കണ്ണിനോട് കണ്ണു

കണ്ണിനോടു കണ്ണു ചേര്‍ന്നു കാഴ്ച വെച്ചു മാനസം
കണ്ടു നമ്മള്‍ ഒന്നായെന്നും പ്രേമജീവിതം
കണ്ണിനോടു കണ്ണു ചേര്‍ന്നു കാഴ്ച വെച്ചു മാനസം
രണ്ടുപേരുമാര്‍ന്നു നമ്മള്‍ രാഗജീവിതം
(കണ്ണിനോടു. . . )

പാരിലാരു ഞാനെന്നേതും തീരേയോര്‍ത്തീടാതെയീ
പാതവക്കില്‍ കണ്ടോരെന്നില്‍ പ്രാണനേകി എന്തു നീ
ചന്തമുള്ള റോസാ പൂത്തതെന്തു മണ്ണിലാകിലും
കൂന്തല്‍ തന്നില്‍ ചൂടുന്നീലേ കാന്തി കാണ്‍കിലേവരും
(പാരിലാരു... )

പ്രണയാനുകൂലമായ് ... മധുമാസകാലമായ്
പ്രണയാനുകൂലമായ് മധുമാസകാലമായ്
കണ്ണിനോടു കണ്ണു ചേര്‍ന്നു കാഴ്ച വെച്ചു മാനസം
രണ്ടുപേരുമാര്‍ന്നു നമ്മള്‍ രാഗജീവിതം

തണല്‍ തരാന്‍ പൂമരങ്ങള്‍ തഴുകുവാന്‍ തെന്നലും
അഴകിന്റെ കാവ്യമായ് നീ അണയുന്നു മുന്നിലും
ഓ... തണല്‍ തരാന്‍ പൂമരങ്ങള്‍ തഴുകുവാന്‍ തെന്നലും
അഴകിന്റെ കാവ്യമായ് നീ അണയുന്നു മുന്നിലും
അനുരാഗമോഹനം ഇനിയെന്നുമീ വനം
കണ്ണിനോടു കണ്ണു ചേര്‍ന്നു കാഴ്ച വെച്ചു മാനസം
രണ്ടുപേരുമാര്‍ന്നു നമ്മള്‍ രാഗജീവിതം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
kanninod kannu chernnu

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ജീവേശ്വരാ നീ പിരിഞ്ഞാൽ പി ലീല
വിണ്ണില്‍ മേഘം പോലെ കമുകറ പുരുഷോത്തമൻ
ആടുപാമ്പേ ചുഴന്നാടു കമുകറ പുരുഷോത്തമൻ
പൂവണിപ്പൊയ്കയില്‍ ജിക്കി
കണ്ടതുണ്ടോ സഖി കണ്ടതുണ്ടോ പി ലീല
കൂടുവിട്ട പൈങ്കിളിക്ക് പി ലീല, കോറസ്
മഹാരണ്യവാസേ മന്ദഹാസേ പി ലീല, കമുകറ പുരുഷോത്തമൻ
മണിമാലയാലിനി ലീലയാം സി എസ് രാധാദേവി, കോറസ്
തെന്നലേ നീ പറയുമോ സി എസ് രാധാദേവി, കമുകറ പുരുഷോത്തമൻ
എന്തെന്ത്‌ ചൊന്നു നീ കമുകറ പുരുഷോത്തമൻ, സി എസ് രാധാദേവി
ജയ് ജയ് ജയ് ജഗദലം ടി എസ് കുമരേശ്, കോറസ്
തായേ കൈവെടിയാതെ സി എസ് രാധാദേവി, കമുകറ പുരുഷോത്തമൻ
ചാഞ്ചാടുണ്ണി ചരിഞാടുണ്ണി എ പി കോമള
ആരും ശരണമില്ലേ ഗുരുവായൂർ പൊന്നമ്മ
എത്ര എത്രനാളായ്‌ കാത്തു കമുകറ പുരുഷോത്തമൻ, സി എസ് രാധാദേവി
Submitted 11 years 11 months ago by Neeli.