മഹാരണ്യവാസേ മന്ദഹാസേ

മഹാരണ്യവാസേ മന്ദഹാസേ
ജനനിയെന്‍ പ്രാര്‍ഥനയിതുകേള്‍ (2)
പ്രാര്‍ഥനയാല്‍ നിന്നെ പണിയുമെന്നെ
പരിചില്‍ നീ പാലയജനനി (2)
മഹാരണ്യവാസേ മന്ദഹാസേ
ജനനിയെന്‍ പ്രാര്‍ഥനയിതുകേള്‍

അരുന്ധതീ സതി അനസൂയക്കും
നിരന്തരം നീ നല്‍കിയ ശക്തികള്‍
അടിയനുമരുളുക നീ ദേവി
മഹാരണ്യവാസേ മന്ദഹാസേ
ജനനിയെന്‍ പ്രാര്‍ഥനയിതുകേള്‍

അത്രിയുമരിയ വസിഷ്ഠനുമതുപോല്‍
അന്‍പാര്‍ന്നേകിയ നിന്നുടെ ശക്തികള്‍
അടിയനുമേകുക നീ ദേവി
മഹാരണ്യവാസേ മന്ദഹാസേ
ജനനിയെന്‍ പ്രാര്‍ഥനയിതുകേള്‍

നാരികളില്‍ കനിവേറും നീയെ
പൂരുഷനുലകില്‍ പോറ്റും മായേ
തായേ കനിയുക നീ ദേവി
മഹാരണ്യവാസേ മന്ദഹാസേ
ജനനിയെന്‍ പ്രാര്‍ഥനയിതുകേള്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
maharanyavase

Additional Info

Year:
1956
Lyrics Genre:

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ജീവേശ്വരാ നീ പിരിഞ്ഞാൽ പി ലീല
വിണ്ണില്‍ മേഘം പോലെ കമുകറ പുരുഷോത്തമൻ
ആടുപാമ്പേ ചുഴന്നാടു കമുകറ പുരുഷോത്തമൻ
പൂവണിപ്പൊയ്കയില്‍ ജിക്കി
കണ്ടതുണ്ടോ സഖി കണ്ടതുണ്ടോ പി ലീല
കൂടുവിട്ട പൈങ്കിളിക്ക് പി ലീല, കോറസ്
കണ്ണിനോട് കണ്ണു കമുകറ പുരുഷോത്തമൻ, പി ലീല
മണിമാലയാലിനി ലീലയാം സി എസ് രാധാദേവി, കോറസ്
തെന്നലേ നീ പറയുമോ സി എസ് രാധാദേവി, കമുകറ പുരുഷോത്തമൻ
എന്തെന്ത്‌ ചൊന്നു നീ കമുകറ പുരുഷോത്തമൻ, സി എസ് രാധാദേവി
ജയ് ജയ് ജയ് ജഗദലം ടി എസ് കുമരേശ്, കോറസ്
തായേ കൈവെടിയാതെ സി എസ് രാധാദേവി, കമുകറ പുരുഷോത്തമൻ
ചാഞ്ചാടുണ്ണി ചരിഞാടുണ്ണി എ പി കോമള
ആരും ശരണമില്ലേ ഗുരുവായൂർ പൊന്നമ്മ
എത്ര എത്രനാളായ്‌ കാത്തു കമുകറ പുരുഷോത്തമൻ, സി എസ് രാധാദേവി
Submitted 11 years 11 months ago by Neeli.