മായാനയനങ്ങളിൽ
Music:
Lyricist:
Singer:
Film/album:
മായാനയനങ്ങളിൽ, മേനീസുഗന്ധങ്ങളിൽ
താനേ മയങ്ങുമെന്നെ,
നിന്നിലലിഞ്ഞൊരെന്നെ
ഇഷ്‌ടമാണോ... ഇഷ്‌ടമാണോ... ഇഷ്‌ടമാണോ...
ആണെങ്കിലും
അല്ലെങ്കിലും...
ഇഷ്‌ടമാണെങ്കിലും അല്ലെങ്കിലും...
നീയെന്നുമെനിക്കെന്റെ
മനിക മനിക മനിക
(മായാ...)
ദൂരങ്ങൾ കാലങ്ങൾ യാമങ്ങൾ
കുറയുന്നിതാ
നീയെന്നിൽ ഞാൻ നിന്നിൽ നാമൊന്നായലിയുന്നിതാ
നീയെൻ
സ്വരമഞ്ജരി, നീയെൻ വരവർണ്ണിനി
നീയെൻ വിധിചിത്ര
സൗഭാഗ്യമേ...
(മായാ...)
ആകാശം നിനക്കായി പൂപ്പന്തൽ
തീർക്കുന്നിതാ
ആവേശം നിനക്കായി മലർമാല്യം കോർക്കുന്നിതാ
നീയെൻ
നിറപൗർണ്ണമി, നീയെൻ ഋതുമോഹിനി
നീയെൻ നഖചിത്ര
സൗന്ദര്യമേ...
(മായാ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Maayanayanangalil
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 17 years 1 month ago by vikasv.