ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍ (f)

ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍ നീറിയോ.. നിന്‍ മനം
ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍ നീറിയോ.. നിന്‍ മനം
ഏഴിലം പാലയില്‍.. കേണുവോ രാക്കുയില്‍
പൂനിലാ തോണിപോലും പോയ്‌ മറഞ്ഞുവോ
ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍.. നീറിയോ നിന്‍ മനം
ഏഴിലം പാലയില്‍ കേണുവോ രാക്കുയില്‍

ഡിസംബറിന്‍ ജനാലയില്‍.. ശതാവരി പൂത്തനാളില്‍
ശശിലേഖ മുടികോതുമീ രാവില്‍
കരിനീല മുകില്‍ കോതും രാവില്‍
നറും നിലാവില്‍.. വെറുതെ കിനാവുകണ്ടു..
ഓര്‍മ്മയില്‍.. എന്നോര്‍മ്മയില്‍ നീറിയോ നിന്‍ മനം
ഏഴിലം പാലയില്‍.. കേണുവോ രാക്കുയില്‍

കലണ്ടറിന്‍ കളങ്ങളില്‍.. കിനാവുകള്‍ക്കാത്മശാന്തി
കരളിന്‍റെ ഒരു പാതി നീ ചാരൂ ..
പടിവാതില്‍ ഇരുപാതി ചാരൂ...
കരിംചിരാതിന്‍ തിരിയും അണഞ്ഞുവല്ലോ...

ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍.. നീറിയോ നിന്‍ മനം
ഏഴിലം പാലയില്‍.. കേണുവോ രാക്കുയില്‍
പൂനിലാ തോണിപോലും പോയ്‌ മറഞ്ഞുവോ
ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍... നീറിയോ നിന്‍ മനം
ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍... നീറിയോ നിന്‍ മനം

ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍... നീറിയോ നിന്‍ മനം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
ormmayil ennormmayil

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
കറുകപ്പുല്‍ മേട്ടിലെ എം ജി ശ്രീകുമാർ, സുജാത മോഹൻ
മാന്തളിരിന്‍ പന്തലുണ്ടല്ലോ (D) എം ജി ശ്രീകുമാർ, കെ എസ് ചിത്ര
ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍ (D) സുജാത മോഹൻ, ശ്രീനിവാസ്
മാലേയം മാറിലെഴും ശ്രീനിവാസ്, കെ എസ് ചിത്ര
ആരുനീയെന്‍ ഹൃദയകവാടം എം ജി ശ്രീകുമാർ
മാന്തളിരിന്‍ പന്തലുണ്ടല്ലോ (m) കെ ജെ യേശുദാസ്
ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍ (m) ശ്രീനിവാസ്
ഓടാൻ പോണവൾ ബിജു നാരായണൻ, കോറസ്
അക്കരവീട്ടിൽ അന്തോണിച്ചന് എം ജി ശ്രീകുമാർ, ബിജു നാരായണൻ, സുജാത മോഹൻ
വിരഹിണീ ഇനിയുമെൻ
Submitted 11 years 7 months ago by Neeli.