വലം‌പിരി ചുരുൾമുടി

വലം പിരിച്ചുരുൾ മുടി മാടിയൊതുക്കീ
വാൽക്കൺനിൽ മഷിയെഴുതീ
വലതുകാൽ വെച്ചെന്റെ മനസ്സിന്റെ മുറ്റത്ത്
വന്നു കയറും പ്രിയ സന്ധ്യേ
എന്റെ പ്രണയപരാഗില ശുഭസന്ധ്യേ
(വലം പിരി....)

മേടനിലാവിൻ പുടവ ചുറ്റി
മെയ്യാഭരണം ചാർത്തീ
നീൾ വിരൽത്തുമ്പിൽ നീഹാരമണിയുള്ള
വൈഡൂര്യമോതിരം ചാർത്തീ
കാതരയായ് നിൽക്കും നിന്നെക്കാണുമ്പോൾ
കരളിൽ പൂക്കുന്നു ശ്രീരാഗം
(വലം പിരി....)

ആരിയൻ നെല്ലിന്റെ കതിരുലയും
അഴകിൻ പാടത്തിലൂടെ
ആവണിക്കാറ്റിൻ പൂന്തേരിലണയും
ഉത്രാടരാത്രിയെപ്പോലെ
മോഹിനിയായ് നിൽക്കും നിന്നേക്കാണുമ്പോൾ
കനവിൽ വിരിയുന്നു ശൃംഗാരം
(വലം പിരി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Valam Piri Churulmudi

Additional Info

ഗാനശാഖ:

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ പി ജയചന്ദ്രൻ
പുഷ്പസുരഭിലശ്രാവണത്തിൽ പി മാധുരി
പകൽ വാഴുമാദിത്യൻ ബിജു നാരായണൻ, കെ എസ് ചിത്ര
സുഖമല്ലേ ചൊല്ലൂ കല്ലറ ഗോപൻ
ഇത്തിരിപ്പൂവേ പൂത്തുമ്പീ
എന്തെന്റെ മാവേലിയെഴുന്നള്ളാത്തൂ
അളകനന്ദാതീരം അരുണസന്ധ്യാനേരം കെ എസ് ചിത്ര
നിളയുടെ തീരത്തെ കദളീവനത്തിലെ പി ജയചന്ദ്രൻ
വർണ്ണപുഷ്പങ്ങളാൽ വനവീഥിയിൽ പി മാധുരി
നീലക്കായലിൽ പി ജയചന്ദ്രൻ, പി മാധുരി
വരമഞ്ഞൾ കുറി തൊട്ട് കെ എസ് ചിത്ര
രത്നാഭരണം ചാർത്തി കെ ജെ യേശുദാസ്
പഞ്ചമിപ്പാൽക്കുടം പി മാധുരി
ഹരിതതീരം പി ജയചന്ദ്രൻ
മുണ്ടകപ്പാടത്ത് മുത്തു വെളഞ്ഞത് പി മാധുരി
മാരനെയ്താൽ മുറിയാത്ത പി മാധുരി
കൃഷ്ണഗാഥ പാടിവരും പി മാധുരി
ഗീതമേ സംഗീതമേ
ആ മുഖം കാണുവാൻ കെ ആർ ശ്യാമ
ജ്വാല ജ്വാല ദേവാനന്ദ്
വിശ്വസാഗരച്ചിപ്പിയിൽ വീണ അരുന്ധതി
കേളീ മുരളികയിൽ കെ എസ് ചിത്ര
ഡാലിയാ പൂ ചൊരിഞ്ഞ പൊൻപരാഗമെൻ കെ ജി മാർക്കോസ്
സ്‌മൃതിതൻ ചിറകിലേറി ഞാനെൻ പി ജയചന്ദ്രൻ
കര്‍ണികാര തീരങ്ങള്‍ ജി വേണുഗോപാൽ
പൂത്തിരുവാതിര തിങ്കൾ കെ എസ് ചിത്ര
ചെമ്പനിനീർ പൂവേ കെ എസ് ചിത്ര
അമ്മേ മലയാളമേ കാവാലം ശ്രീകുമാർ
Submitted 16 years 4 weeks ago by ജിജാ സുബ്രഹ്മണ്യൻ.