അശോകവനത്തിലെ സീതമ്മ

അശോക വനത്തിലെ സീതമ്മ
അവളുടെ ശ്രീരാമന്‍ ആരമ്മാ - നീ
ചൊല്ലമ്മാ (അശോക..)

അശ്രുസമുദ്രത്തിലെ ലങ്കാദ്വീപിലെ
അശ്രുസമുദ്രത്തിലെ ലങ്കാദ്വീപിലെ
അഴകിയ രാവണന്‍ ആരമ്മാ
തുഞ്ചന്‍ വളര്‍ത്തിയ പൈങ്കിളിയേ - ഈ
നെഞ്ചിലെ സങ്കടം ഏതമ്മാ - നീ
ചൊല്ലമ്മാ (അശോക..)

ഏഴുവരികള്‍ തള്ളി - പിന്നെ എഴക്ഷരവും തള്ളി
ഏഴുവരികള്‍ തള്ളി - പിന്നെ എഴക്ഷരവും തള്ളി
എല്ലാം എല്ലാം ചൊല്ലമ്മാ - നീ
എല്ലാം എല്ലാം ചൊല്ലമ്മാ

എന്നുവരും രാമന്‍ എന്നുവരും തന്റെ
കണ്മണിയാളുടെ കരംപിടിക്കാന്‍
തോരാത്ത കണ്ണീരിന്‍ കരകയറാന്‍
എന്നും ശ്രീരാമനാമം ജപിക്കമ്മാ - നീ
ജപിക്കമ്മാ (അശോക..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
7
Average: 7 (1 vote)
Asokavanathile seethamma

Additional Info

അനുബന്ധവർത്തമാനം

Submitted 16 years 10 months ago by ജിജാ സുബ്രഹ്മണ്യൻ.