ഇച്ചിരിപ്പൂവാലനണ്ണാർക്കണ്ണാ

ഇച്ചിരിപ്പൂവാലനണ്ണാർക്കണ്ണാ
ഇനിക്കൊരു മാമ്പഴം തായോ...
ഇച്ചിരിപ്പൂവാലനണ്ണാർക്കണ്ണാ
ഇനിക്കൊരു മാമ്പഴം തായോ....

ചാഞ്ചക്കം ചാഞ്ചക്കം കാട്‌
ചക്കര കൊണ്ടൊരു തൂണ്...
ചാഞ്ചക്കം ചാഞ്ചക്കം കാട്‌
ചക്കര കൊണ്ടൊരു തൂണ്....
തന്നേ തന്നേ ചക്കരേച്ചി
ഞങ്ങക്ക് മാമ്പഴം തായോ...
തന്നേ തന്നേ ചക്കരേച്ചി
ഞങ്ങക്ക് മാമ്പഴം തായോ...

ഇച്ചിരിപ്പൂവാലനണ്ണാർക്കണ്ണാ
ഇനിക്കൊരു മാമ്പഴം തായോ....

അമ്പലത്തുമ്പിക്ക് ചോറൂണ്
അമ്മിണിപ്പൂവിനു കല്യാണം...
അമ്പലത്തുമ്പിക്ക് ചോറൂണ്
അമ്മിണിപ്പൂവിനു കല്യാണം...
അപ്പൂപ്പന്താടിക്കേകാശി
കൊച്ചു കുരങ്ങച്ചനുവ്വായി...
അപ്പൂപ്പന്താടിക്കേകാശി
കൊച്ചു കുരങ്ങച്ചനുവ്വായി...

ഇച്ചിരിപ്പൂവാലനണ്ണാർക്കണ്ണാ
ഇനിക്കൊരു മാമ്പഴം തായോ....

കണ്ണിപ്പിലാവില തൊപ്പി തരാം
കണ്ണൻ ചിരട്ടേൽ കഞ്ഞി തരാം....
കണ്ണിപ്പിലാവില തൊപ്പി തരാം
കണ്ണൻ ചിരട്ടേൽ കഞ്ഞി തരാം....
പച്ചപ്പനയോല പീപ്പി തരാം
പള്ളീപ്പോകുമ്പം കൂടെ വരാം....
പച്ചപ്പനയോല പീപ്പി തരാം
പള്ളീപ്പോകുമ്പം കൂടെ വരാം....

ഇച്ചിരിപ്പൂവാലനണ്ണാർക്കണ്ണാ
ഇനിക്കൊരു മാമ്പഴം തായോ...
ഇച്ചിരിപ്പൂവാലനണ്ണാർക്കണ്ണാ
ഇനിക്കൊരു മാമ്പഴം തായോ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Ithiripoovalan

Additional Info

അനുബന്ധവർത്തമാനം

Submitted 17 years 1 week ago by Jayakrishnantu.