ആയിരം കണ്ണുമായ്

ആയിരം കണ്ണുമായ്
കാത്തിരുന്നൂ നിന്നെ ഞാൻ
എന്നിൽ നിന്നും പറന്നകന്നൊരു
പൈങ്കിളീ മലർ തേൻ‌കിളീ
പൈങ്കിളീ മലർ തേൻ‌കിളീ...

തെന്നലുമ്മകളേകിയോ
കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
എൻ‌റെ ഓർമയിൽ പൂത്തുനിന്നൊരു
മഞ്ഞ മന്ദാരമേ...
എന്നിൽ നിന്നും പറന്നുപോയൊരു
ജീവചൈതന്യമേ...

ആയിരം കണ്ണുമായ്
കാത്തിരുന്നൂ നിന്നെ ഞാൻ
എന്നിൽ നിന്നും പറന്നകന്നൊരു
പൈങ്കിളീ മലർ തേൻ‌കിളീ
പൈങ്കിളീ മലർ തേൻ‌കിളീ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Aayiram Kannumayi

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
അനുരാഗം അനുരാഗം അതിനാഴം തേടുന്നു ഞാൻ ദിവ്യ എസ് മേനോൻ
അനുരാഗം അനുരാഗം അതിനാഴം തേടുന്നു ഞാൻ -M രാഹുൽ സുബ്രഹ്മണ്യൻ
അനുരാഗത്തിൽ വേളയിൽ വിനീത് ശ്രീനിവാസൻ
മുത്തുച്ചിപ്പി പോലൊരു രമ്യ നമ്പീശൻ, സച്ചിൻ വാര്യർ
ശ്വേതാംബരധരേ ദേവി അരുൺ എളാട്ട്
പ്രാണന്റെ നാളങ്ങൾ യാസിൻ നിസാർ
ശ്യാമാംബരം പുൽകുന്നൊരാ വിനീത് ശ്രീനിവാസൻ
തട്ടത്തിൻ മറയത്തെ പെണ്ണെ സച്ചിൻ വാര്യർ
Submitted 10 years 5 months ago by Jayakrishnantu.