പാതിരാ പാൽക്കടവിൽ
പാതിരാ പാൽക്കടവിൽ അമ്പിളി പൂന്തോണി (2)
തുഴയാതെ തുഴയുകയായ് സ്നേഹാർദ്രനക്ഷത്രം
കാറ്റിന്റെ മർമ്മരമിളകി വാസന്തമായ്
വീണക്കുടങ്ങളിലൊഴുകീ രാഗാമൃതം
(പാതിരാ പാൽക്കടവിൽ)
നാദങ്ങളിൽ പൂവിരൽത്തുമ്പു തേടി
പുളകങ്ങൾ പൂക്കുന്ന താളം (2)
പൊൻവേണുവൂതുന്നു കാലം
ഹംസങ്ങളോതുന്നു സന്ദേശം
മധുരോന്മാദം വർഷമായ് പെയ്യവേ
മോഹമുകുളം രാക്കടമ്പിൽ ഇതളണിഞ്ഞു
(പാതിരാ പാൽക്കടവിൽ)
ജന്മങ്ങൾതൻ സ്വപ്നതീരത്തുദൂരെ
നീലാരവിന്ദങ്ങൾ പൂത്തു (2)
നൂപുരം ചാർത്തുന്ന ഭൂമി
കാർകൂന്തൽ നീർത്തുന്നു വാർമേഘം
കനവിലോടുന്നു സ്വർണ്ണമാൻപേടകൾ
താലവൃന്ദം വീശിനിൽപ്പൂ പൊന്മയൂരം
(പാതിരാ പാൽക്കടവിൽ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
6.5
Average: 6.5 (2 votes)
Pathira palkkadavil
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Contribution Collection:
| Contributors | Contribution |
|---|---|
ലിറിക്സ് തിരുത്തി |
Submitted 17 years 3 months ago by AjeeshKP.