ഉമ്മയ്ക്കും ബാപ്പയ്ക്കും

ഉമ്മയ്ക്കും ബാപ്പയ്ക്കും ആയിരമായിരം
ഉമ്മയും കൊണ്ടിങ്ങു വരുമല്ലൊ
ഉല്ലാസകൈത്തിരി കത്തിച്ചു വെക്കുവാൻ
ഉണ്ണിക്കിടാവിങ്ങു വരുമല്ലോ
(ഉമ്മയ്ക്കും... )

ഉപ്പായെ പോലുള്ള മൊഞ്ചാണ്
അവനെപ്പോഴും വിരിവുള്ള നെഞ്ചാണ്
ഉപ്പായെ പോലുള്ള മൊഞ്ചാണ്
അവനെപ്പോഴും വിരിവുള്ള നെഞ്ചാണ്

ഇപ്പോഴേ കാണുന്നു കരളിന്റെ കണ്ണിലാ -
കല്പക കനിയൊത്ത രൂപം
ഉമ്മയ്ക്കും ബാപ്പയ്ക്കും ആയിരമായിരം
ഉമ്മയും കൊണ്ടിങ്ങു വരുമല്ലൊ
ഉല്ലാസകൈത്തിരി കത്തിച്ചു വെക്കുവാൻ
ഉണ്ണിക്കിടാവിങ്ങു വരുമല്ലോ

ഉമ്മതൻ ഉദരത്തിൽ വളർന്നിട്ടൊരു നാൾ
ഉണരാൻ പിറക്കുന്ന കനിയാണ്
കൊതിയോടിരിക്കുന്ന ബാപ്പായ്ക്ക് ഞാനിനി
കൊടുക്കാൻ കരുതുന്ന നിധിയാണ്

മോഹിച്ചിരുന്നത് കിട്ടി എന്നുള്ളൊരു
മോദത്തിലെല്ലാരും കഴിഞ്ഞീടുംഇനി
മോദത്തിലെല്ലാരും കഴിഞ്ഞീടും

ബാപ്പാടെ മോനെന്നു ലോകം പുകഴ്ത്തുമ്പോൾ
ബാപ്പായ്ക്ക് ഖൽബ് തെളിഞ്ഞീടും
ബാപ്പായ്ക്ക് ഖൽബ് തെളിഞ്ഞീടും
ഉമ്മയ്ക്കും ബാപ്പയ്ക്കും ആയിരമായിരം
ഉമ്മയും കൊണ്ടിങ്ങു വരുമല്ലൊ
ഉല്ലാസകൈത്തിരി കത്തിച്ചു വെക്കുവാൻ
ഉണ്ണിക്കിടാവിങ്ങു വരുമല്ലോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Ummaikkum baappaikkum

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ഇന്നെന്റെ കരളിലെ പി ലീല
ഒരു കൊട്ട പൊന്നുണ്ടല്ലോ എൽ ആർ ഈശ്വരി, കോറസ്
പൊൻ‌വളയില്ലെങ്കിലും കെ പി ഉദയഭാനു
പൊട്ടിച്ചിരിക്കുവാൻ മോഹമുണ്ടെങ്കിലും ഉത്തമൻ, ഗോമതി, പി ലീല
വിരുന്നു വരും വിരുന്നു വരും ഉത്തമൻ, പി ലീല
വെളുക്കുമ്പം കുളിക്കുവാൻ എ പി കോമള
കല്യാണരാത്രിയിൽ കള്ളികൾ പി ലീല
തൊട്ടിലിലിൽ നിന്ന് തുടക്കം പി ബി ശ്രീനിവാസ്
പുള്ളിമാനല്ല മയിലല്ല എൽ ആർ ഈശ്വരി, കോറസ്
Submitted 17 years 3 months ago by ജിജാ സുബ്രഹ്മണ്യൻ.