കടവത്തു തോണിയടുത്തപ്പോൾ

കടവത്ത് തോണിയടുത്തപ്പോള്‍ പെണ്ണിന്റെ
കവിളത്തു മഴവില്ലിന്‍ നിഴലാട്ടം
കവിളത്തു മഴവില്ലിന്‍ നിഴലാട്ടം - ഇന്ന്
കടവത്തു തോണിയടുത്തപ്പോള്‍ പെണ്ണിന്റെ
കവിളത്തു മഴവില്ലിന്‍ നിഴലാട്ടം
കവിളത്തു മഴവില്ലിന്‍ നിഴലാട്ടം
ആരുടെ?

കാലൊച്ച മുറ്റത്തു കേട്ടപ്പോളൊരുവള്‍ക്കു
കനകക്കിനാവിന്റെ കളിയാട്ടം - ഇന്ന്
കാലൊച്ച മുറ്റത്തു കേട്ടപ്പോളൊരുവള്‍ക്കു
കനകക്കിനാവിന്റെ കളിയാട്ടം
കനകക്കിനാവിന്റെ കളിയാട്ടം
എനിക്കൊ?
(കടവത്ത്....)

കതകു ചെന്നമ്മ തുറന്നപ്പോല്‍ - തൂണിന്റെ
പിറകില്‍ നിന്നൊരു തത്തയ്ക്കൊളിനോട്ടം (2)
ഇന്നു തുളസിത്തറയ്ക്കു വിളക്കുമായ് ചെന്നപ്പോള്‍
കിളിവാതിലിലൊരുവന്റെ തിരനോട്ടം
കിളിവാതിലിലൊരുവന്റെ തിരനോട്ടം
(കടവത്ത്....)

പഴയരിച്ചോറുവിളമ്പുമ്പോളൊരുവള്‍ക്കു
തരിവളക്കൈയിന്നൊരു ചാഞ്ചാട്ടം (2)
അയ്യോ പട്ടുകിടക്ക വിരിച്ചപ്പോള്‍ കാലിലെ
പാദസരങ്ങള്‍ക്കു പരിഹാസം
പാദസരങ്ങള്‍ക്കു പരിഹാസം

ഇന്ന് കടവത്ത് തോണിയടുത്തപ്പോള്‍ പെണ്ണിന്റെ
കവിളത്തു മഴവില്ലിന്‍ നിഴലാട്ടം
കവിളത്തു മഴവില്ലിന്‍ നിഴലാട്ടം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
2
Average: 2 (1 vote)
kadavathu thoni aduthappol

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
കരയുന്നോ പുഴ ചിരിക്കുന്നോ കെ ജെ യേശുദാസ്
കളിത്തോഴിമാരെന്നെ കളിയാക്കി എസ് ജാനകി, കെ ജെ യേശുദാസ്
കണ്ണാരം പൊത്തി ബി എ ചിദംബരനാഥ്, ലത രാജു
തേയവാഴി തമ്പുരാന്റെ പി ജെ ആന്റണി, ബി എ ചിദംബരനാഥ്
ഒന്നാനാം മരുമലയ്ക്കു ശാന്ത പി നായർ, കോറസ്
പുള്ളുവൻപാട്ട് കോറസ്
നേരം പോയ് ബി എ ചിദംബരനാഥ്
ദയാവതീ ബി എ ചിദംബരനാഥ്, പി ജെ ആന്റണി
Submitted 16 years 11 months ago by ജിജാ സുബ്രഹ്മണ്യൻ.