ശാരോണില്‍ വിരിയും

ശാരോണില്‍ വിരിയും പനിനീര്‍മലര്‍ ഞാന്‍
താഴ്വര താമര ഞാന്‍
മുള്ളുകള്‍ക്കിടയില്‍ വിരിയും മലരേ
ചൊല്ലുക നിന്‍ ഹൃദയം
(ശാരോണില്‍... )

വിരിഞ്ഞ മാതളമലരൊളി മിഴിയില്‍
വിരുന്നൊരുക്കി നീ - ആര്‍ക്കായ്
വിരുന്നൊരുക്കി നീ
കിനാവുപോലെന്‍ ഹൃദയം പൂകി
കിരീടമേകിയതാര്‍
ചെങ്കോലേന്തിയ രാജാധിരാജന്റെ
തേരൊലി കേള്‍പ്പൂ ഞാന്‍ - ദൂരെ
തേരൊലി കേള്‍പ്പൂ ഞാന്‍
(ശാരോണില്‍... )

മിഴിയില്‍ നിറഞ്ഞ നിലാവേ
മൊഴിയില്‍ പകര്‍ന്ന കിനാവേ
അഴകിന്റെ മുന്തിരി തോട്ടങ്ങളാകവേ
ആര്‍ നിനക്കേകിയെന്‍ പൂവേ
(മിഴിയില്‍... )

കമനീയമീയനുരാഗം - അതിന്‍
കയ്യിലൊതുങ്ങുമീ ലോകം (2)
നവജീവിതാനന്ദമേകുമാ നാകത്തില്‍
പോകുക നാമിനി വേഗം (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Sharonil viriyum

Additional Info

Year:
1963
Lyrics Genre:

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ബത്‌ലഹേമിന്റെ തിരുമടിത്തട്ടിലെ കെ ജെ യേശുദാസ്, പി ലീല
താരാകുമാരികളെ എസ് ജാനകി
ആകാശത്തിൻ മഹിമാവേ പി ലീല
കാൽ‌വരീ കാൽ‌വരീ പി ബി ശ്രീനിവാസ്
ഓശാന ദാവീദിൻ സുതനേ ഓശാന കമുകറ പുരുഷോത്തമൻ, എ പി കോമള, കോറസ്
പ്രണയം പ്രണയമീ പാരെങ്ങും എസ് ജാനകി
ഗലീലിയാ കടലിലേ കെ ജെ യേശുദാസ്, എ പി കോമള, കോറസ്
നീരാടാം സഖി നീലമലര്‍പ്പൊയ്കയില്‍ പി സുശീല, രേണുക, കോറസ്
യൂദെയാ വരൂ പി സുശീല
Submitted 9 years 5 months ago by shyamapradeep.