കണ്മണി നീയെൻ കരം പിടിച്ചാല്‍

ഖദീജാ ...
കണ്മണി നീയെന്‍ കരം പിടിച്ചാല്‍
കണ്ണുകളെന്തിനു വേറെ - എനിയ്ക്കു
കണ്ണുകളെന്തിനു വേറെ (2)

കാണാനുള്ളത് കരളില്‍ പകരാന്‍
കാണാനുള്ളത് കരളില്‍ പകരാന്‍
ഞാനുണ്ടല്ലോ ചാരെ - കണ്ണായ്
ഞാനുണ്ടല്ലോ ചാരെ
(കണ്മണി... )

കുപ്പിത്തരിവള കിലുക്കി ഞാനീ -
കുപ്പിത്തരിവള കിലുക്കി ഞാനീ -
ഖല്‍ബില്‍ മുട്ടിവിളിച്ചാലോ

വാര്‍മഴവില്ലിന്‍ വളകളണിഞ്ഞൊരു
വസന്തമെന്തെന്നറിയും ഞാന്‍ - തൂ-
വസന്തമെന്തെന്നറിയും ഞാന്‍

കിളിയൊച്ചയുമായ്‌ നിന്നുടെ കാതില്‍
കിളിയൊച്ചയുമായ്‌ നിന്നുടെ കാതില്‍
കളിചിരി നാദം കേള്‍പ്പിയ്ക്കാം

സുന്ദര രാവില്‍ നൃത്തം ചെയ്യും
ചന്ദ്രികയെന്തെന്നറിയും ഞാന്‍ - വെണ്‍
ചന്ദ്രികയെന്തെന്നറിയും ഞാൻ

കണ്മണി നീയെന്‍ കരം പിടിച്ചാല്‍
കണ്ണുകളെന്തിനു വേറെ - എനിയ്ക്കു
കണ്ണുകളെന്തിനു വേറെ (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
8
Average: 8 (1 vote)
Kanmani neeyen

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
മധുരപ്പൂവന പുതുമലർക്കൊടി എൽ ആർ ഈശ്വരി, കോറസ്
കുറുന്തോട്ടിക്കായ പഴുത്തു എ പി കോമള
കാണാൻ പറ്റാത്ത കനകത്തിൻ എ എം രാജ
പേരാറ്റിൻ കരയിൽ വെച്ച് എം എസ് ബാബുരാജ്
കുറുകുറുമെച്ചം പെണ്ണുണ്ടോ എൽ ആർ ഈശ്വരി, കോറസ്
കാറ്റുപായ തകർന്നല്ലോ കെ ജെ യേശുദാസ്
പൊട്ടിച്ചിരിക്കല്ലേ പൊന്മകളേ പി ലീല
ഇതു ബാപ്പ ഞാനുമ്മ രേണുക
പാതിരാ പൂവാണേ എൽ ആർ ഈശ്വരി
Submitted 17 years 4 months ago by ജിജാ സുബ്രഹ്മണ്യൻ.