അഴകലകൾ ചുരുളു വിരിഞ്ഞൊഴുകിവരും

ആ.... ആ...
അഴകലകൾ ചുരുളു വിരിഞ്ഞൊഴുകിവരും കവനകലേ
കവനകലേ കലിതകലേ ഗുണസരളേ തുകിലുണരൂ
ഓ ഗുണസരളേ തുകിലുണരൂ

ഓ...
തവഹരിത തൃണഭരിത തടനിതട തണലുകളിൽ
തണലുകളിൽ തത്ത തത്തി തളിരുലയും കുടിലുകളിൽ

കുടിലുകളിൽ ചെടികളാടി കുയിലൂതും കാടുകളിൽ
കാടുകളിൽ പാടിനടന്നാടു മേയ്ക്കാൻ വന്നു ഞങ്ങൾ
ഓ ആടുമേയ്ക്കാൻ വന്നു ഞങ്ങൾ

ഓ...
കാമുകനും കണ്മണിയും ആണു ഞങ്ങൾ കവിമാതേ
കവിമാതേ കാമുകനെൻ കരളിനെഴും മിഴിയാണെ

മിഴിയാണെ കന്മണിയാം വഴി വിടരും കതിരാണേ
കടമിഴിയിൽ അമൃതെഴുതാൻ കവിമാതേ തുയിലുണരൂ

ചിന്നിയിളം തളിരിളകും ചിങ്ങമരച്ചില്ലകളിൽ
ചില്ലകളിൽ തിരുവോണ ചെല്ലമണി കുയിൽ കൂകി
കുയിൽ കൂകി പൊന്തി വരും പുലകന്യയ്ക്കകമഴിയാൻ
അകമഴിയും പൂവുകൾ കാണാൻ
തുകിലുണരൂ കവിമാതേ

അഴകലകൾ ചുരുളു വിരിഞ്ഞൊഴുകിവരും കവനകലേ
കവനകലേ കലിതകലേ ഗുണസരളേ തുകിലുണരൂ
ഓ ഗുണസരളേ തുകിലുണരൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Azhakalakal

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
കാനനഛായയിലാടുമേയ്ക്കാന്‍ കെ പി ഉദയഭാനു, പി ലീല
വെള്ളിനക്ഷത്രമേ നിന്നെ നോക്കി കെ പി ഉദയഭാനു
ഏകാന്തകാമുകാ നിന്റെ മനോരഥം ശാന്ത പി നായർ
പൊട്ടുകില്ലിനി ഞങ്ങളിലുള്ളൊരീ പി ലീല
മലരണിക്കാടുകൾ തിങ്ങിവിങ്ങി കരിമ്പുഴ രാധ, കോറസ്
ചപലവ്യാമോഹങ്ങൾ ആനയിക്കും കെ പി ഉദയഭാനു
നീലക്കുയിലേ നീലക്കുയിലേ കരിമ്പുഴ രാധ
പ്രാണനായക താവക പ്രേമ പി ലീല
സംപൂതമീ പ്രേമസിദ്ധിക്കായ്‌ പി ലീല
ആ മണിമേടയിലെൻ കരിമ്പുഴ രാധ
അങ്ങോട്ട് നോക്കിയാലെന്തു കാണാം കരിമ്പുഴ രാധ, കെ പി ഉദയഭാനു
അറിവൂ ഞാൻ (bit) മധു
ജീവിതം ജീവിതം (bit) കരിമ്പുഴ രാധ
മണിമുഴക്കം സമയമായ് കെ പി ഉദയഭാനു
നാകത്തിലാദിത്യദീപമൊരു (bit) കരിമ്പുഴ രാധ
നിന്നാത്മനായകനിന്നു രാവിൽ പി ലീല
പെണ്ണെന്നൊരെണ്ണത്തിനെ (bit) മണവാളൻ ജോസഫ്
രമണാ നീയെന്നിൽ (ബിറ്റ്) മധു
സഹകരിക്കട്ടെ സഹജാ (ബിറ്റ്) മധു
Submitted 16 years 4 months ago by ജിജാ സുബ്രഹ്മണ്യൻ.