ഇണക്കുരുവി

ആ. . . ആ. . ആ. . . .

ഇണക്കുരുവീ... ഇണക്കുരുവീ
നിന്നോമലാള്‍ക്കിനി വിടതരിക (2)
പൂവനവീഥിയിലോടിനടന്നൊരു
പുള്ളിമാനിനു വിടതരിക (2)
കാട്ടാളന്‍ ശരമെയ്തു വീഴ്ത്തിയ
വേട്ടമാനിനു വിടതരിക
(ഇണക്കുരുവീ... )

കണ്ണീര്‍ക്കടലില്‍ താഴും നിന്നുടെ
കാട്ടുകുയിലിനു വിടതരിക
ആശകള്‍ തന്നുടെ ചിതയിലെരിയും
ആരോമലാള്‍ക്കിനി വിടതരിക
(ഇണക്കുരുവീ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Inakkuruvee

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ഒന്നാമൻ കുന്നിലിന്നലെ പി ലീല, കോറസ്
വരൂ വരൂ മുന്നിൽ വനമാലി എ പി കോമള
കാറണിരാവിലെൻ കസ്തൂരിമാനിനെ പുനിത, കോറസ്, കമല
തെക്കു തെക്കു തെക്കു ചെന്നൊരു മെഹ്ബൂബ്
കണ്ണാടിയാറ്റിൽ കൈതപ്പൂങ്കാട്ടിൽ പി ലീല, കോറസ്
കുങ്കുമത്തിൻ പൊട്ടു കുത്തി ജിക്കി
മൂവാണ്ടൻ മാവിലെ തൈമുല്ല പൂത്തപ്പോൾ പി ലീല
ഇന്നു കാണും പൊൻകിനാക്കൾ പി ബി ശ്രീനിവാസ്, പി ലീല
Submitted 16 years 10 months ago by ജിജാ സുബ്രഹ്മണ്യൻ.