സൂര്യകിരീടം വീണുടഞ്ഞു

സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ (2)
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ..

നെഞ്ചിലെ പിരിശംഖിലെ തീർത്ഥമെല്ലാം വാർന്നുപോയ് (2)
നാമജപാമൃതമന്ത്രം ചുണ്ടിൽ ക്ലാവുപിടിക്കും സന്ധ്യാനേരം..
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ..

അഗ്നിയായ് കരൾ നീറവേ മോക്ഷമാർഗം നീട്ടുമോ..
ഇഹപരശാപം തീരാനമ്മേ ഇനിയൊരുജന്മം വീണ്ടും തരുമോ..
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
7.33333
Average: 7.3 (3 votes)
soorya kireedam veenudanju

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
മേടപ്പൊന്നണിയും എം ജി ശ്രീകുമാർ, അരുന്ധതി
അംഗോപാംഗം കെ എസ് ചിത്ര
ശ്രീപാദം രാഗാർദ്രമായ് -M എം ജി ശ്രീകുമാർ
വന്ദേ മുകുന്ദഹരേ എം ജി രാധാകൃഷ്ണൻ
മാപ്പുനൽകൂ മഹാമതേ എം ജി ശ്രീകുമാർ
മാരിമഴകൾ നനഞ്ചേ എം ജി ശ്രീകുമാർ, ജയ
സരസിജനാഭ സോദരി ഡോ കെ ഓമനക്കുട്ടി
ശ്രീപാദം രാഗാർദ്രമായ് - F കെ എസ് ചിത്ര
ഗംഗാതരംഗ എം ജി ശ്രീകുമാർ
Submitted 17 years 2 months ago by AjeeshKP.