കരിവള കരിവള

കരിവള കരിവള കുപ്പിവള
കൈ നിറയെ കുപ്പിവള (2)
കല്യാണത്തിനു നാത്തൂന്‍ പെണ്ണിന്
കനകത്തരിവള ചിപ്പിവള
കനകത്തരിവള ചിപ്പിവള
കരിവള കരിവള കുപ്പിവള
കൈ നിറയെ കുപ്പിവള

ഒന്നാം കൂമ്പും ഇളംകൂമ്പും
വന്നോരിലയീരില വിരിയാറായ് (2)
മനസ്സില്‍ നട്ടൊരു മലര്‍മുല്ലക്കൊടി
മാലയും താലിയും അണിയാറായ്‌
കരിവള കരിവള കുപ്പിവള
കൈ നിറയെ കുപ്പിവള

കര്‍ക്കടകം പോയ്‌ ചിങ്ങം പോയ്‌
കതിര്‍ക്കുടങ്ങള്‍ കൊയ്യാറായ് (2)
കന്നിയിലോ തുലാത്തിലോ
കന്നിയിലോ തുലാത്തിലോ
എന്നിനി നിങ്ങടെ കല്യാണം
പോടീ ...
കരിവള കരിവള കുപ്പിവള
കൈ നിറയെ കുപ്പിവള

ഒന്നാംകൂട്ടില്‍ മുളംകൂട്ടില്‍ ഇരു-
ന്നോശാന പാടണ ചെങ്ങാലീ (2)
മനസ്സ് ചോദിച്ചു മധുരം മേടിച്ചു
നിനക്കൊരാണ്‍ കിളി എത്താറായ്‌ ...
ഒന്ന് ചുമ്മാ ഇരിയെടീ ...

കരിവള കരിവള കുപ്പിവള
കൈ നിറയെ കുപ്പിവള
കല്യാണത്തിനു നാത്തൂന്‍ പെണ്ണിന്
കനകത്തരിവള ചിപ്പിവള
കനകത്തരിവള ചിപ്പിവള
കരിവള കരിവള കുപ്പിവള
കൈ നിറയെ കുപ്പിവള

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Karivala Karivala

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

Submitted 17 years 1 week ago by ജിജാ സുബ്രഹ്മണ്യൻ.