സംഗീതമീ ജീവിതം

സംഗീതമീ ജീവിതം സംഗീതമീ ജീവിതം
ഒരു മധുര സംഗീതമീ ജീവിതം
ഒരു മധുര സംഗീതമീ ജീവിതം

സമ്പത്തും ഭാഗ്യവും ഒന്നിച്ചു ചേർന്നാൽ
സങ്കല്പം പോലെല്ലാം സാധിക്കുമെന്നാൽ
സമ്പത്തും ഭാഗ്യവും ഒന്നിച്ചു ചേർന്നാൽ
സങ്കല്പം പോലെല്ലാം സാധിക്കുമെന്നാൽ
സംഗീതമീ ജീവിതം
ഒരു മധുര സംഗീതമീ ജീവിതം
ഒരു മധുര സംഗീതമീ ജീവിതം

ഇല്ലാ ധനം സ്ഥാനമീ ലോകമായാ
എല്ലാം നശിച്ചാലും എന്നാലും മായാ
സംഗീതമീ ജീവിതം

ആ രാഗത്തിൽ ലേശം അനുരാഗം വേണം
ആരോമലാളൊന്നതേറ്റു പാടേണം
ആ രാഗത്തിൽ ലേശം അനുരാഗം വേണം
ആരോമലാളൊന്നതേറ്റു പാടേണം
കൈയ്യിൽ കവിതയും മുന്തിരിച്ചാറും
കൈയ്യിൽ കവിതയും മുന്തിരിച്ചാറും
കൈ വന്നാലീ ലോകം മാറ്റുമന്നേരം
സംഗീതമീ ജീവിതം

ആശിക്കും രണ്ടു ഹൃദയങ്ങൾ ഒന്നായ്
ആനന്ദ മഞ്ചത്തിൽ വിശ്രമിച്ചെന്നാൽ
ആശിക്കും രണ്ടു ഹൃദയങ്ങൾ ഒന്നായ്
ആനന്ദ മഞ്ചത്തിൽ വിശ്രമിച്ചെന്നാൽ
ആരും മയങ്ങുമാ പ്രേമത്തിൽ നിന്നും
എന്നാരോമലേ പോരൂമനുരാഗമാ -
രാഗ സംഗീതമീ ജീവിതം
ഒരു മധുര സംഗീതമീ ജീവിതം
ഒരു മധുര സംഗീതമീ ജീവിതം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
9
Average: 9 (2 votes)
Sangeethame jeevitham

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
വെള്ളിനിലാവത്തു തുള്ളിക്കളിക്കുന്ന കമുകറ പുരുഷോത്തമൻ, പി ലീല
നമസ്തേ കൈരളീ പി ലീല
കേരളമാ ഞങ്ങളുടേ സി എസ് രാധാദേവി, പി ഗംഗാധരൻ നായർ
ഞാനറിയാതെൻ മാനസമതിലൊരു കമുകറ പുരുഷോത്തമൻ, പി ലീല
ആടിയും കളിയാടിയും ശാന്ത പി നായർ
ആരോടുമൊരു പാപം പി ലീല
അന്ധരെയന്ധൻ നയിക്കും കമുകറ പുരുഷോത്തമൻ
ഒന്നാണു നാമെല്ലാം കമുകറ പുരുഷോത്തമൻ, പി ലീല
പിച്ച തെണ്ടിപ്പോണവരാണേ ശാന്ത പി നായർ, ജാനമ്മ ഡേവിഡ്
സന്തോഷം വേണോ ജിക്കി
ആർക്കു വേണം ലൂക്കാലി ടി എസ് കുമരേശ്
Submitted 17 years 3 months ago by ജിജാ സുബ്രഹ്മണ്യൻ.