അയ്യപ്പാ അഖിലാണ്ഡകോടിനിലയാ

അയ്യപ്പാ അഖിലാണ്ഡകോടിനിലയാ
ഹേ... ഭക്തസംരക്ഷകാ. . . (2)
അയ്യപ്പാ കലികാലലോകവരദാ. . .
വിജ്ഞാനസംദായകാ (2)
അയ്യപ്പാ പരദൈവമേ. . (3)
ഭവഭയം തീര്‍ക്കും പരബ്രഹ്മമേ
അയ്യപ്പാ പരദൈവമേ. .
ഭവഭയം തീര്‍ക്കും പരബ്രഹ്മമേ. . .
പരബ്രഹ്മമേ. . .
അയ്യപ്പാ ജഗദാദിയന്തരഹിതാ
നാഥാ നമസ്തേ... വിഭോ
ആദിയന്തരഹിത. .
ആദിയന്തരഹിത ഗതിയരുള്‍
ആദിയന്തരഹിത
കലിയുഗവരദാ ദേവാദിദേവാ ദേവാ. . .
ആദിയന്തരഹിത
കലിയുഗവരദാ ദേവാദിദേവാ ദേവാ. . .
ആദിയന്തരഹിത
ആദിചിദാനന്ദജ്യോതിമയ വേദാന്ത (4)
ദരിശനം അരുളയ്യപ്പാ. . .
ദരിശനം അരുളയ്യപ്പാ തിരുമലരടിയിണ
ആദിയന്തരഹിത

വൈഷ്ണവചൈതന്യ..
വൈഷ്ണവചൈതന്യ ശൈവവിരാട് (2)
ബ്രഹ്മതാരകനേ അയ്യപ്പാ
ശ്രീമണികണ്ഠാ അയ്യപ്പാ (2)
പാലയ ശബരിഗിരീശാ ദേവാ (2)
ശ്രീമണികണ്ഠാ അയ്യപ്പാ (2)
പാലയ ശബരിഗിരീശാ ദേവാ
ശ്രീമണികണ്ഠാ അയ്യപ്പാ . .
ആധാരഭൂതനേ അയ്യപ്പാ. .
പരമാത്മസ്വരൂപനെ അയ്യപ്പാ
ജീവകാരുണ്യനെ അയ്യപ്പാ. . .
ശ്രൂഭൂതനാഥനെ അയ്യപ്പാ. .
ഓംകാരരൂപനെ അയ്യപ്പാ. . .

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Ayyappa akhilandakodinilaya

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

Submitted 9 years 7 months ago by shyamapradeep.