സംഗീതം തുളുമ്പും താരുണ്യം
സംഗീതം തുളുമ്പും താരുണ്യം
സങ്കല്പം വിളമ്പും ലാവണ്യം
നിനക്കായ് നിറയുന്ന പൊൻഭാജനം ഞാൻ
നിനക്കായ് തളിരിട്ട പൂങ്കാവനം
(സംഗീതം...)
കാമത്തിൻ കൽഹാരപുഷ്പം അന്നു
കരിവണ്ടായ് വന്നു നീ നുള്ളി
മധുരാനുഭൂതിതൻ തിരകൾ
മനസ്സിലും മിഴിയിലും തുള്ളി
ഇതൊന്നുമറിയാത്ത മട്ടിൽ നീ
എന്മുന്നിൽ നിൽക്കുന്നു പാവം
(സംഗീതം...)
ഗാനത്തിൻ സ്വരപുഷ്പവർഷം അന്നു
തേന്മുത്തമായ് നീ നൽകി
ഹൃദയത്തിൻ ശയനത്തിൽ കിടത്തീ
പ്രിയസഖീ എന്നു നീ ചൊല്ലി
ഇതൊന്നുമറിയാത്ത മട്ടിൽ നീ
മുഖം താഴ്ത്തി നിൽക്കുന്നു പാവം
(സംഗീതം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Sangeetham thulumbum
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 17 years 3 months ago by ജിജാ സുബ്രഹ്മണ്യൻ.