വെള്ളിനക്ഷത്രമേ നിന്നെ നോക്കി
വെള്ളിനക്ഷത്രമേ നിന്നെ നോക്കി
തുള്ളിത്തുളുമ്പുകയെന്യേ
മാമകചിത്തത്തിലന്നും ഇല്ലാ
മാദക വ്യാമോഹമൊന്നും
(വെള്ളിനക്ഷത്രമേ... )
കണ്ണീര്‍ക്കണികകള്‍ മാത്രം
തിങ്ങുമിന്നെന്റെ യാചനാ പാത്രം
കണ്ണീര്‍ക്കണികകള്‍ മാത്രം
തിങ്ങുമിന്നെന്റെ യാചനാ പാത്രം
ഇത്തുച്ഛ ജീവിത സ്മേരം
മായാനത്രമേലില്ലിനി നേരം
(വെള്ളിനക്ഷത്രമേ... )
വിസ്തൃതഭാഗ്യത്തണലില്‍ എന്നെ
വിസ്മരിച്ചേയ്ക്കു നീ മേലില്‍
ഞാനൊരധ:കൃതനല്ലേ - എന്റെ
സ്ഥാനവും നിസ്സാരമല്ലേ
(വെള്ളിനക്ഷത്രമേ.... )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
7
Average: 7 (1 vote)
Vellinakshathrame ninne nokki
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 16 years 11 months ago by Hitha Mary.