മഞ്ഞക്കിളീ സ്വർണ്ണക്കിളീ
Music:
Lyricist:
Singer:
Raaga:
Film/album:
മഞ്ഞക്കിളീ സ്വർണ്ണക്കിളീ
മയിൽപ്പീലിക്കാട്ടിലെ വർണ്ണക്കിളീ
അമ്മയുണ്ടോ നിനക്കച്ഛനുണ്ടോ
അനിയത്തി കൂട്ടിനുണ്ടോ വീട്ടിൽ
അനിയത്തി കൂട്ടിനുണ്ടോ ( മഞ്ഞക്കിളീ)
അമ്മയാ വീട്ടിൽ അച്ഛനീ വീട്ടിൽ
ഞങ്ങൾ അനാഥരല്ലോ (2)
അമ്മയും അച്ഛനും ഒരുമിച്ചു വാഴാൻ
എത്ര കൊതിയാണെന്നോ
ഞങ്ങൾക്കെത്ര കൊതിയാണെന്നോ (മഞ്ഞക്കിളീ...)
മഞ്ഞിന്റെ കുളിരിൽ നിങ്ങളെയച്ഛൻ
മാറിൽ കിടത്താറുണ്ടോ (2)
താമരപ്പൂവിളം തൂവൽ മിനുക്കീ
തഴുകിയുറക്കാറുണ്ടോ അമ്മ
താരാട്ട് പാടാറുണ്ടോ ( മഞ്ഞക്കിളീ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
2
Average: 2 (1 vote)
Manjakili Swarnakili
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 17 years 3 months ago by ജിജാ സുബ്രഹ്മണ്യൻ.