എല്ലാരും പോകുന്നു
എല്ലാരും പോകുന്നു ഈ ഞാനും പോകുന്നു
എങ്ങോട്ടെന്നറിയില്ലല്ലൊ
യാത്ര എങ്ങോട്ടെന്നറിയില്ലല്ലൊ (എല്ലാരും..)
ഭാണ്ഡങ്ങളെത്രയെത്ര
ഭാണ്ഡത്തിൽ സ്വപ്നമെത്ര
വിടരുന്നതെത്രയെന്നും കൊഴിയുന്നതെത്രയെന്നും
ഒരുവർക്കുമറിയില്ലല്ലൊ ഒരുവർക്കുമറിയില്ലല്ലൊ
ഓ...ഓ... (എല്ലാരും...)
വിൽക്കുവാനൊന്നുമില്ലാ
വാങ്ങുവാനൊന്നുമില്ലാ
വെറും കൈയ്യുമായ് വന്നൂ ജീവിത ചന്തയിൽ
ഞാൻ വെറുമൊരു സഞ്ചാരിയായി
വെറുമൊരു സഞ്ചാരിയായി
ഓ...ഓ... (എല്ലാരും...)
കൈ നീട്ടി നിന്നതില്ലാ
കവർന്നു കൊണ്ടോടിയില്ലാ
ഉത്സവപറമ്പു കണ്ടൂ മത്സരിച്ചാടിയില്ലാ
തിരക്കിൽ ഞാൻ തനിച്ചാണല്ലോ
തിരക്കിൽ ഞാൻ തനിച്ചാണല്ലോ
ഓ...ഓ... (എല്ലാരും...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Ellaarum pokunnu
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 17 years 3 months ago by ജിജാ സുബ്രഹ്മണ്യൻ.