രാമൻ ശ്രീരാമൻ

രാമന്‍ ശ്രീരാമന്‍
ഞാനയോദ്ധ്യ വിട്ടൊരു രാമന്‍
രാമന്‍ ശ്രീരാമന്‍
(രാമന്‍..)

മാനിനിയാം ജാനകിയെ
ഞാന്‍ വരിച്ച ഭാമിനിയെ
കാനനത്തില്‍ കൈവെടിഞ്ഞു
ദൂരെയെങ്ങോ ഞാനലഞ്ഞു
(രാമന്‍..)

കൈകേയിയാം വന്ദ്യജനനി
കാടുവാഴാന്‍ ശാപമേകി
മന്ധരയും കൂട്ടുനിന്നു - ഞാന്‍
സ്വന്തം വീടും വിട്ടുപോന്നു
(രാമന്‍..)

എന്‍ തണലാമെന്‍ അനുജന്‍
എന്‍ തുണയാമെന്‍ സഹജന്‍
സോദരലക്ഷ്മണനെ കണ്ടതുണ്ടോ എന്റെ
സീതാദേവിയെ കണ്ടതുണ്ടോ
സീതാദേവിയെ കണ്ടതുണ്ടോ
(രാമന്‍..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Raman Sreeraman

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
എ ബി സി ഡി കിഷോർ കുമാർ
കളഭത്തിൽ മുങ്ങിവരും കെ ജെ യേശുദാസ്, പി മാധുരി
പുത്തരി കൊയ്തപ്പോളെന്തു കിട്ടീ പി ജയചന്ദ്രൻ, പി മാധുരി
വണ്ടീ വണ്ടീ പി ജയചന്ദ്രൻ, പി മാധുരി, കോറസ്
വിശക്കുന്നൂ വിശക്കുന്നൂ ലത രാജു, എൽ ആർ അഞ്ജലി
സൗമിത്രിയുമതു കേട്ടു പി മാധുരി
അമ്മേ വല്ലാതെ വിശക്കുന്നൂ ലത രാജു, എൽ ആർ അഞ്ജലി
Submitted 17 years 2 months ago by Vijayakrishnan.