ജന്മഭൂമി ഭാരതം

ജന്മഭൂമി ഭാരതം കര്‍മ്മഭൂമി ഭാരതം
ജനത നാം ജയിച്ചുയര്‍ന്ന ധര്‍മ്മഭൂമി ഭാരതം
മണ്ണെറിഞ്ഞാല്‍ പൊന്നു വിളയും മണ്ണുചേര്‍ന്ന ഭാരതം
വര്‍ണ്ണശബളജീവിതങ്ങള്‍ പൂത്തു നില്‍ക്കും ഭാരതം
(ജന്മഭൂമി... )

ധന്യവിശ്വനായകന്മാര്‍ ജന്മമാണ്ട ഭാരതം
വന്ദ്യനാം മഹാത്മജി പിറന്നു വന്ന ഭാരതം
വീരരാം മഹാരഥന്മാര്‍ കാത്തു വന്ന ഭാരതം
ധീരനായ ജവഹരിലാല്‍ക്കമ്മയായ ഭാരതം
(ജന്മഭൂമി... )

പാരിലാകെ ശാന്തിഗാനം പാടിപ്പോന്ന ഭാരതം
ചോരയെങ്കില്‍ ചോരകൊണ്ടു രിപുവെ വെല്ലും
വംഗവും കലിംഗവും നല്‍ രാജപുത്രസ്ഥാനവും
ഭംഗിയേറും കാശ്മീരും ദില്ലി മഹാരാഷ്ട്രവും
കേരളം ഒറീസ്സയും പഞ്ചാബ് ഗുജറാത്തവും
ആന്ധ്രാ തമിള്‍നാടുമെല്ലാം
അമ്മയിവള്‍ക്കൊന്നുപോല്‍

ജന്മഭൂമി ഭാരതം കര്‍മ്മഭൂമി ഭാരതം
ജനത നാം ജയിച്ചുയര്‍ന്ന ധര്‍മ്മഭൂമി ഭാരതം
മണ്ണെറിഞ്ഞാല്‍ പൊന്നു വിളയും മണ്ണുചേര്‍ന്ന ഭാരതം
വര്‍ണ്ണശബളജീവിതങ്ങള്‍ പൂത്തു നില്‍ക്കും ഭാരതം

ജയ് ഹിന്ദ് ജയ് ഹിന്ദ് ജയ് ഹിന്ദ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Janmabhoomi bharatham

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
കണ്ണില്ലെങ്കിലും കരളിൻ പി ലീല
പടച്ചവൻ നമുക്കൊരു വരം കെ ജെ യേശുദാസ്, കെ പി ഉദയഭാനു
കണ്ണുകളെന്നാൽ കളവുകൾ കെ ജെ യേശുദാസ്, പി ലീല
കണ്ണിൽ കാണുന്നതെല്ലാം ബാലമുരളീകൃഷ്ണ
കാലം തയ്ച്ചു തരുന്നു കെ ജെ യേശുദാസ്, പി ലീല
ഓർമ്മ വെയ്ക്കേണം എസ് ജാനകി, ബാലമുരളീകൃഷ്ണ
ഒരു നാളെന്നോണനിലാവേ എസ് ജാനകി
ധീരസമീരേ യമുനാതീരേ പി ലീല, ബാലമുരളീകൃഷ്ണ
കാപ്പിരിതന്നുടെ കണ്ണില്‍ പി ലീല, കെ ജെ യേശുദാസ്
കറുത്ത ഹൃദയം പി ലീല, കെ ജെ യേശുദാസ്
താലോലം ഉണ്ണി താലോലം പി ലീല, ബാലമുരളീകൃഷ്ണ
യോഗീന്ദ്രര്‍ക്കുമലക്ഷ്യനായ് പി ലീല
പടച്ചോനേ കെ പി ഉദയഭാനു
കണ്ണനെ ഞാനിന്നു കണ്ടു
ഓർമ്മവെക്കേണം ഈ പ്രേമരംഗം ബാലമുരളീകൃഷ്ണ, എസ് ജാനകി
Submitted 16 years 5 months ago by ജിജാ സുബ്രഹ്മണ്യൻ.