽ നാടകങ്ങളിലും അഭിനയിച്ചിരുന്നു. അദ്ദേഹത്തിന്റെ നാടാകാഭിനയത്തോടുള്ള താത്പര്യം അദ്ധ്യാപന ജോലിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും അതിൻഫലമായി ജോലി രാജിവയ്ക്കാൻ നിർബന്ധിതനായിത്തീരുകയും ചെയ്തു.

ധാരാളം വേദികളിൽ അദ്ദേഹം തന്റെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മോചനം എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. ആ അംഗീകാരം എം എസിന് സിനിമയിലേയ്ക്കുള്ള വാതിൽ തുറന്നു കൊടുത്തു. 1963 ൽ കടലമ്മ എന്ന സിനിമയിലൂടെയാണ് എം എസ് തന്റെ അഭിനയജീവിതത്തിന് തുടക്കമിടുന്നത്. തുടർന്ന് 300 ൽ അധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ഒരിടത്ത്, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, പെരുന്തച്ചൻ, ഹിസ് ഹൈനസ് അബ്ദുള്ള എന്നീ സിനിമകളിൽ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. എം എസ് തൃപ്പൂണിത്തറയുടെ ശബ്ദവും,സംഭാഷണ രീതിയും സിനിമാപ്രേക്ഷകർക്ക് പ്രിയമായിരുന്നു.

എം എസ് ഒരു കർണ്ണാടക സംഗീതഞ്ജ്യൻ കൂടിയായിരുന്നു. സംസ്കൃതത്തിലും ജ്യോതിഷത്തിലും അറിവുള്ളയാളായിരുന്നു. പാചകകലയിലും അദ്ദേഹം വിദഗ്ദ്ധനായിരുന്നു. നാൽപ്പത്തഞ്ചാം വയസ്സിലായിരുന്നു എം എസിന്റെ വിവാഹം, ഭാഗ്യലക്ഷ്മിയാണ് ഭാര്യ. മൂന്നു മക്കൾ പൂർണ്ണിമ, പുഷ്പ, പൂജ.

2006 മാർച്ച് 8 ന് ഹൃദയസ്തംഭനം മൂലം അദ്ദേഹം അന്തരിച്ചു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ആൾമാറാട്ടം പി വേണു 1978
അഗ്നിവ്യൂഹം പി ചന്ദ്രകുമാർ 1979
സന്ധ്യാവന്ദനം മാരാർ ജെ ശശികുമാർ 1983
മണിത്താലി ഗായകൻ ( ഗസ്റ്റ് ) എം കൃഷ്ണൻ നായർ 1984
സ്വന്തമെവിടെ ബന്ധമെവിടെ രവിവർമ്മ തമ്പുരാൻ ജെ ശശികുമാർ 1984
ഒരിടത്ത് ജി അരവിന്ദൻ 1986
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം ഭദ്രൻ നമ്പൂതിരി ഭരതൻ 1987
കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ കുട്ടികളുടെ അച്ഛൻ (വൽസലയുടെയും കാക്കോത്തിയുടേയും) കമൽ 1988
മൂന്നാംമുറ തമ്പുരാൻ കെ മധു 1988
പുരാവൃത്തം ജന്മി ലെനിൻ രാജേന്ദ്രൻ 1988
ചാണക്യൻ അച്യുതൻ ടി കെ രാജീവ് കുമാർ 1989
നഗരങ്ങളിൽ ചെന്നു രാപ്പാർക്കാം കുഞ്ഞൂട്ടന്റെ അമ്മാവൻ വിജി തമ്പി 1989
കാർണിവൽ പി ജി വിശ്വംഭരൻ 1989
അടിക്കുറിപ്പ് കെ മധു 1989
ദശരഥം സിബി മലയിൽ 1989
ജാഗ്രത എഡിറ്റർ കുറുപ്പ് കെ മധു 1989
പൂരം കീഴ്പ്പാടം കുട്ടൻ ഭാഗവതർ നെടുമുടി വേണു 1989
കാർണിവൽ പി ജി വിശ്വംഭരൻ 1989
രണ്ടാം വരവ് രാമാനുജൻ അയ്യങ്കാർ കെ മധു 1990
പെരുന്തച്ചൻ മാണി എമ്പ്രേശൻ അജയൻ 1990

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
മണിത്താലി എം കൃഷ്ണൻ നായർ 1984