പ്രണയം പ്രണയമീ പാരെങ്ങും

പ്രണയം പ്രണയമീ പാരെങ്ങും
പകര്‍ന്നു പകര്‍ന്നു തരും ഞാനെന്നും
പൂംപത പൊങ്ങും മുന്തിരിനീരിന്‍
പുഞ്ചിരി പോലെയിന്നു ഞാൻ
(പ്രണയം... )

നിറയ്ക്കു നിറയ്ക്കു നല്ല മണിക്കാസാ - അത്
തുറക്കും തുറക്കും ഒരു പറുദീസ്സ (2)
മനസ്സ് തുറക്കും മാനത്തു പറക്കും
മാടപ്രാവ് പോല്‍ ആശ
(പ്രണയം... )

പടയ്ക്ക് മിടുക്കിയലും നാമാരെ
പറയു പറയു നമ്മള്‍ ഒന്നല്ലേ - ഹാ (2)
ഒരിക്കലും കുറയാ യോര്‍ദ്ദാന്‍ നദി പോല്‍ (2)
ഒഴുകുന്നു നമ്മുടെ അനുരാഗം

പ്രണയം പ്രണയമീ പാരെങ്ങും
പകര്‍ന്നു പകര്‍ന്നു തരും ഞാനെന്നും
പൂംപത പൊങ്ങും മുന്തിരിനീരിന്‍
പുഞ്ചിരി പോലെയിന്നു ഞാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
4
Average: 4 (1 vote)
pranayam

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ബത്‌ലഹേമിന്റെ തിരുമടിത്തട്ടിലെ കെ ജെ യേശുദാസ്, പി ലീല
താരാകുമാരികളെ എസ് ജാനകി
ആകാശത്തിൻ മഹിമാവേ പി ലീല
കാൽ‌വരീ കാൽ‌വരീ പി ബി ശ്രീനിവാസ്
ഓശാന ദാവീദിൻ സുതനേ ഓശാന കമുകറ പുരുഷോത്തമൻ, എ പി കോമള, കോറസ്
ഗലീലിയാ കടലിലേ കെ ജെ യേശുദാസ്, എ പി കോമള, കോറസ്
നീരാടാം സഖി നീലമലര്‍പ്പൊയ്കയില്‍ പി സുശീല, രേണുക, കോറസ്
ശാരോണില്‍ വിരിയും പി സുശീല, കമുകറ പുരുഷോത്തമൻ
യൂദെയാ വരൂ പി സുശീല
Submitted 9 years 9 months ago by shyamapradeep.